Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്; അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷ മാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ഗതാഗതമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണല്‍ വിധിയ്ക്ക് എതിരല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡീസല്‍വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

AK Saseendran

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കി ഉത്തരവിറക്കിയിരുന്നു.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ ലൈറ്റ്, ഹെവി വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമാകും. പ്രധാന നഗരങ്ങളില്‍ ഉത്തരവ് ലംഘിച്ച് പഴകിയ വാഹനങ്ങള്‍ ഓടിച്ചാല്‍ 50000 രൂപ പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+