കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ വിളി; മംഗളം സിഇഒ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയും റിമാന്‍ഡ് ചെയ്തു...

ചൊവ്വാഴ്ച രാത്രിയോടെയാണ് അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച അശ്ലീല ഫോണ്‍ വിളി കേസില്‍ അറസ്റ്റിലായ മംഗളം സിഇഒ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ചു പ്രതികളെയും റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹാജരായ അഞ്ച് പ്രതികളെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

mangalam

കേസില്‍ അറസ്റ്റിലായ മംഗളം സിഇഒ ആര്‍ അജിത് കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ എംബി സന്തോഷ്, ആര്‍ ജയചന്ദ്രന്‍, ഫിറോസ് സാലി മുഹമ്മദ്, എസ്‌വി പ്രദീപ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, എകെ ശശീന്ദ്രന്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും, അശ്ലീല സംഭാഷണത്തിന് നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് ചാനലിലെ മാധ്യമപ്രവര്‍ത്തകയും പരാതി നല്‍കിയിട്ടുണ്ട്.

English summary
Ak saseendran telephone call case, accused remanded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X