'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ബിജെപി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബിജെപിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ പ്രതികരണത്തിൽ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വിമർശിക്കുകയാണ് എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. എതിർക്കുന്നവരെ കൊല്ലുന്ന സിപിഎം കാലമൊന്നും മറന്നിട്ടില്ലെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. വായിക്കാം

'ഒപ്പം പ്രവർത്തിച്ച കമ്മ്യൂണിസ്റ്കാരനെ കമ്മ്യൂണിസം പറഞ്ഞതിന്റെ പേരിൽ, അല്ലെങ്കിൽ പിണറായി മുതലാളിമാർക്ക് വേണ്ടി പാർട്ടിയെ വിറ്റവൻ ആണെന്ന് പറഞ്ഞ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ് ആയ ചന്ദ്ര ശേഖരനെ രണ്ട് വർഷം കാത്തിരുന്ന് 51 വെട്ട് വെട്ടി കൊന്ന ഒരു പാർട്ടിയുടെ അന്നത്തെ സെക്രട്ടറി പറയുന്നു ബിജെപി വളർന്നാൽ പിശാരടിയെ തടഞ്ഞത് ആവർത്തിക്കും എന്ന്.. മുഖ്യമന്ത്രി മറന്ന് പോയെങ്കിൽ അറിയാൻ
1980കളിലെ കമ്മ്യൂണിസ്റ് രാഷ്ട്രീയം..എതിർക്കുന്നവനെ ബോംബെറിഞ്ഞും വെട്ടി കൊന്നും ഇല്ലാതാക്കിയ കാലം..
സത്യങ്ങൾ പുറത്ത് കൊണ്ട് വരാൻ CCTV യോ, സാമൂഹിക മാധ്യമങ്ങളോ,ദൃശ്യ മാധ്യമങ്ങളോ ഇല്ലാതിരുന്ന കാലം. അധികാരം, ആൾ ബലം എല്ലാം കമ്മ്യൂണിസ്റ് പാർട്ടിക്ക് സ്വന്തമായിരുന്ന കാലം.. അന്നത്തെ കമ്മ്യൂണിസ്റ് പാർട്ടിയുടെ പത്തു ലക്ഷം സഖാക്കളേ മനസുറപ്പും കൊണ്ടും ആത്മ ധൈര്യം കൊണ്ടും കണ്ണൂരിൽ നേരിട്ടത് കൂടിപ്പോയാൽ പതിനായിരം പേരിൽ താഴെ ഉള്ള ഒരു പ്രസ്ഥാനത്തിലെ പ്രവർത്തകരാണ്...
ആ പ്രസ്ഥാനത്തിന്റെ പേര് RSS എന്നാണ്.. അവർക്ക് നിങ്ങളെ തടയാൻ ഒരധികാരവും വേണ്ട എന്ന് പല കുറി തെളിയിച്ചു തന്നതുമാണ്..പഞ്ചായത്ത് മെമ്പർ പോലും ആവും എന്ന് കരുതി മുന്നോട്ട് പോയവരും അല്ല അവർ... അവരുടെ കർമം ആണ് ഇന്നത്തെ ബിജെപിയുടെ വളർച്ച..
ഇനി കമ്മ്യൂണിസ്റ് പാർട്ടി.. എവിടെയെങ്കിലും ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കാൻ 50 പേരുണ്ടെങ്കിൽ ആ പ്രദേശത്തെ മറ്റുള്ളവരെ പ്രവർത്തിക്കാൻ സമ്മതിക്കാത്ത ഫാസിസ്റ്റു പാർട്ടി ആരാണ് സഖാവെ..?ഇന്നും മറ്റ് പാർട്ടികൾക്ക് കയറി ചെല്ലാൻ പറ്റാത്ത പാർട്ടി ഗ്രാമങ്ങൾ ഉള്ളത് ആർക്കാണ് സഖാവെ..? എതിർ രാഷ്ട്രീയ പ്രവർത്തകരെ ഭയപ്പെടുത്തി ഓടിച്ച ശീലം ആർക്കാണ് സഖാവെ..?ഉത്തരേന്ത്യയിൽ ഞങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തനം ചെയ്യാൻ ബിജെപി സമ്മതിക്കുന്നില്ല എന്ന് നാളിത് വരെ ഒരു കോൺഗ്രസ്സ് നേതാവ് പറഞ്ഞതായി കേട്ടിട്ടുണ്ടോ?
ബിജെപി ഞങ്ങളെ വെട്ടി കൊല്ലുന്നു എന്ന് ഏതെങ്കിലും പാർട്ടി ഉത്തരേന്ത്യയിൽ പറഞ്ഞിട്ടുണ്ടോ..?
ബിജെപി യുടെ മൂക്കിന് കീഴിൽ കിടന്ന അരവിന്ദ് കേജ്രിവാളിന്റെ പാർട്ടിയെ കായികമായി ഒരിക്കൽ എങ്കിലും ബിജെപി പ്രവർത്തകർ നേരിട്ടോ.. എന്തിന് എസ്എഫ്ഐ കിടന്ന് തിളയ്ക്കുന്ന JNU വിൽ പുറമെ നിന്ന് ഏതെങ്കിലും ബിജെപി rss നേതാക്കൾ കയറി കുട്ടികളെ മർദിച്ചിട്ടുണ്ടോ..? കേരളത്തിലെ ക്യാമ്പസിൽ കെഎസ്‍യു കുട്ടികളെ അടിക്കാൻ വരുന്നത് മുഴുവൻ പുറത്ത് നിന്നുള്ള സിപിഎം -DYFI ഗുണ്ടകൾ ആണ്...
കേരളത്തിൽ നിങ്ങളുടെ വെട്ട് കൊണ്ട് മരിക്കാത്ത ഏതെങ്കിലും പാർട്ടി ഉണ്ടോ..സിപിഐ ക്കാരനെ, ലീഗ് കാരനെ, കോൺഗ്രസ്‌കാരനെ ആരെയാണ് എതിർത്താൽ നിങ്ങൾ കൊല്ലാതെ വിട്ടത്..? വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ.. കാലം മാറി.. ജനങ്ങളെ പറ്റിച്ചു മുന്നോട്ട് പോയ കാലം അല്ല ഇത്.. ഇനി പിഷാരടിയെ സ്ത്രീകൾ തടഞ്ഞത് എന്തിനാണെന്ന് അങ്ങൊന്ന് അന്വോഷിക്ക്.. ഫാസിസം മാത്രം പ്രവർത്തിച്ചു ശീലിച്ച ഒരു മാടമ്പിയുടെ മാട പ്രാവ് കളിയൊക്കെ കണ്ടാൽ പഴയത് എല്ലാം ഞങ്ങൾ മറക്കണോ.ജീവിതം കാലം മുഴുവൻ മക്കളെ സ്വന്തം ഇഷ്ടത്തിന് വേണ്ടി ഗുണ്ടകളാക്കി അവരുടെ ജീവിതം തകർത്തിട്ട് കുഴിയിലേക്ക് ഇറങ്ങാൻ സമയം ആയപ്പോൾ അഞ്ഞൂറാൻ ഗേറ്റ് തുറന്ന് കൊടുത്തിട്ട് പറയുവാ.. കയറി വാടാ മക്കളേന്ന്...ഏതവനാണോ ഈ പിണറായിയെ ഈ വിധം കുരങ്ങ് കളിപ്പിക്കുന്നത്..
-
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications