ആലപ്പുഴയില്‍ എകെജി സ്മാരകവും തകര്‍ത്തു
ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവയ പി കൃഷ്ണ പിള്ളയുടെ സ്മാരകം തകര്‍ത്തതിന് പിറകേ ആലപ്പുഴയില്‍ എകെജി സ്മാരകവും തകര്‍ത്തു. പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെടുന്ന എകെ ഗോപാലന്‍ സിപിഎമ്മിന്റെ ഏറെ ജനപിന്തുണയുള്ള നേതാവായിരുന്നു.
ആലപ്പുഴ ആര്യാട് സൗത്തിലാണ് എകെജി സ്മാരകം ഉണ്ടായിരുന്നത്. ഐക്യ ഭാരതം ജംഗ്ഷനിലാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. 33 വര്‍ഷം മുമ്പ് 1981 ല്‍ സ്ഥാപിച്ചതാണ് ഈ സ്മാരകം.

സ്തൂപത്തിന് മുകളിലെ മകുടവും അതിന് മുകളില്‍ സ്ഥാപിച്ചിരുന്ന അരിവാള്‍ ചുറ്റിക നക്ഷത്രവും കാണാനില്ലായിരുന്നു. പിന്നീടിത് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെടുത്തു. സ്തൂപത്തിന് സമീപം ഉണ്ടായിരുന്ന ഡിവൈഎഫ്‌ഐ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നം ഒന്നും ഇല്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതുകൊണ്ട് തന്നെ സ്മാരകം തകര്‍ത്തതില്‍ ദുരൂഹതയുണ്ടെന്നാണ് സംശയിക്കുന്നത് .
ആലപ്പുഴയിലെ കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ ആണ് പിടിയിലായിട്ടുള്ളത് . പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതാണ് അവിടെ പ്രശ്‌നം സൃഷ്ടിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ .












Click it and Unblock the Notifications