Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം ബാലപീഡനമാക്കിയ ബൽറാം എംഎൽഎ കേൾക്കാൻ.. മകൾ ലൈല പറയുന്നു എകെജി ആരെന്ന്!

കോഴിക്കോട്: പാവങ്ങളുടെ പടത്തലവന്‍ എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ചിരിക്കുകയാണ് ജനപ്രതിനിധി കൂടിയായ കോണ്‍ഗ്രസ് യുവനേതാവ് വിടി ബല്‍റാം. എകെ ഗോപാലന്‍ തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ സുശീലയെ പ്രണയിച്ചതിനെയാണ് ബാലപീഡനമെന്ന് ബല്‍റാം വ്യാഖ്യാനിച്ചിരിക്കുന്നത്. എംഎല്‍എയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. തന്റെ വാദത്തെ ന്യായീകരിച്ചും അതിനിടെ എംഎല്‍എ രംഗത്ത് വരികയുണ്ടായി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എകെജിയുടെ മകള്‍ ലൈലയുടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. എകെജി ആരെന്നറിയാന്‍ വിടി ബല്‍റാമിനെ പോലുള്ളവര്‍ക്ക് ഇത് ഉപകരിച്ചേക്കും.

നീചമായ ആരോപണം

നീചമായ ആരോപണം

കടുത്ത രാഷ്ട്രീയ പ്രതിയോഗികള്‍ പോലും എകെ ഗോപാലനെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ച് ഇത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് കരുതാനാവില്ല. രാഷ്ട്രീയ ജീവിതമെന്ന പോലെ തന്നെ കരിപുരളാത്ത വ്യക്തി ജീവിതവും ആയിരുന്നു എകെജിയുടേത്. അത്തരമൊരു വ്യക്തിയെക്കുറിച്ചാണ് യാതൊരു തെളിവുമില്ലാതെ ഇത്രയും നീചമായ ആരോപണം വിടി ബല്‍റാം നടത്തിയിരിക്കുന്നത്.

മകൾ ലീല പറയുന്നു

മകൾ ലീല പറയുന്നു

എകെജി അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ ലൈല പങ്കുവെച്ച ചില ഓര്‍മ്മകള്‍ ഈ അവസരത്തില്‍ പ്രസക്തമാണ്. ലൈലയുടെ വാക്കുകള്‍ ഇങ്ങനെയാണ്: `` എനിക്കോര്‍മ്മയുണ്ട്, അച്ഛനെന്നെ അടിച്ചു. അച്ഛനെ കാണാന്‍ മുഹമ്മയിലെ വീട്ടില്‍ വന്നവരിലൊരാള്‍ എനിക്ക് ഒരു കരിമണി മാല തന്നു.

അന്ന് കിട്ടിയ കരിമണി മാല

അന്ന് കിട്ടിയ കരിമണി മാല

അച്ഛനോ അമ്മയോ എനിക്ക് ഒരു മാലയോ വളയോ ഒന്നും വാങ്ങിത്തന്നിരുന്നില്ല. രാത്രി അച്ഛന്‍ വന്നപ്പോള്‍, ഇതാ സ്വര്‍ണമാല എന്ന് ഞാന്‍ അച്ഛനെ കാട്ടിക്കൊടുത്തു. ഉടനെ എവിടുന്ന് കിട്ടിയെന്നായി ചോദ്യം. അച്ഛനെ കാണാന്‍ വന്ന ഒരാള്‍ തന്നതെന്നായി ഞാന്‍. ഊരാന്‍ പറഞ്ഞു. ഞാന്‍ ഊരിയില്ല.

സാധാരണക്കാരന്റെ നേതാവ്

സാധാരണക്കാരന്റെ നേതാവ്

ഉടന്‍ അടിവീണു. ഞാന്‍ കരഞ്ഞ് ഓടിയപ്പോള്‍ അമ്മ വഴക്ക് പറഞ്ഞു. എന്തിനാ മോളെ തല്ലിയത്, അത് മുക്കിന്റെ മാലയല്ലേ എന്ന് ചോദിച്ചു. അപ്പോള്‍ എന്നെ വാരിയെടുത്ത് അച്ഛന്‍ പറഞ്ഞു, സുശീലേ നമ്മള്‍ക്ക് സ്വര്‍ണമാല വാങ്ങാന്‍ പറ്റും. പക്ഷേ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് അതെങ്ങനെ വാങ്ങാനാകും.

പ്രണയം പീഡനമാക്കി എംഎൽഎ

പ്രണയം പീഡനമാക്കി എംഎൽഎ

അതുകൊണ്ട് എന്റെ മോള്‍ സ്വര്‍ണമാല ഇടേണ്ട. ഞാന്‍ ഇന്നേവരെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിട്ടില്ല'' . പാവപ്പെട്ടവന്റെയും തൊഴിലാളി വര്‍ഗത്തിന്റെയും നേതാവായ എകെജി തനിക്കൊരു ചുക്കുമല്ല എന്ന് പറയുന്ന കോണ്‍ഗ്രസ് യുവനേതാവ് തീര്‍ച്ചയായും കേള്‍ക്കേണ്ടതാണ് ലൈലയുടെ വാക്കുകള്‍. എകെജിയുടെ ആത്മകഥയിലെ വാക്കുകള്‍ വളച്ചൊടിച്ച് അധിക്ഷേപം ചൊരിഞ്ഞ ബല്‍റാം മാപ്പ് പറയണം എന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയാണ്.

കമ്മി നേതാവ് എകെജി എന്ന്

കമ്മി നേതാവ് എകെജി എന്ന്

ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലാണ് എകെജിക്കെതിരെ അധിക്ഷേപ പരാമര്‍ശനം ബല്‍റാം നടത്തിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വന്ന ഒരു കമന്റാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവ് കാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനം വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരുന്നു എന്നായിരുന്നു വിവാദ കമന്റ്.

മാപ്പിന് പകരം ന്യായീകരണം

മാപ്പിന് പകരം ന്യായീകരണം

എകെജിയെ മാത്രമല്ല, സുശീല ഗോപാലനേയും മറ്റ് കമ്മ്യൂണ്ിസ്റ്റ് നേതാക്കളേയും കേരളത്തിലെ സ്ത്രീകളെ ആകെയും അപമാനിക്കുന്നതാണ് ബല്‍റാമിന്റെ വാക്കുകള്‍. പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതിന് പകരം പുതിയ ന്യായീകരണവുമായാണ് എംഎല്‍എയുടെ വരവ്. എകെജിയുടെ ആത്മകഥയിലെ ഭാഗവും ഹിന്ദുവിലെ ലേഖനവും കാട്ടിയാണ് ന്യായീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+