മന്ത്രി സംസാരിച്ച ആ സ്ത്രീ കോഴിക്കോട്ടുകാരി? വിവരങ്ങള്‍ ഇങ്ങനെ, എകെ ശശീന്ദ്രന് പറയുന്നത്...
മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശശീന്ദ്രന് ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. നിങ്ങളുടെ നല്ല മനസിന് നന്ദിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കോഴിക്കോട്: ഗതാഗത മന്ത്രിയും എന്‍സിപി നേതാവുമായ എകെ ശശീന്ദ്രന് രാജിവച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് മന്ത്രിയുടെ രാജി. മന്ത്രി ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയത് ഏത് സ്ത്രീയുമായാണെന്നാണ് എല്ലാവര്ക്കും അറിയേണ്ടത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സ്ത്രീ ഏത് നാട്ടുകാരിയാണ്. എന്ത് ആവശ്യത്തിനാണ് മന്ത്രിയുമായി ബന്ധപ്പെട്ടത്. മന്ത്രിയുമായി നേരത്തെ അടുപ്പം നിന്ന വ്യക്തിയാണോ എന്നീ കാര്യങ്ങളിലൊന്നും ഇതുവരെ മറുപടി ആയിട്ടില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ഊഹാപോഹങ്ങളാണ് പരക്കുന്നത്.

രാജി പ്രഖ്യാപിച്ച് കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിയോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. മന്ത്രി തന്ത്രപരമായാണ് ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്. താന്‍ ഈ സ്ഥാനത്തിരുന്നാല്‍ ഇക്കാര്യത്തിലുള്ള അന്വേഷണം സുതാര്യമാവില്ല. സത്യാവസ്ഥ പുറത്തുവരണം. അതിനായാണ് രാജിവയ്ക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

പാര്‍ട്ടിയുടെയും മുന്നണിയുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കാനാണ് രാജിവയ്ക്കുന്നത്. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. സാങ്കേതികത്വത്തേക്കാള്‍ താന്‍ ധാര്‍മികതയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്നും ശശീന്ദ്രന് പറഞ്ഞു.

മംഗളം ചാനലാണ് അശ്ലീല സംഭാഷണമെന്ന പേരില്‍ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. അതില്‍ പുരുഷ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. അത് മന്ത്രിയുടേത് തന്നെയാണോ എന്ന കാര്യം സാങ്കേതികമായി സ്ഥിരീകരിച്ചിട്ടില്ല.

പക്ഷേ ചില കാര്യങ്ങള്‍ ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുരുഷന് മലയാളിത്തിലാണ് സംസാരിച്ചത്. അതുകൊണ്ട് സ്ത്രീ മലയാളിയാണ്. മറ്റൊന്ന് ശശീന്ദ്രന് കണ്ണൂര്‍ സ്വദേശിയാണ്. തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാവട്ടെ, കോഴിക്കോട് ജില്ലയിലെ എലത്തൂരും. അപ്പോള്‍ കോഴിക്കോടോ കണ്ണൂരോ താമസിക്കുന്ന സ്ത്രീയായിരിക്കും ഫോണില്‍ മറുഭാഗത്തുള്ളതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

മംഗളം പത്രം സംപ്രേഷണം തുടങ്ങിയ ആദ്യദിനത്തിലാണ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുന്നത്. എക്സ്ക്ലൂസീവ് കൊണ്ട് തുടങ്ങി ഒരു മന്ത്രിയെ രാജിവയ്പ്പിക്കാന്‍ സാധിച്ചത് നേട്ടമായി ചാനല്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇനിയും ഇക്കാര്യത്തിലുള്ള സ്ഥിരീകരണം വന്നിട്ടില്ല.

ശശീന്ദ്രനുമായി സംസാരിച്ചെന്ന് പറയുന്ന സ്ത്രീ എന്താണ് പറയുന്നതെന്ന ഓഡിയോയില്‍ കേള്‍ക്കുന്നില്ല. പുരുഷ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. അശ്ലീല സംഭാഷണം നടത്തിയെന്ന് പറയുന്ന സ്ത്രീ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശശീന്ദ്രന് ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. നിങ്ങളുടെ നല്ല മനസിന് നന്ദിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ധാര്‍മികതയ്ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications