Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിത മാധ്യമ പ്രവര്‍ത്തകരോടടക്കം പെരുമാറിയത് എല്ലാ സ്വാതന്ത്ര്യത്തോടെയും!! തുറന്നുപറഞ്ഞ് ശശീന്ദ്രന്‍!

മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇങ്ങനെയാണോ വേണ്ടതെന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്ന് ശശീന്ദ്രന്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകരും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: പരിചയപ്പെടുന്നവരുമായി പരിധിയില്ലാത്ത സ്വാതന്ത്ര്യം സൂക്ഷിക്കുന്ന ആളാണ് താനെന്ന് എകെ ശശീന്ദ്രന്‍. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള വനിത മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരോട് എല്ലാ സ്വാതന്ത്ര്യത്തോടുമാണ് പെരുമാറാറുള്ളന്നതെന്നും അദ്ദേഹം. മനോരമ ന്യൂസിനോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അശ്ലീല ഫോണ്‍ സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനെ രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമത്തിന്റെ സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകയാണ് മന്ത്രിയെ വിളിച്ചതെന്ന് വാര്‍ത്ത പുറത്തുവിട്ട മാധ്യമം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ മന്ത്രിയുടെ പ്രതികരണം.

 ചര്‍ച്ചയാവണം

ചര്‍ച്ചയാവണം

മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇങ്ങനെയാണോ വേണ്ടതെന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്ന് ശശീന്ദ്രന്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകരും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. വാര്‍ത്തകളുമായി ബന്ധപ്പെട്ട് ഇത്ര വിശദമായ ചര്‍ച്ച അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും ശശീന്ദ്രന്‍ പറയുന്നു.

 മുന്‍കൈ എടുക്കുന്നില്ല

മുന്‍കൈ എടുക്കുന്നില്ല

മന്ത്രിക്കസേരയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ശശീന്ദ്രന്‍ പറയുന്നു. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് വരട്ടെയെന്നും അദ്ദേഹം. തിരികെ മന്ത്രിയാകാനുള്ള ചര്‍ച്ചയ്ക്ക് താന്‍ മുന്‍കൈ എടുക്കില്ലെന്നും ശശീന്ദ്രന്‍ പറയുന്നു.

 തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിപ്പെടും

തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിപ്പെടും

മന്ത്രിസ്ഥാനം വലുതാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തെറ്റ് പറ്റുമെന്നും തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും ശശീന്ദ്രന്‍ പറയുന്നു.ഇതാണ് താന്‍ ചെയ്തതെന്നും ശശീന്ദ്രന്‍ പറയുന്നു.

 രാഷ്ട്രീയ ധാര്‍മികതയ്ക്ക് പ്രാധാന്യം

രാഷ്ട്രീയ ധാര്‍മികതയ്ക്ക് പ്രാധാന്യം

രാജവയ്ക്കാനുള്ള തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ശശീന്ദ്രന്‍ പറയുന്നു. രാഷ്ട്രീയ ധാര്‍മികതയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മന്ത്രിമാരെ സംരക്ഷിക്കലല്ല രാഷ്ട്രീയം സംരക്ഷിക്കലാണ് എല്‍ഡിഎഫ് നയമെന്നും അധികാരത്തില്‍ കടിച്ചു തൂങ്ങാതിരുന്നത് നന്നായെന്നും അദ്ദേഹം.

 പോലീസ് അന്വേഷിക്കട്ടെ

പോലീസ് അന്വേഷിക്കട്ടെ

അശ്ലീല സംഭാഷണ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന സൂചനയും ശശീന്ദ്രന്‍ നല്‍കി. ഒരേ വിഷയത്തില്‍ രണ്ട് അന്വേഷണം വേണോയെന്ന് പരിശോധിക്കണമെന്നും സാഹചര്യങ്ങള്‍ മാറിയെന്നും അദ്ദേഹം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരട്ടെയെന്നും ശശീന്ദ്രന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+