രമ്യ ഹരിദാസിനെതിരായി വിജയരാഘവന്‍ നടത്തിയ പരാമര്‍ശവും ബിജുവിന്‍റെ തോല്‍വിക്ക് കാരണമായെന്ന് എകെ ബാലന്‍
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയാരഘവന്‍ നടത്തിയ പരമാര്‍ശം ആലത്തൂരില്‍ പികെ ബിജുവിന്‍റെ തോല്‍വിയെ ബാധിച്ചുവെന്ന് മന്ത്രി എകെ ബാലന്‍. വിജയരാഘവന്‍റെ പരാമര്‍ശം മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് അഭിപ്രായപ്പെട്ട ബാലന്‍ പക്ഷെ രൂപത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.
ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാം. ഇതുള്‍പ്പടേയുള്ള എല്ലാാ കാര്യങ്ങളും സാധ്യതകളും പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 158968 വോട്ടിനായിരുന്നു ആലത്തൂരില്‍ രമ്യ ഹരിദാസ് പികെ ബിജുവിനെ അട്ടിമറിച്ചത്. കാലങ്ങളായി ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന പ്രദേശങ്ങളിലടക്കം കടന്നുകയറിയായിരുന്നു രമ്യ റെക്കോര്‍ഡ് വിജയം കരസ്ഥമാക്കിയത്.

അതേസമയം, രമ്യ ഹരിദാസിനെതിരായി താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണ്. എ കെ ബാലൻ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. എന്താണ് എ കെ ബാലൻ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.












Click it and Unblock the Notifications