കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിവാക്കാന്‍ 18 അടവും പുറത്തെടുത്തു; പ്രസിഡന്‍റിനേയും കൂട്ടരേയും മറികടന്ന് വീണ്ടും ശശീന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ കോഴിക്കോട് നിന്നും മൂന്ന് പേരാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്. ബേപ്പൂരില്‍ നിന്നും വിജയിച്ച പിഎ മുഹമ്മദ് റിയാസ് സിപിഎം പ്രതിനിധിയായി മന്ത്രി സഭയിലേക്ക് എത്തുമ്പോള്‍ അഹമ്മദ് ദേവര്‍കോവിലിലൂടെ ഐഎന്‍എല്ലിനും മന്ത്രിസഭയില്‍ ആദ്യമായി അവസരം ലഭിച്ചു.

കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ച അഹമ്മദ് ദേവര്‍ കോവിലും മുഹമ്മദ് റിയാസും പുതുമുഖങ്ങള്‍ ആണെങ്കിലും ഏറെ അനുഭവസമ്പത്തുമായാണ് മൂന്നാമാന്‍ എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിക്കുപ്പായം അണിയാന്‍ പോവുന്നത്. സ്വന്തം പാര്‍ട്ടിയിലെ അടക്കം എതിര്‍പ്പുകളെ അതിവിദഗ്ധമായി മറികടന്നുകൊണ്ട് കൂടിയാണ് എകെ ശശീന്ദ്രന്‍റെ വരവ്.

രണ്ട് സീറ്റില്‍

രണ്ട് സീറ്റില്‍

മൂന്ന് സീറ്റില്‍ മത്സരിച്ച എന്‍സിപി ഇത്തവണ രണ്ട് സീറ്റില്‍ വിജിയിച്ചു. എലത്തൂരില്‍ മത്സരിച്ച എകെ ശശീന്ദ്രന് പുറമെ കുട്ടനാട്ടില്‍ നിന്നും മത്സരിച്ച തോമസ് കെ തോമസുമായി വിജയികള്‍. രണ്ട് അംഗങ്ങളുള്ള പാര്‍ട്ടിക്ക് അഞ്ച് വര്‍ഷം മന്ത്രി സ്ഥാനവും ഉറപ്പാണ്. മുതിര്‍ന്ന് അഗം എന്ന നിലയില്‍ എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

തോമസ് കെ തോമസും

തോമസ് കെ തോമസും

എന്നാല്‍ ഇതിനിടയില്‍ മന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചുകൊണ്ട് തോമസ് കെ തോമസും രംഗത്ത് എത്തിയത്. പുതുമുഖ നിരയുമായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അണിനിരക്കുമ്പോള്‍ എന്‍സിപിയില്‍ നിന്നും മന്ത്രിസഭയിലേക്ക് പുതിയ അംഗങ്ങള്‍ വരണം എന്നതായിരുന്നു ഒരു വിഭാഗത്തിന്‍റെ ആവശ്യം.

ശശീന്ദ്രന്‍ വിരുദ്ധ ചേരി

ശശീന്ദ്രന്‍ വിരുദ്ധ ചേരി

പാര്‍ട്ടിയില്‍ എകെ ശശീന്ദ്രന്‍ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന സംസ്ഥാന പ്രസിഡന്‍റ് ടിപി പീതംബരന്‍ മാസ്റ്ററും തോമസ് കെ തോമസിനായി രംഗത്ത് വന്നു. പ്രശ്നപരിഹാരം എന്ന നിലയില്‍ രണ്ടു പേര്‍ക്കും രണ്ടര വര്‍ഷ വീതം മന്ത്രി സ്ഥാനം എന്ന ഫോര്‍മുലയും അവതരിക്കപ്പെട്ടു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ട് അഞ്ച് വര്‍ഷവും മന്ത്രിയാകാനുള്ള നറുക്ക് എകെ ശശീന്ദ്രന് മുന്നില്‍ വീണ്ടും വീണു.

ടിപി പീതാംബരന്‍ മാസ്റ്റര്‍

ടിപി പീതാംബരന്‍ മാസ്റ്റര്‍

മന്ത്രിയെ നിശ്ചയിക്കാനായി ദേശീയ ജനറല്‍ സെക്രട്ടറി പ്രഭുല്‍ പട്ടേലിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലും ടിപി പീതാംബരന്‍ മാസ്റ്റര്‍ തോമസ് കെ തോമസിന് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരട്ടെയെന്ന നിലപാടായിരുന്നു സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളം എടുത്തത്.

മാണി സി കാപ്പന്‍

മാണി സി കാപ്പന്‍

മാണി സി കാപ്പന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയപ്പോള്‍ തന്‍റെ വിരുദ്ധ ചേരിയിലുള്ള ഭൂരിപക്ഷം അംഗങ്ങളും കാപ്പന്‍റെ ഒപ്പം പോയത് എകെ ശശീന്ദ്രന് തുണയായി. അവസാനം നിമിഷം മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നെങ്കിലും ദേശീയ നേതൃത്വം ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് അഞ്ചുവര്‍ഷക്കാലവും മന്ത്രിയായാല്‍ മതിയെന്ന തീരുമാനത്തില്‍ എല്‍സിപിയിലെയെത്തിയത്.

എല്‍ഡിഎഫില്‍

എല്‍ഡിഎഫില്‍

മാണി സി കാപ്പനും കൂട്ടരും മുന്നണി വിട്ടപ്പോഴും എന്‍സിപിയെ എല്‍ഡിഎഫില്‍ പിടിച്ച് നിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായത് എകെ ശശീന്ദ്രന്‍റെ നിലപാടായിരുന്നു. പാര്‍ട്ടി മുന്നണി വിട്ടാലും എകെ ശശീന്ദ്രന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചോ കോണ്‍ഗ്രസ് എസില്‍ ലയിച്ചോ എല്‍ഡിഎഫില്‍ തുടര്‍ന്നേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും അന്നുണ്ടായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാറില്‍

ഒന്നാം പിണറായി സര്‍ക്കാറില്‍

ഒന്നാം പിണറായി സര്‍ക്കാറില്‍ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന് വിവാദ ഫോണ്‍ വിളിയെ തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചൊഴിയേണ്ടി വന്നിരുന്നു. പിന്നീട് മന്ത്രിസഭയിലേക്ക് വീണ്ടും തിരിച്ചെത്തിയ എകെ ശശീന്ദ്രന്‍ ഒരിക്കല്‍ കൂടി എലത്തൂരില്‍ നിന്നും മത്സരിച്ചപ്പോള്‍ 38502 എന്ന വമ്പന്‍ ഭൂരിപക്ഷമാണ് എലത്തൂരുകാര്‍ സമ്മാനിച്ചത്.

തുടക്കം കോണ്‍ഗ്രസില്‍

തുടക്കം കോണ്‍ഗ്രസില്‍

കെ എസ് യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച് എകെ ശശീന്ദ്രന്‍ 1969 മുതല്‍ 80 വരെ സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ൻ​റ്, പ്ര​സി​ഡ​ൻ​റ്​ പദവി വഹിച്ചു. പിന്നീട് എകെ ആന്‍റണിക്കും സംഘത്തിനൊപ്പം ഇടതുപാളയത്തിലേക്ക്. കൂടെ വന്നവര്‍ പലരും പലഘട്ടങ്ങളിലായി തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും ശശീന്ദ്രന്‍ ഇളകയില്ല.

Recommended Video

cmsvideo
Actress Revathy Sampath criticizes the removal of KK Shailaja from second Pinarayi cabinet
കുടുബം

കുടുബം

ആദ്യം കോണ്‍ഗ്രസസ് എസിലും പിന്നീട് എന്‍സിപിയിലും അദ്ദേഹം തുടര്‍ന്നു. നാല് പതിറ്റാണ്ടിനിടയില്‍ എട്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചു. അതില്‍ ആറ് തവണ വിജയിച്ചു. 1980, 82, 2006, 2011, 2016, 2021 വര്‍ഷങ്ങളിലായിരുന്നു വിജയം. രണ്ടാം പിണറായി സര്‍ക്കാറിലേക്ക് എത്തുമ്പോള്‍ കഴിഞ്ഞ തവണ ലഭിച്ച വകുപ്പിന് മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അ​നി​ത​യാ​ണ് ഭാ​ര്യ. മ​ക​ൻ: വ​രു​ൺ. മ​രു​മ​ക​ൾ: ഡോ. ​സോ​ന

English summary
AK Saseendran is again NCP minister, overcoming the opposition of the TP Peethambaran faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X