വീരന് എല്‍ഡിഎഫിലേക്ക് തിരിച്ചുവരാം:ബാലന്‍
തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ചേര്‍ന്ന എംപി വീരേന്ദ്രകുമാറിന് വേണമെങ്കില്‍ തിരിച്ചുവരാമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. വീരേന്ദ്രകുമാറിന് ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായിട്ടാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.
വീരേന്ദ്രകുമാറിനെ പോലെ ഒരാള്‍ക്ക് യുഡിഎഫിന്റേയോ കോണ്‍ഗ്രസിന്റേയോ നയങ്ങളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും എകെ ബാലന്‍ പറയുന്നു. സിപിഎമ്മിന്‍റെ ഔദ്യോഗിക നേതൃത്വമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ആളുകളില്‍ ഒരാണ് എകെ ബാലന്‍.

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതുമുന്നണി വിട്ടത്. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു.
എന്നല്‍ 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതക്ക് പഴയ കോഴിക്കോട് സീറ്റ് കിട്ടിയില്ല. പകരം ആവശ്യപ്പെട്ട വയനാട് സീറ്റ് നല്‍കാനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. ഒടുവില്‍ പാലക്കാട് മത്സരിക്കേണ്ടിവന്ന എംപി വീരേന്ദ്രകുമാറിന് സിപിഎമ്മിന്റെ എംബി രാജേഷിനോട് ദയനമീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
ഈ തോല്‍വിക്ക് ശേഷം വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നതായി നേരത്തേതന്നെ വാര്‍ത്തകളുണ്ടായിരുന്നു. സ്വന്തം പാര്‍ട്ടിയിലെ കരുത്തനായിരുന്ന കൃഷ്ണന്‍കുട്ടി ജനത ദളിലേക്ക് തിരിച്ചുപോയതും വീരേന്ദ്രകുമാറിന് തിരിച്ചടിയായിരുന്നു.












Click it and Unblock the Notifications