'സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എകെജി സെന്ററിനും ബന്ധം; കേസിലെ മയക്കുമരുന്ന് ബന്ധം ഞെട്ടിക്കുന്നത്'
ദില്ലി; അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല എ.കെ.ജി സെന്ററിനും ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ദേശീയ അന്വേഷണ ഏജൻസി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ സ്വർണ്ണക്കള്ളക്കടത്തിൽ മതതീവ്രവാദികൾക്ക് ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവൻ കിഡ്സൺ കോർണറിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

തീവ്രവാദ സംഘടനകളുമായും ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിന് മയക്കുമരുന്ന് വാഹകരുമായും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ബാംഗ്ലൂരിൽ പിടിയിലായ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കണ്ണി അനൂപ് മുഹമ്മദ് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയുടെ ബിനാമി പാർട്ണറാണ്. കർണ്ണാടകത്തിലെയും കേരളത്തിലെയും ചില സിനിമാതാരങ്ങൾക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് നാർക്കോട്ടിക്ക് സെല്ലിന്റെ ചോദ്യം ചെയ്യലിൽ മനസിലായിരിക്കുന്നത്.
2012 മുതൽ അനൂപ് മുഹമ്മദും സംഘവും മയക്കുമരുന്ന കച്ചവടം നടത്തുകയാണ്. ഇയാളുമായി അപ്പോൾ മുതൽ ബന്ധമുണ്ടെന്ന് ബിനീഷ് കൊടിയേരി സമ്മതിക്കുകയും ചെയ്തതാണ്. തിരുവോണദിവസം തന്നെ താൻ ഇതിനെ പറ്റിയുള്ള സൂചന തന്നിരുന്നതായും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് പ്ലീനത്തിൽ നേതാക്കളുടെ കുടുംബെ പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പുലർത്തേണ്ട ഉത്തരവാദിത്വത്തെ പറ്റി പറഞ്ഞ പാർട്ടി ഇപ്പോൾ എന്താണ് മിണ്ടാത്തത്? ഇത് ബീഹാർ കേസ് പോലെ അല്ല, ഗുരുതരമായ മയക്കുമരുന്ന് കേസാണ്. അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനമുള്ള കൊടിയേരി ബാലകൃഷ്ണന്റെ മകനാണ് ആരോപണവിധേയൻ.
മയക്കുമരുന്ന് മാഫിയ കേരളത്തിൽ നടത്തിയ നിശാപാർട്ടിയെ പറ്റിയും അതിൽ ആരെല്ലാം പങ്കെടുത്തുമെന്നെല്ലാം കേരള പൊലീസ് അന്വേഷിക്കണം. മയക്കുമരുന്ന് സംഘത്തോടൊപ്പം ചില സിനിമാതാരങ്ങലും പാർട്ടി സെക്രട്ടറിയുടെ മകനും പങ്കെടുത്തെന്നാണ് വിവരം. ഇത് പൊലീസ് അന്വേഷിക്കണം. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപ് മുഹമ്മദിനെ നിരവധി തവണ ബിനീഷ് ബന്ധപ്പെട്ടിരുന്നു. അനൂപിന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമാണുള്ളത്.
സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾ എങ്ങനെയാണ് ബാംഗ്ലൂരിലേക്ക് മുങ്ങിയതെന്നും ആരാണ് അവരെ സഹായിച്ചതെന്നും അറിയേണ്ടതായുണ്ട്. റമീസുമായും അനൂപ് മുഹമ്മദുമായും ബന്ധമുള്ള ബിനീഷ് സ്വപ്നയെ സഹായിച്ചോയെന്ന് പരിശോധിക്കേണ്ടതല്ലേ? സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ഈ കാര്യത്തിൽ മറുപടി പറയണം. ഇങ്ങനെ നാണംകെട്ട് അപഹാസ്യനാവാതെ മുഖ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി പ്രകാശ് ബാബു, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.മെഹബൂബ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ടി.ബാലസോമൻ, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ എന്നിവർ പങ്കെടുത്തു.
-
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications