Get Updates
Get notified of breaking news, exclusive insights, and must-see stories!

കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്, രംഗം വഷളാക്കാൻ ആരെയും അനുവദിക്കില്ല, പ്രതിപക്ഷത്തിനെതിരെ എകെ ബാലൻ!

പാലക്കാട്: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എകെ ബാലൻ. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം അനുമതി തേടിയിരുന്നു. ഇതിലാണ് എകെ ബാലന്റെ പ്രതികരണം.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരേയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ ഞങ്ങളാണ് മുൻപന്തിയിൽ എന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാപരമായി സ്പീക്കറും ഭരണഘടനാപരമായി സര്‍ക്കാരും ഭരണഘടനാ പരമായി തന്നെ ഗവര്‍ണറും കടമകൾ നിര്‍വ്വഹിക്കും.

Ak Balan

അതിൽ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അത് ചര്‍ച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാകുന്നതിൽ തെറ്റൊന്നും ഇല്ല. എന്നാൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വിധത്തിൽ പ്രതിപക്ഷം സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി ചില അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+