കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റില്‍ 10 കോടിയുടെ സ്മാരകം..എകെജിയുടെ തറവാട് വീട് പൊളിച്ചപ്പോള്‍ ഇല്ലാത്ത വിപ്ലവവുമായി സിപിഎം

  • By Desk
Google Oneindia Malayalam News

എകെജി വിവാദം അങ്ങനെയൊന്നും അങ്ങ് കെട്ടടങ്ങും എന്ന് തോന്നുന്നില്ല. പാവങ്ങളുടെ പടത്തലവന്‍ എകെജിയെ ആക്രമിച്ച വിടി ബല്‍റാം എംഎല്‍എയെ അങ്ങനെ ആളാവാന്‍ സിപിഎം സമ്മതിക്കുമോ. വിടിയെ പ്രതിരോധിച്ച് ബജറ്റില്‍ എത്തി എകെജിക്കായി 10 കോടിയുടെ സ്മാരകം. അതും അദ്ദേഹത്തിന്‍റെ ജന്‍മനാടായ പെരളിശ്ശേരിയില്‍. യുവതലമുറ അദ്ദേഹത്തിന്‍റെ മാഹാത്മ്യം അറിഞ്ഞ് വളരണം എന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ബജറ്റില്‍ തോമസ് ഐസകിന്‍റെ പ്രഖ്യാപനം.

വിടിയുടെ പരാമര്‍ശത്തിന്‍റെ പേരില്‍ ശക്തമായ മറുപടി ബജറ്റിലൂടെ കൊടുത്തെന്ന് പരോക്ഷമായി അഹങ്കരിക്കുന്ന പാര്‍ട്ടി പക്ഷെ എകെജിയുടെ തറവാട് വീട് പൊളിച്ചപ്പോള്‍ മിണ്ടിയില്ലെന്നത് മറ്റൊരു വസ്തുത.

എകെജിയുടെ 'ഗോപാലവിലാസം'

എകെജിയുടെ 'ഗോപാലവിലാസം'

എകെജിയുടെ തറവാട് വീടായ ഗോപാലവിലാസം 2011 ലാണ് പൊളിച്ച് നീക്കിയത്. അദ്ദേഹത്തിന്‍റെ ശവകുടീരം നിലനില്‍ക്കുന്ന പറമ്പിലെ തറവാട് വീട് പൊളിച്ചപ്പോള്‍ പക്ഷെ സിപി​എ​ ഒന്നും ചെയ്തില്ല.

ആദ്യം പ്രതിഷേധം പിന്നെ വെറും പുക

ആദ്യം പ്രതിഷേധം പിന്നെ വെറും പുക

വീടിന്‍റെ അവകാശികള്‍ വീട് പൊളിക്കാന്‍ ഒരുങ്ങിയതോടെ വന്‍ പ്രതിഷേധമാണ് സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പ്രഖ്യാപനം വെറും പാഴ്വാക്ക്

പ്രഖ്യാപനം വെറും പാഴ്വാക്ക്

വിഎസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായ എംഎ ബേബിയും ദേവസ്വം മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും സ്ഥലം സന്ദര്‍ശിച്ച് ഏറ്റെടുക്കല്‍ പ്രഖ്യാപനവും നടത്തി അണികളുടെ കൈയ്യടി നേടി. പക്ഷെ കൈയ്യടിയോടെ കാര്യങ്ങള്‍ അവസാനിക്കുകയും പ്രഖ്യാപനത്തിന് ദിവങ്ങള്‍ക്കപ്പുറം വീട് പൊളിച്ച് മാറ്റുന്ന കാഴ്ചയുമാണ് ഉണ്ടായത്.

എകെജിയെ മറന്നു

എകെജിയെ മറന്നു

അതേസമയം വിഎസിന് ശേഷം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയപ്പോഴും എകെജി സ്മാരകത്തിന് വേണ്ടി ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ വിടിയുടെ എകെജി വിവാദം എത്തിയപ്പോഴേക്കും അതിനെ പ്രതിരോധിക്കാനായി പാര്‍ട്ടി ഉണര്‍ന്നു. ബജറ്റില്‍ തന്നെ പ്രഖ്യാപനവും വന്നു.

സ്മാരക പ്രഖ്യാപനത്തെ വിമര്‍ശിച്ച് ബല്‍റാം

സ്മാരക പ്രഖ്യാപനത്തെ വിമര്‍ശിച്ച് ബല്‍റാം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് എകെജിയുടെ സ്മരകത്തിനായുള്ള പ്രഖ്യാപനത്തിന്‍റെ ഉദ്ദേശശുദ്ധി സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് വിടി ബല്‍റാം തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.എകെജി സ്മാരകത്തിനായി സര്‍ക്കാര്‍ വക ഭൂമി തരപ്പെടുത്തി പാര്‍ട്ടി ഓഫീസ് പണിത സിപിഎം എകെജിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. പതിറ്റാണ്ടുകൾക്ക്‌ ശേഷം പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്നേഹത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം ഇന്നാട്ടിലെ എല്ലാവർക്കും അറിയാമെന്നും വിടി കുറിച്ചു.

English summary
akg-memmorial-budget-2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X