കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി സെന്റര്‍ ആക്രമണം; കേരളം വിടരുതെന്ന് കോടതി, നവ്യക്ക് ഉപാധികളോടെ ജാമ്യം

Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതി നവ്യയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് നവ്യക്ക് ജാമ്യം അനുവദിച്ചത്. എ കെ ജി സെന്റര്‍ ആക്രമണ കേസിലെ നാലാം പ്രതിയാണ് നവ്യ.

ഈ മാസം 24 നും 30 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം എന്ന ഉപാധിയോടെ ആണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല എന്നും പാസ്‌പോര്‍ട്ട് ഏഴ് ദിവസത്തിന് ഉള്ളില്‍ കോടതിയില്‍ ഹാജരാക്കണം എന്നും ജാമ്യ ഉപാധിയിലുണ്ട്.

1

Image Credit: T Navya@Facebook

അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കില്‍ ജാമ്യം നല്‍കണം എന്ന് കോടതി അന്വേശഷണ ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം എ കെ ജി സെന്റര്‍ ആക്രമണത്തിന്റെ പ്രധാന കണ്ണിയാണ് നവ്യ എന്നും നവ്യക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചത്.

റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍

2

അഭിഭാഷകന്‍ ഹരീഷ് കുമാര്‍ ആയിരുന്നു പ്രോസിക്യൂട്ടര്‍. എന്നാല്‍ കേസില്‍ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എ കെ ജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന സ്‌കൂട്ടര്‍ നവ്യയുടെതല്ല എന്നും പ്രതിഭാഗം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ബൈക്ക് കൈമാറിയത് നവ്യയാണ് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

3

യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ് നവ്യ. എ കെ ജി സെന്ററിന് സമീപത്തേക്ക് പോകാന്‍ ജിതിന് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് നവ്യയാണ് എന്നാണ് അന്വേഷണസംഘം പറയുന്നത്. ഗൗരീശപട്ടത്ത് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയ നവ്യ, ജിതിന്‍ തിരിച്ചുവരുന്നത് വരെ കാത്തിരുന്ന എന്നും തുടര്‍ന്ന് ആക്രമണ ശേഷം ഇരുവരും ഒരുമിച്ചാണ് രക്ഷപ്പെട്ടത് എന്നുമാണ് ക്രൈംബ്രാഞ്ച് വാദം.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

4

അഭിഭാഷകനായ മൃദുല്‍ ജോണ്‍ മാത്യുവാണ് എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ നവ്യയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സുഹൈല്‍ ഷാജഹാനും നവ്യയ്ക്കും എതിരെ ഗൂഢാലോചന കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.

English summary
AKG Center Attack; Court issued conditional bail to youth congress leader t navya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X