കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ശശീന്ദ്രന്റെ ഫോണ്‍ വിവാദം; സ്ത്രീയുടെ ശബ്ദം എഡിറ്റ് ചെയ്തത് വെറുതെയല്ല, കാരണം ഇതാണ്

മന്ത്രി വശീകരിക്കാനും ശല്യപ്പെടുത്താനും ശ്രമിച്ചുവെന്നാണ് സ്ത്രീക്കുള്ള പരാതിയെന്ന് അജിത്കുമാര്‍ വിശദീകിരിച്ചു. തങ്ങളുടെ ലേഖകനെ കണ്ട് ഓഡിയോ ക്ലിപ്പ് കൈമാറുകയായിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: രാജിവച്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ വിവാദമായ ടെലിഫോണ്‍ സംഭാഷണത്തില്‍ വിശദീകരണവുമായി മംഗളം ചാനല്‍. മംഗളം സിഇഒ അജിത്കുമാര്‍ നടത്തിയ പ്രത്യേക പരിപാടിയിലാണ് വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. പല വിഷയങ്ങളിലും വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിലും ചാനല്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കി.

മന്ത്രി വശീകരിക്കാനും ശല്യപ്പെടുത്താനും ശ്രമിച്ചുവെന്നാണ് സ്ത്രീക്കുള്ള പരാതിയെന്ന് അജിത്കുമാര്‍ വിശദീകിരിച്ചു. തങ്ങളുടെ ലേഖകനെ കണ്ട് ഓഡിയോ ക്ലിപ്പ് കൈമാറുകയായിരുന്നു. പോലീസില്‍ കൊടുത്താല്‍ അവര്‍ പൊതുസമൂഹത്തിന് മുമ്പില്‍ തിരിച്ചറിയപ്പെടുമോ എന്ന ആശങ്കയാണ് ചാനലിനെ സമീപിക്കാന്‍ കാരണമൈന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ശരിയാണോ എന്ന് പരിശോധിച്ചു

സ്ത്രീ ഓഡിയോ ക്ലിപ്പ് തന്ന ഉടനെ തങ്ങള്‍ ആദ്യം ചെയ്തത് ആരോപണം ശരിയാണോ എന്ന് പരിശോധിക്കുകയാണ്. പിന്നീട് മന്ത്രിയുടെ ശബ്ദം തന്നെയാണോ എന്ന് പരിശോധിച്ചു. എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തിയതിന് ശേഷമാണ് ഓഡിയോ ക്ലിപ്പ്് പുറത്തുവിടാന്‍ തീരുമാനിച്ചത്.

 മാധ്യമവിചാരണ സ്ത്രീ ഭയന്നു

സ്ത്രീ ഇഷ്ടത്തോടെയാണ് സംസാരിച്ചതെന്ന് തങ്ങള്‍ക്ക് തോന്നുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അവര്‍ ഓഡിയോ ക്ലിപ്പ് തങ്ങള്‍ക്ക് നല്‍കില്ലായിരുന്നു. മാധ്യമവിചാരണ ഭയന്നാണ് സ്ത്രീയുടെ പേരും മറ്റു കാര്യങ്ങളും വെളിപ്പെടുത്താത്തത്. ഐഡന്റിന്റി വെളിപ്പെടുത്തരുതെന്ന് പറഞ്ഞാണ് അവര്‍ ക്ലിപ്പ് തന്നതെന്നും അജിത്കുമാര്‍ പറഞ്ഞു.

മന്ത്രി എന്തുപറഞ്ഞു എന്നതാണ് പ്രശ്‌നം

സ്ത്രീ എന്തുപറഞ്ഞു എന്നതല്ല, മന്ത്രി എന്തുപറഞ്ഞു എന്നതാണ് പ്രശ്‌നം. പ്രലോഭനങ്ങള്‍ക്ക് അതീതനായിരിക്കണം മന്ത്രി. മന്ത്രി ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയാണോ എന്നതു മാത്രമാണ് തങ്ങള്‍ ഉന്നയിക്കുന്ന ചോദ്യമെന്നും അജിത്കുമാര്‍ പറഞ്ഞു.

ചോദ്യങ്ങള്‍ ഇനിയും ബാക്കി

സ്ത്രീ എന്തിന് മന്ത്രിയെ സമീപിച്ചു, എത്ര തവണ മന്ത്രിയെ കാണാന്‍ സ്ത്രീ ശ്രമിച്ചിട്ടുണ്ട്. എന്തു പരാതിയാണ് അവര്‍ മന്ത്രിക്ക് നല്‍കാന്‍ ശ്രമിച്ചത് എന്നീ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ടെങ്കിലും ഈ ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നും മന്ത്രി ആ പദവിയിലിരുന്ന് ഇങ്ങനെ സംസാരിക്കാമോ എന്നു മാത്രമാണ് തങ്ങള്‍ നോക്കിയതെന്നും അജിത്കുമാര്‍ പറഞ്ഞു.

മന്ത്രി ചെയ്ത തെറ്റ് ഇതാണ്

സ്ത്രീയുടെ ശബ്ദം പുറത്തുവിടുന്നത് ശരിയല്ല എന്ന് തോന്നി. മന്ത്രി അവരെ ശല്യപ്പെടുത്തിയെന്ന് സ്ത്രീക്ക് പരാതിയുണ്ട്. അധികാരം ഉപയോഗിച്ച് സ്ത്രീയോട് മോശമായി സംസാരിക്കാന്‍ ശ്രമിക്കുകയും അവരെ വശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നതാണ് മന്ത്രി ചെയ്ത തെറ്റ്. തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ മോശമായി ചിത്രീകരിച്ചവര്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അജിത്കുമാര്‍ പറഞ്ഞു.

English summary
Mangalam Channel explanation about phone contraversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X