കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന് പിന്നാലെ ശശീന്ദ്രനും പുറത്തേക്ക്..!! ലൈംഗികാരോപണത്തില്‍ കുടുങ്ങി രാജി..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: സഹായം തേടിയെത്തിയ യുവതിയോട് ലൈംഗിക സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജി വെച്ചു. മന്ത്രിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണം മംഗളം ടെലിവിഷനാണ് പുറത്ത് വിട്ടത്. കേരളത്തിലെ ഇടതു സര്‍ക്കാരുകളില്‍ ഇത് ആദ്യമായാണ് ഒരു മന്ത്രിയുടെ പേരില്‍ ലൈംഗിക ആരോപണം ഉയരുന്നതും രാജിവെച്ച് പുറത്ത് പോകേണ്ടതായി വരുന്നതും.

Read Also: സരിത ഉമ്മന്‍ചാണ്ടിയോട് ചെയ്തത് ശശീന്ദ്രന്‍ പിണറായിയോട്..!! രണ്ടാം വിക്കറ്റും തെറിക്കുന്നു..!!

Read Also: നടിയെ ക്രൂരമായി ആക്രമിച്ചതിന് പിന്നില്‍ വെറും കൊട്ടേഷനല്ല.!! ഞെട്ടിക്കുന്ന സത്യങ്ങള്‍ സുനിക്കറിയാം !

Read Also: സിനിമയ്ക്ക് അകത്തും പുറത്തും ലൈംഗികത അവകാശമായി കണ്ട് തന്നോട് ചോദിച്ചവര്‍..!! പാര്‍വ്വതി പറയുന്നു !!

കുറ്റസമ്മതമല്ല രാജി

രാജിതീരുമാനം കുറ്റസമ്മതമല്ലെന്നാണ് ശശീന്ദ്രന്റെ പ്രതികരണം. രാജിവെയ്ക്കുന്നത് ധാർമ്മികതയുടെ പുറത്ത് മാത്രമാണ്. വിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. താൻ പാർട്ടിക്കോ പാർട്ടിപ്രവർത്തകർക്കോ നാണക്കേട് ഉണ്ടാക്കില്ലെന്നും ശശീന്ദ്രൻ പ്രതികരിച്ചു.

രാജിയ്ക്കായി മുറവിളി

മംഗളം ടെലിവിഷന്‍ വാര്‍ത്ത പുറത്ത് വിട്ടതോടെ പ്രതിപക്ഷപാര്‍ട്ടികളടക്കം മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. എകെ ശശീന്ദ്രനും രാജി സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. എന്‍സിപി മന്ത്രിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വിവരം.

വീഴ്ച തന്റേത് മാത്രം

എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റേത് മാത്രമാണ് എന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാരിനോ പാര്‍ട്ടിക്കോ മുന്നണിക്കോ ദോഷം വരുന്നതൊന്നും ചെയ്യില്ല. മറ്റാര്‍ക്കും വീഴ്ചയുണ്ടാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ ശശീന്ദ്രൻ രാജിവെയ്ക്കണം എന്ന് ശക്തമായ ആവശ്യം ഉയർന്നുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. സിപിഎമ്മിലും രാജി ആവശ്യം ശക്തമായിരുന്നു.

ജയരാജന്റെ ഗതി

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയാണ് സിപിഎമ്മിലെ ശക്തനായ നേതാവും പിണറായി മന്ത്രിസഭയിലെ രണ്ടാമനും ആയിരുന്ന പി ജയരാജന് രാജിവെച്ച് പുറത്തുപോകേണ്ടി വന്നത്. ഇത് പിണറായി മന്ത്രിസഭയ്ക്ക് ഏൽക്കേണ്ടി വന്ന വനത്ത തിരിച്ചടി ആയിരുന്നു. സർക്കാർ അധികാരമേറ്റ് അരക്കൊല്ലം പോലും ആവുന്നതിന് മുൻപായിരുന്നു രാജി.

ഓഡിയോ ക്ലിപ്പിന്റെ വിശ്വാസ്യത

മംഗളം ചാനൽ പുറത്ത് വിട്ട മന്ത്രിയുടേത് എന്നു പറയുന്ന ലൈംഗിക സംഭാഷണത്തിന്റെ വിശ്വാസ്യത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. മാത്രമല്ല പൂർണമല്ലാത്ത സംഭാഷണമാണ് ചാനൽ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന കാര്യം ഇനി അറിയേണ്ടതാണ്.

English summary
A K Saseendran resigned from Pinarayi Vijayan cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X