Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗമ്യ വധക്കേസ്; സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി ഈ ആഴ്ച സമര്‍പ്പിക്കും

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ ഈ ആഴ്ച പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് എകെ ബാലന്‍. കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകും.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കാതെ ഗോവിന്ദച്ചാമി പുറം ലേകം കാണാന്‍ പോകുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അറ്റോര്‍ണി ജനറലുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തെ സംബന്ധിച്ച് അറ്റോര്‍ണി ജനറലുമായി ടെലിഫോണില്‍ സംസാരിച്ചുവെന്നും എകെ ബാലന്‍ പറഞ്ഞു.

AK Balan

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ കടുത്ത ജനരോക്ഷം ഉയര്‍ന്നിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചമൂലമാണ് ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട ശ്രമങ്ങള്‍ തുടങ്ങിയത്. നേരത്തെ കേസ് വാദിച്ച അഡ്വ. തോമസ് പി ജോസഫ് അടക്കമുള്ളവരുമായും എകെ ബാലന്‍ കേസുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+