Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെജി സെൻ്റർ സ്മാർട്ടായി കളിച്ചു, പക്ഷെ ജനങ്ങൾ ബുദ്ധിയില്ലാത്തവരല്ല';കുറിപ്പുമായി ആർ ശ്രീലേഖ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത എസ്ഐടി നീക്കം ചർച്ചയാകാതിരിക്കാനാണ് വികെ പ്രശാന്ത്-വാടക വിവാദം മാധ്യമങ്ങൾ ആഘോഷമാക്കിയതെന്ന് ആർ ശ്രീലേഖ. ആരുടെ നറേറ്റീവ് ആണെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്നും കേരളത്തിലെ ജന സമൂഹം നിങ്ങൾ കരുതുന്നതിലും ബുദ്ധിയുള്ളവരാണെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. അവരുടെ കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ

'December 27
രാവിലെ 9.40 am.
ഞാൻ വിളിച്ച missed call ന് മറുപടിയായി MLA, ശ്രീ V. K. പ്രശാന്ത് എന്നെ തിരിച്ചു വിളിക്കുന്നു.
എന്റെ മാന്യമായ അഭ്യർത്ഥനക്ക് പരുഷമായ മറുപടി നൽകി അദ്ദേഹം ഫോൺ cut ചെയ്യുന്നു.
രാത്രി 9 മണിക്ക് ഏഷ്യാനെറ്റ്‌ ചാനലിൽ ഇതെക്കുറിച്ച് വാർത്ത..! അതും സംഗതി തലകീഴായി മറിച്ചുകൊണ്ട്! എന്റെ അഭ്യർത്ഥന, ആജ്ഞയും തിട്ടൂരവുമായി! പിന്നെ രണ്ടു ദിവസം മാപ്രകൾക്ക് കൊട്ടിഘോഷിക്കാനും ചാനലുകൾക്ക് അന്തിചർച്ച ചെയ്യാനും ഒരു വിവാദവിഷയം കിട്ടി. ഇതിനിടെയിൽ ശരിക്കും വിവാദമായൊരു സംഭവം നടന്നു. ഒരു മാപ്രയും ഒന്നും അറിഞ്ഞില്ല. അല്ലെങ്കിൽ അറിഞ്ഞതായി കാണിച്ചില്ല. അതേക്കുറിച്ച് ഒരു ചർച്ചയും വാർത്തയും വന്നതേയില്ല.

sreelekha2-1

December 30 ന് ചാനൽ വർത്ത- മുൻ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ ശബരിമല സ്വർണ്ണകൊള്ള അന്വേഷിക്കുന്ന SIT, ശനിയാഴ്ച്ച ചോദ്യം ചെയ്തു! ഇത് പുറത്തു വന്നപ്പോഴേക്കും 3, 4 ദിനം പഴകിയ സംഗതിയായിപ്പോയി. ഇനി വിവാദമാക്കാൻ പറ്റുമോ? ഇല്ല.
എന്നിട്ട്, ഒന്നുമറിയാത്തവനെപ്പോലെ ചാനലിന് മുന്നിൽ വന്ന് മുൻ മന്ത്രി ശ്രീലേഖയെ ജനദ്രോഹി, മനുഷ്യദ്രോഹി, അഹങ്കാരി എന്നൊക്കെ വിളിച്ചാക്ഷേപിക്കാനും മറന്നില്ല.
Smartly played, AKG centre! ആരുടെ narrative ആണെങ്കിലും ഉദ്ദേശിച്ച ഫലം, പക്ഷെ ഉണ്ടായില്ല.
കേരളത്തിലെ ജന സമൂഹം നിങ്ങൾ കരുതുന്നതിലും ബുദ്ധിയുള്ളവരാണ്!', ശ്രീലേഖ പോസ്റ്റിൽ പറഞ്ഞു.

അതിനിടെ വാടക അലവൻസ് ഇനത്തിൽ വികെ പ്രശാന്ത് എംഎൽഎയ്ക്ക് 25000 രൂപ ലഭിക്കുന്നുണ്ടെന്ന ആരോപണത്തിൽ വ്യക്തത വരുത്തി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത് ഇങ്ങനെ

'കേരളത്തിലെ ഒരു എംഎൽഎയ്ക്ക് നിലവിൽ പ്രതിമാസം ലഭിക്കുന്നത് ഏകദേശം 70,000 രൂപയാണ്. ഈ തുക എങ്ങനെയാണ് ചെലവാകുന്നത് എന്നതിൻ്റെ കൃത്യമായ കണക്കുകൾ താഴെ നൽകുന്നു:

​മണ്ഡലം അലവൻസ്: 25,000 രൂപ
​യാത്രാ അലവൻസ്: 20,000 രൂപ
​ടെലിഫോൺ അലവൻസ്: 11,000 രൂപ
​ഇൻഫർമേഷൻ അലവൻസ്: 4,000 രൂപ
​പ്രതിമാസ അലവൻസ്: 2,000 രൂപ
​മറ്റ് അലവൻസുകൾ: 8,000 രൂപ
​എന്താണ് ഈ മണ്ഡലം അലവൻസ്?
​ഈ പട്ടികയിലെ 25,000 രൂപയുടെ മണ്ഡലം അലവൻസിനെയാണ് വാടക ഇനത്തിൽ കിട്ടുന്ന പണമാണെന്ന രീതിയിൽ ബിജെപി വ്യാജ പ്രചാരണം നടത്തുന്നത്. യഥാർത്ഥത്തിൽ, ഒരു എംഎൽഎ തൻ്റെ മണ്ഡലത്തിലെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് നടത്തുന്ന മുഴുവൻ ചെലവുകൾക്കുമുള്ള തുകയാണിത്.

​യാത്രാ ചെലവുകൾ: മണ്ഡലത്തിലെ മുക്കിലും മൂലയിലും ദിവസേന നടത്തുന്ന യാത്രകൾക്കുള്ള ഇന്ധനച്ചെലവ്. (50 രൂപയ്ക്ക് പെട്രോൾ തരുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന് ഇന്ന് നൂറു രൂപയ്ക്ക് മുകളിൽ വിൽക്കുന്നവർക്ക് ഇതിൻ്റെ ഗൗരവം മനസ്സിലാകില്ല).
​ഓഫീസ് ഭരണച്ചെലവുകൾ: സ്റ്റേഷനറി സാധനങ്ങൾ, നോട്ടീസുകൾ, മണ്ഡലത്തിലെ വിവിധ യോഗങ്ങൾ നടത്തുന്നതിനുള്ള ചെലവുകൾ.

​അഡീഷണൽ സ്റ്റാഫ്: നിയമസഭ മുഖേന നിയമിച്ചിരിക്കുന്ന സ്റ്റാഫുകളെ കൂടാതെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എംഎൽഎമാർ സ്വന്തം നിലയിൽ നിയമിക്കുന്ന അഡീഷണൽ സ്റ്റാഫിനുള്ള ശമ്പളം നൽകേണ്ടതും ഈ തുകയിൽ നിന്നാണ്.
​സത്യം ഇതാണ്!

​ഇത്രയേറെ കാര്യങ്ങൾ ഈ ചെറിയ തുകയിൽ നിന്ന് നിർവഹിക്കേണ്ടി വരുമ്പോൾ, ഒരു എംഎൽഎയ്ക്ക് 10,000 രൂപയോ 15,000 രൂപയോ നൽകി പ്രത്യേകം ഒരു മുറി വാടകയ്ക്കെടുത്ത് ഓഫീസ് നടത്തുക എന്നത് അസാധ്യമാണ്. അതുകൊണ്ടാണ് പല ജനപ്രതിനിധികളും പാർട്ടി ഓഫീസുകളിലോ പൊതുസ്ഥാപനങ്ങളിലോ തങ്ങളുടെ ഓഫീസ് സ്പേസ് കണ്ടെത്തുന്നത്.

​ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി പടച്ചുവിടുന്ന ഈ പച്ചക്കള്ളങ്ങൾ വിശ്വസിക്കരുത്. സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ജീവിക്കുന്ന, അവരുടെ പ്രശ്നങ്ങൾക്കായി രാപ്പകൽ ഓടുന്ന കേരളത്തിലെ ജനപ്രതിനിധികളെ ഇകഴ്ത്തിക്കാട്ടാനുള്ള ഇവരുടെ നീക്കം രാഷ്ട്രീയ പാപ്പരത്തമാണ്. ​വസ്തുതകൾ തിരിച്ചറിയുക, കുപ്രചരണങ്ങളെ അവഗണിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+