കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യ ഹരിദാസിനെതിരായി വിജയരാഘവന്‍ നടത്തിയ പരാമര്‍ശവും ബിജുവിന്‍റെ തോല്‍വിക്ക് കാരണമായെന്ന് എകെ ബാലന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയാരഘവന്‍ നടത്തിയ പരമാര്‍ശം ആലത്തൂരില്‍ പികെ ബിജുവിന്‍റെ തോല്‍വിയെ ബാധിച്ചുവെന്ന് മന്ത്രി എകെ ബാലന്‍. വിജയരാഘവന്‍റെ പരാമര്‍ശം മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് അഭിപ്രായപ്പെട്ട ബാലന്‍ പക്ഷെ രൂപത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

<strong> നാണംകെട്ട് ഇടതുമുന്നണി: യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റക്ക് നേടിയ വോട്ടുകള്‍ പോലും ഇടതിനാകെ കിട്ടിയില്ല</strong> നാണംകെട്ട് ഇടതുമുന്നണി: യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റക്ക് നേടിയ വോട്ടുകള്‍ പോലും ഇടതിനാകെ കിട്ടിയില്ല

ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാം. ഇതുള്‍പ്പടേയുള്ള എല്ലാാ കാര്യങ്ങളും സാധ്യതകളും പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 158968 വോട്ടിനായിരുന്നു ആലത്തൂരില്‍ രമ്യ ഹരിദാസ് പികെ ബിജുവിനെ അട്ടിമറിച്ചത്. കാലങ്ങളായി ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന പ്രദേശങ്ങളിലടക്കം കടന്നുകയറിയായിരുന്നു രമ്യ റെക്കോര്‍ഡ് വിജയം കരസ്ഥമാക്കിയത്.

<strong> വീണുപോയെങ്കിലും നമ്മള്‍ തിരിച്ചു വരും; മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരികെയെത്തും</strong> വീണുപോയെങ്കിലും നമ്മള്‍ തിരിച്ചു വരും; മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരികെയെത്തും

cpm

അതേസമയം, രമ്യ ഹരിദാസിനെതിരായി താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണ്. എ കെ ബാലൻ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. എന്താണ് എ കെ ബാലൻ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

<strong> എന്നെ തോല്‍പ്പിക്കാന്‍ അവര്‍ ഒറ്റക്കെട്ടായെന്ന് കുമ്മനം; വോട്ട് മറിച്ചെന്ന് ആര്‍എസ്എസിന് സംശയം</strong> എന്നെ തോല്‍പ്പിക്കാന്‍ അവര്‍ ഒറ്റക്കെട്ടായെന്ന് കുമ്മനം; വോട്ട് മറിച്ചെന്ന് ആര്‍എസ്എസിന് സംശയം

English summary
ak balan on Lok Sabha Election Result in Alathur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X