അശ്ലീല സംഭാഷണത്തിലെ ആദ്യഭാഗം തന്റേത് തന്നെ..!! എകെ ശശീന്ദ്രന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!
കോഴിക്കോട്: എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച അശ്ലീല ഫോണ്‍ സംഭാഷണം സൃഷ്ടിച്ച വിവാദത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. സംഭാഷണം പുറത്തുവിട്ട മംഗളം ടെലിവിഷന്റെ ധാര്‍മ്മികതയും വ്യക്തികളുടെ സ്വകാര്യതയും വാര്‍ത്തയുടെ ആധികാരികതയുമെല്ലാം ചര്‍ച്ചകളായി.
Read Also: വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ഒളിക്യാമറ വെച്ചു..! കിട്ടിയത് ഇതാണ്...!! നടുക്കുന്ന ദൃശ്യങ്ങള്‍..!!
Read Also: അന്ന് രാത്രിയില്‍ നടന്നത് ദു:സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍..!! ആദ്യമായി ഭാവന പറയുന്നു !!
Read Also: സൗദിയില്‍ ജോലിക്കെത്തിയ ഇന്ത്യക്കാരി ഉടമയുടെ ലൈംഗിക അടിമ..!! അമ്മയുടെ മുന്നില്‍ വെച്ചുപോലും..!!
ചാനല്‍ പുറത്ത് വിട്ട ഓഡിയോയ്ക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് ശശീന്ദ്രന് രാജി വെച്ചത്. ഓഡിയോ അദ്ദേഹം രാജി പ്രഖ്യാപനത്തിനിടെ നിഷേധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എകെ ശശീന്ദ്രന് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്.

മീഡിയാ വണ്‍ ചാനലിന്റെ വ്യൂ പോയന്റ് എന്ന പരിപാടിയിലാണ് എകെ ശശീന്ദ്രന് ചാനല്‍ പുറത്ത് വിട്ട അശ്ലീല സംഭാഷണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. വിവാദ ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികതയെ തന്നെ ചോദ്യം ചെയ്താണ് ശശീന്ദ്രന് രംഗത്ത് വന്നിരിക്കുന്നത്.

മംഗളം ടെലിവിഷന്‍ പുറത്ത് വിട്ട ശബ്ദരേഖയിലെ ശബ്ദം തന്റേത് തന്നെ ആണെന്ന് ശശീന്ദ്രന് തുറന്ന് സമ്മതിക്കുന്നു. പക്ഷേ സംഭാഷണത്തിലെ ആദ്യ ഭാഗം മാത്രമാണ് തന്റേത് എന്നാണ് ശശീന്ദ്രന് വ്യക്തമാക്കുന്നത്.

ഒരു സ്ത്രീയോടും താന്‍ ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ ശബ്ദരേഖ അവിശ്വസനീയം എന്ന് പറഞ്ഞത് നിഷേധിക്കല്‍ തന്നെ ആണെന്നും ശശീന്ദ്രന് പറഞ്ഞു.

ശബ്ദരേഖ അവിശ്വസനീയവും അസ്വാഭാവികവുമെന്ന് പറഞ്ഞതിലൂടെ അത് നിഷേധിക്കല്‍ തന്നെയാണ് താന്‍ ഉദ്ദേശിച്ചത്. സംഭവത്തില്‍ തന്റെ നിരപരാധിത്വം തെളിഞ്ഞാലും അധികാരത്തില്‍ തിരിച്ചെത്തണമോയെന്ന് ആലോചിച്ച ശേഷമേ തീരുമാനമെടുക്കു.

ചാനല്‍ പുറത്ത് വിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ന്യായമായും സംശയിക്കാവുന്നതാണെന്നും എകെ ശശീന്ദ്രന് പറഞ്ഞു. ചാനല്‍ പുറത്ത് വിട്ട സംഭാഷണങ്ങളില്‍ വ്യക്തതയില്ലെന്നും ശശീന്ദ്രന് അഭിമുഖത്തില്‍ പറഞ്ഞു.

സംഭാഷണത്തില്‍ താന്‍ ഗോവയിലാണ് എന്ന് പറഞ്ഞ ഭാഗം ശരിയാണ്. അത് തന്നെ വിളിച്ച പലരോടും പറഞ്ഞിട്ടുള്ളതാണ്. സംഭാഷണത്തിലെത് ആരുടെ ശബ്ദം എന്നത് പരിശോധനയില്‍ തെളിയുമോ എന്ന കാര്യം സംശയമാണ് എന്നും അദ്ദേഹം പറഞ്ഞു.

ശശീന്ദ്രനെ ചാനല്‍ ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തന്നോട് സംസാരിച്ചത് മാധ്യമപ്രവര്‍ത്തക ആണോ എന്നത് അന്വേഷണത്തില്‍ തെളിയട്ടേ എന്നും ശശീന്ദ്രന് പറഞ്ഞു. സഹായം തേടി വന്ന ആരോടും മോശമായി പെരുമാറിയിട്ടില്ല.

കണ്ണൂര്‍ സ്വദേശിനിയായ വിധവ മന്ത്രിയോട് സഹായം തേടിയെത്തിയെന്നും അവരോട് അശ്ലീല സംഭാഷണം നടത്തിയെന്നുമായിരുന്നു ചാനല്‍ വ്യക്തമാക്കിയത്. എന്നാല്‍ സംപ്രേഷണം ചെയ്ത ഓഡിയോയില്‍ സ്ത്രീ ശബ്ദം നീക്കം ചെയ്തിരുന്നു. മാത്രമല്ല സംഭവത്തില്‍ ഇതുവരെ പരാതിക്കാരിയുമില്ല.

അശ്ലീല സംഭാഷണം ചാനല്‍ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം മന്ത്രി തന്റെ സ്ഥാനം രാജിവെച്ചു. രാജിപ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ ശശീന്ദ്രന് പറഞ്ഞത് ഇത് തന്റെ കുറ്റസമ്മതമല്ലെന്നായിരുന്നു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നും ശശീന്ദ്രന് പറയുകയുണ്ടായി.

മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയല്ല കാര്യമെന്നും മറിച്ച് ജനങ്ങളെ സത്യസന്ധത ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഇനി മണ്ഡലത്തില്‍ സജീവമാവും എന്നും ശശീന്ദ്രന് പറഞ്ഞു. ഏലത്തൂര്‍ എംഎല്‍എയാണ് എകെ ശശീന്ദ്രന്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications