Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെതിരെ ആകാശ് തില്ലങ്കേരിയുടെ മമ്മൂട്ടി ഡയലോഗ്! ടിപിയുടെ ഗതി വരുമെന്ന് പോസ്റ്റ്

Recommended Video

cmsvideo
    ഷുഹൈബ് കേസിലെ പ്രതിയുടെ FB പോസ്റ്റ്, വിഎസിനും ടിപിയുടെ ഗതി വരും

    കണ്ണൂര്‍: ഷുഹൈബ് കൊലപാതകം സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. പിണറായി വിജയന്‍ ഭരണം തുടങ്ങിയതില്‍പ്പിന്നെ രാഷ്ട്രീയകൊലപതാകങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ബിജെപിക്കാരും സിപിഎമ്മുകാരും ഒരുപോലെയുണ്ട്. ഇറച്ചി വെട്ടുന്നത് പോലെ വെട്ടിനുറുക്കിയുള്ള ഇത്തരം കൊലപാതകങ്ങള്‍ ഒരു പാര്‍ട്ടിക്കും കേരളത്തില്‍ നേട്ടമുണ്ടാക്കുന്നില്ല.

    ക്രിമിനല്‍ സംഘങ്ങളെ പാര്‍ട്ടികള്‍ സ്വന്തം ചെലവില്‍ വളര്‍ത്തിക്കൊണ്ട് നടക്കുന്നതിന്റെ പരിണിത ഫലമാണ് ഷുഹൈബിന്റെത് അടക്കമുള്ള കൊലപാതകങ്ങള്‍. സോഷ്യല്‍ മീഡിയയിലും പുറത്തും ഇവര്‍ നടത്തുന്ന കൊലവിളികള്‍ പോലീസ് കണ്ടതായി പോലും നടക്കുന്നില്ല. ഷുഹൈബ് കൊലക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ കൊലവിളി വീഡിയോ പുറത്ത് വന്നിരുന്നു. വിഎസിന് നേര്‍ക്ക് പോലും ആകാശ് കൊലവിളി മുഴക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

    സിപിഎം പോരാളി

    സിപിഎം പോരാളി

    ഷുഹൈബിനെ കൊലപ്പെടുത്തിയ അഞ്ചംഗ കൊലയാളി സംഘത്തിലെ പ്രമുഖനായ ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡിയയിലെ സിപിഎമ്മിന്റെ സജീവ പോരാളിയാണ്. അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു പുലരിക്കായി യത്‌നിക്കുന്നു എന്ന പേജിലെ സജീവാംഗം. സിപിഎമ്മിന് വേണ്ടി കൊല്ലാനും ചാകാനും തയ്യാറായിരുന്നു ആകാശ് എന്ന് ഫേസ്ബുക്ക് പേജിലെ പഴയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.

    കൊലകൾക്ക് ന്യായീകരണം

    കൊലകൾക്ക് ന്യായീകരണം

    ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളായ കൊടിസുനി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വീരപരിവേഷമാണ് ആകാശിന്റെ പ്രൊഫൈലില്‍. സിപിഎം, ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ ആകാശിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. സിപിഎം പ്രതിസ്ഥാനത്തുള്ള കൊലകളിലെല്ലാം കൊലപാതകികളെ ന്യായീകരിച്ച് സജീവമായി ആകാശ് രംഗത്തുണ്ടായിരുന്നു.

    വിഎസിന് വരെ ഭീഷണി

    വിഎസിന് വരെ ഭീഷണി

    മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാന്ദനോട് വരെ ആകാശ് കൊലവിളി മുഴക്കിയതായി ഫേസ്ബുക്ക് പോസ്റ്റില്‍ കാണാം. 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അന്നേ ദിവസമാണ് വിഎസിന് നേര്‍ക്കുള്ള പരോക്ഷമായ ഭീഷണി.

    ടിപിയുടെ ഗതി വരും

    ടിപിയുടെ ഗതി വരും

    മമ്മൂട്ടിയുടെ വല്യേട്ടന്‍ സിനിമയിലെ ഡയലോഗിന്റെ രൂപത്തിലായിരുന്നു ആ പോസ്റ്റ്. വിഎസിനും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ആ പോസ്റ്റ്. അതിങ്ങനെ ആയിരുന്നു: അറിയാവുന്ന നല്ല ഭാഷയില്‍ നിന്നോടൊക്കെ ഞങ്ങള്‍ പറയേണ്ടത് പറഞ്ഞു.

    കുഴി മറ്റൊന്ന് കൂടി

    കുഴി മറ്റൊന്ന് കൂടി

    നീ പക്ഷേ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ മാധ്യമ ഇട്ടിക്കണ്ടപ്പന്മാരുടെ മസിലിന്റെ വലുപ്പം കൊണ്ടുള്ള ധൈര്യം കാണിച്ച് മുന്നോട്ട് ദാ ഇതിനപ്പുറം കടന്നാല്‍.. പാര്‍ട്ടി വിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്റെ രക്തസാക്ഷി സ്തൂപത്തിനപ്പുറം കുഴി മറ്റൊന്ന് വേട്ടേണ്ടി വരും.

    ഒരു പൊന്നുമോനും വിഷയമല്ല

    ഒരു പൊന്നുമോനും വിഷയമല്ല

    കാല് പിടിക്കാന്‍ കുനിയുന്നവന്റെ മൂര്‍ദ്ധാവില്‍ തുപ്പണ സ്വഭാവം കാണിച്ചാല്‍ ഈ ഭൂമിമലയാളത്തില്‍ സഖാക്കള്‍ക്ക് ഒരു പൊന്നുമോനും വിഷയമല്ല. ഏലംകുളം മനയ്ക്കല്‍ ശങ്കരന്ഡ നമ്പൂതിരിപ്പാടിന്റെ ശിഷ്യരാ തല്ലുംപടിയില്‍ സഖാക്കള്‍. അതീ ചെക്കന്‍മാര്‍ക്ക് കാണിച്ച് കൊടുക്കണം എന്നുണ്ടെങ്കില്‍ വരാന്‍ പറ നായിന്റെ മക്കളോട് എന്നാണ് പോസ്റ്റ്.

    കൊലവിളി വീഡിയോകൾ

    കൊലവിളി വീഡിയോകൾ

    ആകാശിന്റെ കൊലവിളി വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിന്റെ കൊലപാതകത്തിന് ശേഷം നടന്ന സംഘര്‍ഷത്തിനിടെയുള്ള പ്രകടനത്തിന്റെ വീഡിയോ അടക്കം പുറത്ത് വന്നിട്ടുണ്ട്. കയ്യും വെട്ടി കാലും വെട്ടി ചാണാക്കുണ്ടില്‍ തള്ളും ഞങ്ങള്‍, വിനീഷിനെ കൊത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് നശിച്ചിട്ടില്ല.. ഇങ്ങനെ പോകുന്നു മദ്രാവാക്യം വിളി.

    നേരത്തെയും കൊലക്കേസിൽ

    നേരത്തെയും കൊലക്കേസിൽ

    പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടി ഇല്ലാത്ത വ്യക്തിയായിരുന്നു ആകാശ്. പോലീസ് ചോദ്യം ചെയ്യവേ പാര്‍ട്ടിയെ ഒറ്റിക്കൊടുക്കില്ലെന്നും മരിച്ചാലും ഒന്നും പറയില്ലെന്നുമായിരുന്നു ആകാശ് ആദ്യം പറഞ്ഞത്. ആകാശിനൊപ്പം പിടിയിലായ റിജിന്‍രാജും സിപിഎമ്മിന്റെ അടുത്ത ആളാണ്. ഇരുവരും വിനീഷ് കൊലക്കേസിലും ഒരുമിച്ച് പ്രതികളാണ്.

    കൂടുതൽ വാർത്തകൾ:

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+