Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഈ അമ്മയ്ക്ക് വീട് കൊടുക്കുമെന്ന് അഖിൽ മാരാർ; സർക്കാരിന് കണക്ക് നിരത്തി വിമർശനം

2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നിർമല കുമാരി എന്ന സ്ത്രീക്ക് വീട് വെച്ച് നൽകാൻ തയ്യാറാണെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. പ്രളയം നടന്ന് ഇത്രയും വർഷം കഴിഞ്ഞിട്ടും നാളിതുവരെ പാണ്ടനാട് പഞ്ചായത്തിലെ വിധവ കൂടിയായ നിർമല കുമാരി എന്ന സ്ത്രീയ്ക്ക് വീട് പുനർനിർമ്മിച്ച് ലഭിച്ചിട്ടില്ലെന്നും വയനാട്ടിൽ ആവശ്യത്തിന് സഹായം ലഭിച്ചതിനാൽ ഇവർക്ക് വീട് നൽകാൻ താൻ ഒരുക്കമാണെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

' 2018 ലെ പ്രളയത്തിൽ വീട് നഷ്ട്ടപെട്ട പാണ്ടനാട് പഞ്ചായത്തിലെ വാർഡ് 4ലെ മാവിലത് വീട്ടിൽ വിധവ കൂടിയായ നിർമല കുമാരി എന്ന അമ്മയ്ക്ക് നാളിതുവരെ വീട് പുനർനിർമിച്ചു നൽകിയിട്ടില്ല. 2367.97 കോടി രൂപ ആർക്കൊക്കെയോ വീട് നിർമിക്കാൻ നൽകി എന്നൊരു കണക്ക് ദുരിതാശ്വാസ നിധി വെബ്സൈറ്റിൽ നിന്നും കിട്ടി. ഇനി എസ് ഡി ആർ ഫ് കണക്ക് കൂടി ഞാൻ ഇടാം. പൂർണമായും വീട് നഷ്ട്ടപെട്ടത് 10319.75 ശതമാനം നഷ്ടങ്ങൾ ഉണ്ടായ വീടുകൾ 99282. ചിലവായ തുക 105+958 കോടി. ആകെ 1063കോടി. ചെറിയ നഷ്ട്ടങ്ങൾ ഉണ്ടായ വീടുകൾക്ക് 25000വേറെ കൊടുത്തിട്ടുണ്ട്.

akhilmarar2

അർഹതപെട്ടെ നിർമല അമ്മയെ പോലെയുള്ളവർ എത്രയോ പേര് ഇനിയും ഉണ്ടാകും. ജനങ്ങളുടെ പണം പിരിച്ചാൽ മാത്രം പോര എന്താണ് ചെയ്തത് എന്നറിയാനുള്ള അവകാശത്തെ കേസെടുത്തു വിരട്ടിയാൽ ഒന്നും പ്രശ്നങ്ങൾ അവസാനിക്കില്ല. വയനാട്ടിൽ ആവശ്യത്തിലേറെ വാഗ്ദാനങ്ങൾ വന്നത് കൊണ്ട് അർഹതപെട്ടെ ഈ അമ്മയ്ക്ക് വീട് വെച്ചു കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജനങ്ങൾക്ക് യാതൊരു ഗുണവും ഇല്ലാത്ത കൊച്ചു പുസ്തക കഥകൾ ആണ് നിലനിൽപ്പിനു വേണ്ടി മാധ്യമങ്ങൾക്ക് ആവശ്യം. ഒരല്പം നീതി ബോധം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇന്നലെകളിൽ ദുരിതാശ്വാസ നിധി ഏത് രീതിയിൽ ചിലവഴിച്ചു എന്നും ഇന്നും ലഭിക്കാത്ത പാവങ്ങൾ ഉണ്ടോ എന്നും അന്വോഷിക്കണം.

ഈ പോസ്റ്റ്‌ കാണുന്ന നിങ്ങൾ ഓരോരുത്തരും നീതി നിഷേധിക്കപ്പെട്ട പാവങ്ങൾക്കൊപ്പം നിക്കണം. ആരെയും എതിർക്കാൻ അല്ല ആർക്കെങ്കിലും ഗുണം ഉണ്ടാകണം എന്നത് മാത്രമാണ് പ്രതിഷേധത്തിന്റെ കാരണം. രാഷ്ട്രീയമല്ല രാജ്യമാണ് വലുത് അതിലേറേ ഇവിടുത്തെ ജനങ്ങൾ ആണ് വലുത് എന്ന ബോധ്യം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ടാകട്ടെ. ലാൽസലാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+