ശശീന്ദ്രനെ 'കുടുക്കിയത്' ഈ യുവതി? ഇവര്‍ ഓഫീസിലെ സ്ഥിരം സന്ദര്‍ശക!! ചിത്രങ്ങള്‍ ലഭിച്ചു....
പോലീസിനു യുവതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചു
തിരുവനന്തപുരം: സ്ത്രീക്കെതിരേ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെത്തുടര്‍ന്നു രാജിവച്ച ഗതാഗതവകുപ്പു മന്ത്രി എ കെ ശശീന്ദ്രനെ കുടുക്കിയത് തന്നെയാണെന്ന് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചുകഴിഞ്ഞു. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതുതായി ലോഞ്ച് ചെയ്ത മംഗളം ടെലിവിഷനാണ് ശശീന്ദ്രന്റേത് എന്ന പേരില്‍ അശ്ലീല ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. അന്നു വൈകീട്ടോടെ തന്നെ ശശീന്ദ്രന്‍ സ്ഥാനമൊഴിയുകയും ചെയ്തു.

പരാതിയുമായി ആരും രംഗത്തു വരാത്തതിനെ തുടര്‍ന്ന് ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കിയത് തന്നെയാണെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇതു ശരിവയ്ക്കുന്ന ചില തെളിവുകള്‍ പോലീസിനു ലഭിച്ചത്.

തിരുവനന്തപുരത്തുകാരിയായ യുവതിയെയാണ് ശശീന്ദ്രന്‍ ഫോണില്‍ വിളിച്ചതെന്നാണ് സൂചന. ഇവരുമായി മന്ത്രി കുറച്ചു മാസങ്ങളായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴു മാസമായി ഇവര്‍ ഇടയ്ക്കിടെ ശശീന്ദ്രന്റെ ഓഫീസില്‍ വന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതു സംബന്ധിച്ച തെളിവുകളും പോലീസിന്റെ പക്കലുണ്ടത്രേ.

സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിറകെ യുവതി ഫേസ്ബുക്ക് പേജ് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ചില ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഈ ചിത്രങ്ങള്‍ ശശീന്ദ്രനുമായി അടുപ്പമുള്ളവരെ പോലീസ് കാണിച്ചിരുന്നു. ഇവര്‍ തന്നെയാണ് മന്ത്രിയെ സ്ഥിരമായി വിളിച്ചിരുന്നതെന്നു സ്ഥിരീകരിച്ചതായും സൂചനയുണ്ട്. ശശീന്ദ്രന്റേയോ യുവതിയുടേയോ പരാതി ഇതുവരെ ലഭിക്കാത്തതിനാല്‍ ഔദ്യോഗിക അന്വേഷണം സാധിക്കില്ല.

യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. യുവതിയുടെ ചിത്രങ്ങളും മുഖ്യമന്ത്രിക്കു കാണിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തുകയെന്നത് മന്ത്രിസഭാ യോഗമാണ് തീരുമാനിക്കുക.

നിവേദനം നല്‍കാനെത്തിയ കണ്ണൂര്‍ സ്വദേശിയായ വീട്ടമ്മയോട് ശശീന്ദ്രന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നുവെന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഇതു തെറ്റാണെന്നു തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

ഒരു ദിവസത്തെ ഫോണ്‍ സംഭാഷണമല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് ശശീന്ദ്രനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. പല ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒന്നാക്കിയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തതെന്നും ഇവര്‍ പറയുന്നു.

ചാനല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ പുരുഷ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. സ്ത്രീയുടെ ശബ്ദം നീക്കിയ നിലയിലാണ്. ഒഴിവാക്കപ്പെട്ട ശബ്ദം വീണ്ടെടുത്താല്‍ മാത്രമേ മന്ത്രി ഇവരെ അപമാനിക്കുകയായിരുന്നോയെന്നു വ്യക്തമാവുകയുളളൂ.

താന്‍ രാജിവയ്ക്കുന്നത് കുറ്റസമ്മതമായി കാണേണ്ടതില്ലെന്നാണ് ശശീന്ദ്രന്‍ കോഴിക്കോട്ടു വച്ച് മാധ്യമങ്ങളോടു പറഞ്ഞത്. ധാര്‍മികതയുടെ പുറത്താണ് തന്റെ രാജിയെന്നും പാര്‍ട്ടിക്കോ സഹപ്രവര്‍ത്തകര്‍ക്കോ നാണക്കേടുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications