Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്‍

മനസ്സ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും ജി. സുധാകരന്റെ മുന്നിൽ ഇനിയുണ്ടാകില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ. ബാലന്‍. 'ഇടതുപക്ഷ പ്രസ്ഥാനം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം പോയി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കും? പാര്‍ട്ടി നയത്തോട് വിയോജിപ്പില്ലാത്ത സുധാകരന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അദ്ദേഹത്തിന് എങ്ങനെ കോണ്‍ഗ്രസ് കാപാലികര്‍ക്കൊപ്പം പോകാന്‍ സാധിക്കും?

അവരുടെ പിന്തുണയോടെ എങ്ങനെ ഒരു പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയും? അത് ആലോചിക്കാനേ കഴിയുന്നില്ല. 1980ല്‍ കോണ്‍ഗ്രസ് രണ്ടായപ്പോള്‍ എ വിഭാഗം സിപിഎമ്മിനൊപ്പം നിന്നു. അന്ന് എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് ഞാനും കെഎസ് യുവിന്റെത് ചെറിയാന്‍ ഫിലിപ്പുമായിരുന്നു. അന്നത്തെ ആ സഖ്യത്തോട് പോലും യോജിക്കാന്‍ കഴിയാത്തത്ര കോണ്‍ഗ്രസ് വിരുദ്ധതയുള്ള ഒരാളാണ് സുധാകരന്‍. രക്തസാക്ഷിയായ അദ്ദേഹത്തിന്റെ അനിയന്‍ സഖാവ് ഭുവനേശ്വരന്റെ പേര് എങ്ങനെ ഓര്‍ക്കും?'- ബാലന്‍ ചോദിച്ചു.

വിദ്യാര്‍ഥി രാഷ്ട്രീയം മുതലേ തനിക്ക് അദ്ദേഹത്തിന്റെ മാനസിക അവസ്ഥ നന്നായിട്ട് അറിയാം. അദ്ദേഹം വിദ്യാര്‍ഥി പ്രസ്ഥാനത്തിനും പാര്‍ട്ടിക്കും നല്‍കിയ സംഭാവന മറക്കില്ല. രക്താസാക്ഷി കുടുംബമാണ് ജി സുധാകരന്റെതെന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ അനുജനെ കൊന്നതാരാണെന്ന് അവര്‍ പറയണമെന്നും ബാലന്‍ പറഞ്ഞു.

AK Balan

തെരഞ്ഞെടുപ്പ് സമയത്ത് വേണ്ടായിരുന്നു- ആർ. നാസർ

തെരഞ്ഞെടുപ്പ് സമയത്ത് ജി. സുധാകരന്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. മറ്റാര്‍ക്കും നല്‍കാത്തത്ര പരിഗണന സുധാകരന് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ കോപ്പുകൂട്ടുകയായിരുന്നെന്നും സുധാകരന് അപചയം സംഭവിച്ചെന്നും ഇത് പുതിയ പാഠമാണെന്നും ആര്‍. നാസര്‍ പറഞ്ഞു. മത്സരിക്കുന്നതില്‍ നിന്ന് സുധാകരന്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്നും നാസർ പ്രത്യാശ പ്രകടിപ്പിച്ചു.

നല്ല കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിൽ നിന്ന് ഇനിയും അകലും- വി.ഡി. സതീശന്‍

മൂന്ന് ദിവസം മുമ്പ് താൻ പറഞ്ഞതുപോലെ ഇനിയുമിനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ''സി.പി.എം പ്രവർത്തകർ ഇതുപോലെ പാർട്ടി വിട്ടുപോകുന്നത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അറിയപ്പെടുന്ന ആളുകളാണ് പാര്‍ട്ടിയില്‍ നിന്ന് പോകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കേരളത്തിലെ സിപിഎം എന്നതാണ് പിണറായി ഭരണത്തിന്റെ ബാക്കിപത്രം. ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിന് സംഭവിക്കും.

അധികാരത്തിന്റെ അഹങ്കാരത്തില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ തിരിച്ചടിയാകുകയാണ്. ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നും അവരുടെ കൂടെ നില്‍ക്കില്ല.നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഉള്ള നാടാണ് കേരളം. അവരെല്ലാം സിപിഎമ്മുമായി അകലുകയാണ്. സി.പി.എമ്മിന്റെ ഇന്നത്തെ സംസ്‌കാരം തീവ്രവലതുപക്ഷ സംസ്‌കാരമാണ്. കമ്മ്യൂണിസവുമില്ല, ഇടതുപക്ഷവുമില്ല. സംഘപരിവാര്‍ സഞ്ചരിക്കുന്ന വഴികളിലൂടെയാണ് അവർ പോകുന്നത്. വർഗീയതയടക്കം എല്ലാത്തിനോടും കോംപ്രമൈസ് ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടു​ത്തി.

സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം കോണ്‍ഗ്രസ് പാര്‍ട്ടി ആലോചിക്കും. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ ആലോചിക്കേണ്ടതുണ്ട്. അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണ്. അപ്പുറത്ത് നില്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തോട് ആദരവ് കാണിച്ചിരുന്നു. അദ്ദേഹം മത്സരിക്കുന്ന സാഹചര്യം പരിശോധിച്ച് ആവശ്യമായ തീരുമാനം എടുക്കുമെന്നും സതീശൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+