കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തെ കലാപഭൂമിയാക്കുന്നു, പ്രതിഷേധിക്കാൻ ബഹുജനങ്ങളെ അണിനിരത്തും'; സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം : സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ അർധ രാത്രിയിൽ ഉണ്ടായ ബോംബേറ് സംഭവത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവത്തെ അപലപിച്ച് സി പി എം പ്രസ്താവന പുറത്തിറക്കിയിരുന്നു.

ഈ പ്രസ്താവനയിലാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനത്തിന്റെ ക്രമ സമാധാന നില തകര്‍ന്നുവെന്ന മുറവിളി സൃഷ്ടിക്കാൻ ബോധപൂര്‍വ്വം നടത്തിയ ശ്രമമെന്ന് ആരോപിക്കുന്നത്. കേരളത്തെ കലാപഭൂമി ആക്കാനുള്ള ശ്രമമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.

kera

ഇത്തരം സംഭവങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കാനുള്ള യു ഡി എഫിന്റെ തന്ത്രങ്ങളായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പാർട്ടിയെ സ്നേഹിക്കുന്നവർ ഇത്തരം സംഭവങ്ങളിൽ കുടുങ്ങരുതെന്നും സി പി എം പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇതിന് എതിരെ പ്രതികരിക്കാൻ ആണ് സി പി എം നിശ്ചയിച്ചിരിക്കുന്നത്. സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ നിരത്തി സി പി എം നടത്തും.

അതേസമയം, ഇന്നലെ രാത്രി 11:30 യോടെയാണ് സി പി എമ്മിന്റെ പ്രസ്താവനയ്ക്ക് അടിസ്ഥാനമായുള്ള സംഭവങ്ങൾ നടന്നത്. പാർട്ടിയുടെ സംസ്ഥാന ഓഫീസായ എ കെ ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിൽ ആണ് ബോംബ് എറിഞ്ഞത്. നിലവിൽ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നു. കൺട്രോൾമെന്റ് പോലീസ് എ കെ ജി സെൻററിൽ പരിശോധന നടത്തുന്നത് വിവരം.

സംഭവത്തിന് പിന്നാലെ സി പി എം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പ്രതികരിച്ചിരുന്നു. കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ സ്കൂട്ടറിൽ വന്ന ഒരാൾ ബോംബറിയുന്നത് സി സി ടി വിയിലൂടെ വ്യക്തമാണ്. പാർട്ടി ഓഫീസിന് മുന്നിൽ പോലീസുകാർ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടു ബൈക്കുകൾ അക്രമം നടന്ന സമയത്ത് ഓഫീസിന് അടുത്തേക്ക് എത്തിയതായും ബിജു കണ്ടക്കൈ പറഞ്ഞു.

സംഭവത്തിന് പിന്നാലെ എൽ ഡി എഫിന്റെ കൺവീനറായ ഇ പി ജയരാജൻ, പികെ ശ്രീമതി എഎ റഹീം എം പി , ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, മുതിര്‍ന്ന നേതാക്കള്‍ എന്നിവർ എത്തി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

സംഭവത്തിന് പിന്നാലെ, ഇന്നലെ രാത്രി തന്നെ പൊലീസ് ഫോറൻസിക് പരിശോധന പൂർത്തീകരിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

English summary
akg center bomb attack issues: cpm reacted to congress over this matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X