കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്റെ ഹണിട്രാപ് വിവാദത്തില്‍ ശബ്ദ പരിശോധനയില്ല, മിമിക്രിക്കാരനല്ലേയെന്നും സംശയം...

സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായാണ് ശബ്ദ പരിശോധനയെന്ന ആവശ്യം കമ്മീഷന്‍ തള്ളിയത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എകെ ശശീന്ദ്രനെ കുരുക്കിലാക്കിയ ഹണിട്രാപ് വിവാദത്തില്‍ ശബ്ദപരിശോധന നടത്തേണ്ടത്തില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ശശീന്ദ്രന്റേത് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി. സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായാണ് ശബ്ദ പരിശോധനയെന്ന ആവശ്യം കമ്മീഷന്‍ തള്ളിയത്.

മുഹമ്മദ് നബി വരുമെന്ന് ഹിന്ദു പുരാണങ്ങളിലും പ്രവചിച്ചിരുന്നു! 'മഹാമദ്' എന്ന പേരില്‍...മുഹമ്മദ് നബി വരുമെന്ന് ഹിന്ദു പുരാണങ്ങളിലും പ്രവചിച്ചിരുന്നു! 'മഹാമദ്' എന്ന പേരില്‍...

മാദ്ധ്യമ പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. വീട്ടമ്മയുമായി അശ്ലീല സംഭാഷണം നടത്തിയെന്ന് പറഞ്ഞാണ് മംഗളം ചാനല്‍ ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് സംഭവം ഹണിട്രാപായിരുന്നുവെന്ന് ചാനല്‍ അധികൃതര്‍ സമ്മതിച്ചു. ശശീന്ദ്രനെതിരായ ആക്ഷേപം അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജി പിഎസ് ആന്റണി അദ്ധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കേയാണ് കമ്മീഷന് മുന്നില്‍ ശബ്ദ പരിശോധന നടത്തണമെന്ന അപേക്ഷയെത്തിയത്.

അപേക്ഷയും...

അപേക്ഷയും...

ഫോണ്‍കെണി കേസായതിനാല്‍ സംഭാഷണത്തിലെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കുന്നത് പ്രധാന നടപടിയാണ്. ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടോയെന്ന് കമ്മീഷന്‍ ശശീന്ദ്രനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ആവശ്യം ഇതുവരെ ഇല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനെ തുടര്‍ന്നാണ് ശബ്ദ പരിശോധന നടത്തണമെന്ന ആവശ്യം രേഖാമൂലം കമ്മീഷന് മുന്നിലെത്തിയത്.

പരിശോധന വേണ്ടെന്ന്...

പരിശോധന വേണ്ടെന്ന്...

രേഖാമൂലം ആവശ്യപ്പെട്ടിട്ടും ശാസ്ത്രീയ പരിശോധനയുടെ ആവശ്യമില്ലെന്നാണ് പിഎസ് ആന്റണി കമ്മീഷന്‍ നിലപാടെടുത്തത്. സംഭാഷണം റെക്കോഡ് ചെയ്ത ഫോണ്‍ കണ്ടെടുക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ശാസ്ത്രീയ പരിശോധനയെന്ന ആവശ്യം തള്ളിയത്. ചാനല്‍ ഓഫീസില്‍ നിന്ന് നല്‍കിയ ശബ്ദരേഖ ആധികാരിക രേഖയായി കണക്കാക്കാനാകില്ലെന്നും കമ്മീഷന്‍ നിലപാടെടുത്തു.

അവസാനഘട്ടത്തില്‍....

അവസാനഘട്ടത്തില്‍....

ഇതിനിടെ ശശീന്ദ്രന്റെ ശബ്ദം മിമിക്രിക്കാര്‍ക്ക് അനുകരിക്കാനാകില്ലേ എന്നും കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധനക്ക് മുതിരാതെയാണ് കമ്മീഷന്‍ ഇത്തരത്തില്‍ സംശയം പ്രകടിപ്പിച്ചത്. അന്തിമഘട്ടത്തിലെത്തിയ അന്വേഷണം ഉടന്‍ പൂര്‍ത്തീകരിച്ച് ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആന്റണി കമ്മീഷന്റെ തീരുമാനം.

മന്ത്രിയാക്കാന്‍...

മന്ത്രിയാക്കാന്‍...

തോമസ് ചാണ്ടി രാജിവെക്കുന്നതോടെ എകെ ശശീന്ദ്രനെ തിരികെ മന്ത്രിസ്ഥാനത്ത് എത്തിക്കുമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ശശീന്ദ്രന്‍ കുറ്റവിമുക്തനാകുള്ള സാദ്ധ്യത വര്‍ദ്ധിച്ചത്. എന്നാല്‍ കേസ് അവസാനിച്ചാലും ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തെ ബാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഹണിട്രാപ് വിവാദത്തിലെ ജുഡീഷ്യല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം നടക്കുന്നത്.

English summary
ak saseendran honey trap case; judicial commission will be submit the report soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X