കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനെ കുടുക്കിയ ഫോണ്‍ വിളി; മംഗളത്തിന് വീണ്ടും നോട്ടീസ്, ജീവനക്കാരിയെ തിരിച്ചറിഞ്ഞു!! ലൈസന്‍സ്?

മന്ത്രിയുമായി ഫോണില്‍ സംസാരിച്ച ചാനല്‍ ജീവനക്കാരിയെ തിരിച്ചറിഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘം ചാനല്‍ ഓഫിസിലെത്തിയത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ കുടുക്കിയ ഫോണ്‍ വിളി വിവാദത്തില്‍ മംഗളം ചാനല്‍ സിഇഒ അടക്കമുള്ളവര്‍ക്കെതിരേ വീണ്ടും നോട്ടീസ്. ചാനല്‍ മേധാവിയടക്കം ഒമ്പതു പ്രതികള്‍ക്കാണ് പോലീസ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതികള്‍ അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ചാനല്‍ ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധന നടത്തിയത്. ചാനല്‍ മേധാവിയോട് ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 തെളിവെടുപ്പ് നടത്തി

ഫോണ്‍കെണിയൊരുക്കിയ കേസുമായി ബന്ധപ്പെട്ട ചാനല്‍ ആസ്ഥാനത്ത് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തിരുവനന്തപുരത്തെ ചാനല്‍ ഓഫിസിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തത്.

ചാനല്‍ ജീവനക്കാരിയെ തിരിച്ചറിഞ്ഞു

മന്ത്രിയുമായി ഫോണില്‍ സംസാരിച്ച ചാനല്‍ ജീവനക്കാരിയെ തിരിച്ചറിഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘം ചാനല്‍ ഓഫിസിലെത്തിയത്. നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തെളിവെടുപ്പിനെത്തിയത്.

 ഫോണ്‍ വിവരങ്ങള്‍ ലഭിച്ചില്ല

മന്ത്രിയെ വിളിച്ചെന്നു കരുതുന്ന ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് വിവരം. വിവാദ ഫോണ്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ കണ്ടെത്താനും പോലീസ് ശ്രമിച്ചിരുന്നു. പക്ഷേ നടന്നില്ല.

രണ്ടുദിവസത്തിനകം ഹാജരാവണം

കേസില്‍ ചോദ്യം ചെയ്യുന്നതിന് രണ്ടുദിവസത്തിനകം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാട്ടി ചാനല്‍ അധികൃതര്‍ ഹാജരായില്ല. തുടര്‍ന്നാണ് ചാനല്‍ ആസ്ഥാനത്തേക്ക് ക്രൈം ബ്രാഞ്ച് സംഘമെത്തിയത്.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ചാനല്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍കെണി കേസില്‍ നിഷ്പക്ഷ അന്വേഷണവും കര്‍ശന നടപടിയുമുണ്ടാവുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

പഴുതടച്ച അന്വേഷണം

വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പഴുതടച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

അന്വേഷണ സംഘത്തിലുള്ളത്

ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പാലക്കാട് എസ്പി പ്രതീഷ് കുമാര്‍, കോട്ടയം എസ്പി എന്‍ രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസ്, വനിതാ എസ്‌ഐ സുധാകുമാരി എന്നിവരാണ് അന്വഷണ സംഘത്തിലുള്ളത്.

ജാമ്യമില്ലാത്ത വകുപ്പുകള്‍

മുന്‍ മന്ത്രി ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച അശ്ലീലച്ചുവയുള്ള ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ പേരില്‍ മംഗളം ചാനല്‍ സിഇഒ ആര്‍ അജിത് കുമാര്‍ അടക്കം ഒമ്പതു പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘമാണ് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി രണ്ടു കേസുകളെടുത്തിട്ടുള്ളത്.

ഗൂഢാലോചന കുറ്റവും

ഐടി നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന കുറ്റവും ചേര്‍ത്തിട്ടുണ്ട്. ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘം ആദ്യ പരിഗണന നല്‍കുക. ഇതേ സംഭവത്തില്‍ സര്‍ക്കാര്‍ നേരത്തെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

പരാതി നല്‍കിയത് ഇവര്‍

ശ്രീജ തുളസി, മുജീബ് റഹ്മാന്‍ എന്നിവരുടെ പരാതികളില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ പരാതിയില്‍ ഏഴും രണ്ടാമത്തെ പരാതിയില്‍ ഒമ്പതു പ്രതികളുണ്ട്. ശ്രീജ തുളസിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

English summary
AK Saseendran phone contravarsy case, police sent notice to Manglam channal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X