'ശശീന്ദ്രനും തോമസ് ചാണ്ടിയും ഒരമ്മപെറ്റ മക്കളെപോലെ'!ശശീന്ദ്രനെ വശീകരിക്കാന്‍ സ്ത്രീയെ പറഞ്ഞയച്ചതാര്?
പരാതിയുമായി സമീപിച്ച സ്ത്രീയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന വാര്‍ത്തയും മന്ത്രിയുടെ ലൈംഗികസംഭാഷണവുമാണ് മംഗളം ചാനല്‍ പുറത്തുവിട്ടത്.
തിരുവനന്തപുരം: വാര്‍ത്തകളുടെ വിസ്‌ഫോടനങ്ങളുമായെത്തിയ മംഗളം ചാനല്‍ എന്‍സിപിയുടെ ചീട്ടുകീറിയാണ് തുടക്കം കുറിച്ചത്. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പരാതിയുമായി സമീപിച്ച സ്ത്രീയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന വാര്‍ത്തയും മന്ത്രിയുടെ ലൈംഗികസംഭാഷണവുമാണ് മംഗളം ചാനല്‍ പുറത്തുവിട്ടത്.
ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെയ്ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ശശീന്ദ്രന്റെ രാജി പ്രഖ്യാപനം. എന്നാല്‍ മന്ത്രിക്കെതിരെ നടന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ എന്‍സിപിയിലെ ചിലരാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പക്ഷേ, ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ രംഗത്തെത്തി.

എല്ലാം ചര്‍ച്ച ചെയ്യും...
എകെ ശശീന്ദ്രനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ച അദ്ദേഹം കാണിച്ചതാണ് അന്തസെന്നാണ് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചത്. ഓഡിയോ ക്ലിപ്പിനെ സംബന്ധിച്ചും, സംഭവത്തെക്കുറിച്ചും എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച തിരുവനന്തപുരത്ത്...
മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ചും, സംഭവത്തില്‍ എന്തു നടപടികള്‍ സ്വീകരിക്കണമെന്നതിനെ സംബന്ധിച്ചും ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനമെടുക്കുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു.

പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളില്ല...
മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിക്കണമോ എന്ന കാര്യം നിയമ വിദഗ്ദരുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ഉഴവൂര്‍ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളവരാണെന്ന ആരോപണവും അദ്ദേഹം തള്ളി. പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരമ്മ പെറ്റ മക്കളെപോലെ...
തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിന് വേണ്ടി വാദമുന്നയിച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. തോമസ് ചാണ്ടിയും ശശീന്ദ്രനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, തോമസ് ചാണ്ടിയും ശശീന്ദ്രനും ഒരമ്മപെറ്റ മക്കളെ പോലെയാണെന്നുമാണ് ഉഴവൂര്‍ പറഞ്ഞത്.

മന്ത്രിസ്ഥാനം വേണ്ടെന്ന് പറയില്ല...
എകെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലേക്കുള്ള മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്നും, മന്ത്രിസ്ഥാനം വേണ്ടെന്ന് പറയില്ലെന്നും ഉഴവൂര്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications