Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി കൊളുത്തിയ തിരി ആളി കത്തിയത് മന്ത്രിസഭയില്‍; ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി പറഞ്ഞത്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊളുത്തിയ തികരി മന്ത്രിസഭയില്‍ ആളികത്തുകയാണ്. ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി ലൈംഗീക ചുവയുള്ള ഫോണ്‍ സംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ചിരിക്കുകയാണ്.

മംഗളം ടെലിവിഷനായിരുന്നു വാര്‍ത്ത പുറത്തു വിട്ടത്. മംഗളം ടെലിവിഷന്‍ സംപ്രേഷണം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. റേറ്റിങില്‍ മുന്നിലെത്താന്‍ തുടക്കത്തിലേ ചില കുറുക്കുവഴികള്‍ ചിലര്‍ കാണിക്കാറുണ്ട്. സത്യസന്ധതയും സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ടാണ് ജനമനസ്സില്‍ ഇടം നേടേണ്ടതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

മുന്‍നിര മലയാള പത്രങ്ങളില്‍ സ്വന്തം സ്ഥാനമുറപ്പിച്ച മംഗളം, വിശ്വാസ്യതയും സത്യസന്ധതയും സുതാര്യതയും നിലനിര്‍ത്തി പ്രേക്ഷകമനസുകളിലും ഇടംനേടട്ടെയെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ആശംസിച്ചത്.

ഭയപ്പെടുത്തരുത്

ഭയപ്പെടുത്തരുത്

ആരുടേയും പ്രീതിക്ക് വേണ്ടി നില്‍ക്കരുത്. ആരെയും ഭയപ്പെടുത്തനുള്ളതുമാകരുത് മാധ്യമപ്രവര്‍ത്തനംമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ചാനല്‍

ചാനല്‍

മംഗളം ദിനപത്രം തുടങ്ങിയപ്പോള്‍ പുതിയൊരു പത്രത്തിന് ഇടമുണ്ടോ എന്നചോദ്യമുയര്‍ന്നിരുന്നു. പക്ഷെ ചുരുങ്ങിയ കാലം കൊണ്ട് ഇടമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചു. അതുപോലെ പുതിയൊരു ചാനലിനും സ്വന്തം ഇടമുണ്ടെന്ന് തെളിയിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

 സംപ്രേഷണം

സംപ്രേഷണം

മന്ത്രിയുടെ ലൈംഗീക ചുവയുള്ള സംഭാഷണത്തിന്റെ സംപ്രേഷണം ധാര്‍മ്മികമാണോ അല്ലയോ എന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്. നിരവധിപേരാണ് മംഗളത്തിന്റെ നടപടി മാധ്യമപ്രവര്‍ത്തനത്തിന്റെ ജീര്‍ണതയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+