ലാലേട്ടൻ പറഞ്ഞ ആ അടുത്ത സുഹൃത്തുക്കളിലൊരാൾ.. നടൻ ജയകൃഷ്ണൻ-പിണറായി സൗഹൃദത്തെ കുറിച്ച് അഖിൽ മാരാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും താനുമായുള്ള സൗഹൃദത്തെ കുറിച്ച് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വിജയനാ, എന്തൊക്കെയുണ്ടടോ, പറ' എന്നു പിണറായി വിജയൻ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം' എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അത്തരത്തിലുള്ളൊരു സുഹൃത്ത് പിണറായി വിജയന്‍ ഉണ്ടെന്നാണ് സംവിധായകന്‍ അഖില്‍ മാരാര്‍ വ്യക്തമാക്കുന്നത്. സിനിമാ-സീരിയൽ താരം ജയകൃഷ്ണൻ ആണ് പിണറായിയുടെ ആ അടുത്ത സുഹൃത്ത്. ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പിണറായി വിജയൻ, ജയേട്ടന്റെ (ജയകൃഷ്ണൻ) ഫോണിൽ വിളിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
ചിത്രങ്ങള്‍ കടപ്പാട്: ഫേസ്ബുക്ക്

നടൻ ജയകൃഷ്ണൻ
ലാലേട്ടൻ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജേഷ്ഠനാണ്...മറ്റാരുമല്ല ഞങ്ങളുടെ ജയേട്ടൻ നിങ്ങളുടെ
നടൻ ജയകൃഷ്ണൻ ഷൂട്ട് സമയം ജയേട്ടന്റെ ഫോണ് എന്റെ കൈയിലാണ്. അതിൽ ഒരു കാൾ വരുന്നു. ആദ്യം ബെൽ അടിച്ചു നിന്നപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല. രണ്ടാമതും ബെല്ലടിച്ചപ്പോൾ അത്യാവശ്യം ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാൻ ഫോണിൽ പേര് നോക്കി.

പിണറായി വിളിക്കുന്നോ
പേര് വായിച്ചു ഞാൻ ഞെട്ടി. പിണറായി വിജയൻ CM calling..തുടർച്ചയായി 2 തവണ പിണറായി വിജയനെ പോലൊരു മനുഷ്യൻ വിളിക്കുന്നോ. ഞാനിത് സെറ്റിൽ മറ്റൊരു നടനോട് പറഞ്ഞപ്പോൾ അദ്ദേഹം തമാശ ആയി അതിപ്പോ ആരുടെ നമ്പർ വേണമെങ്കിലും അങ്ങനെ സേവ് ചെയ്യാമല്ലോ എന്ന് പറഞ്ഞു. എന്നാൽ പിന്നീടാണ് ഞാൻ ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടുതൽ അറിയുന്നത്.

ജയേട്ടന്റെ വീട്ടിൽ
ഈ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഞാൻ ജയേട്ടന്റെ വീട്ടിൽ ആണ്. ഏതാണ്ട് 11 മണി ആയപ്പോൾ ജയേട്ടൻ സഖാവിനെ വിളിച്ചു.. അദ്ദേഹം എടുത്തില്ല. 5 മിനിറ്റിനുള്ളിൽ തിരികെ വിളി വന്നു.. ജയാ...ചെയ്തു തന്ന സഹായങ്ങൾക്ക് ഒരായിരം നന്ദി. പിണറായി സഖാവിന്റെ ശബ്ദം ഫോണിൽ മുഴങ്ങുമ്പോൾ എനിക്കത് വെക്തമായി കേൾക്കാം.

നമ്മൾ 100 അടിക്കും
ജയേട്ടൻ കളി കൂട്ടുകാരോട് എന്ന പോലെ വിജയേട്ടാ നമ്മൾ 100 അടിക്കും...
ആ സമയം 90 സീറ്റിൽ ആണ് എല്‍ഡിഎഫ് മുന്നേറ്റം. എന്തായാലും ഇവർക്കിടയിൽ ഉള്ള ബന്ധം എന്നെ അത്ഭുതപെടുത്തുന്നതാണ്. ഇന്ന് സത്യ പ്രതിജ്ഞയ്ക്ക് മുൻ നിരയിൽ ജയേട്ടനും പിണറായി യുടെ ഏറ്റവും വേണ്ടപ്പെട്ടവരിൽ ഒരാളായി ഉണ്ടായിരുന്നു.

ജയേട്ടനും ഉണ്ടായിരുന്നു
മകളുടെ കല്യാണത്തിന് ജയേട്ടൻ പങ്കെടുത്തില്ല എങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരിൽ ജയേട്ടനും ഉണ്ടായിരുന്നു. ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോൾ എനിക്ക് ഓർമ വന്നതും സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്...
ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications