ഫോൺ പോലീസിന് കൈമാറണം, ചോദ്യം ചെയ്യലിന് ഹാജരാകണം, അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണവും ഓപറേഷന്‍ സിന്തൂറുമായും ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണങ്ങളുടെ പേരിലുളള കേസില്‍ ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഖില്‍ മാരാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
ജൂണ്‍ 10 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. കൊട്ടാരക്കര ബിജെപി മണ്ഡലം പ്രസിഡണ്ട് അനീഷ് കിഴക്കേക്കര ആണ് അഖില്‍ മാരാര്‍ക്കെതിരെ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതി നല്‍കിയത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കൊട്ടാരക്കര പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി അഖില്‍ മാരാര്‍ കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്ന് അഖില്‍ കോടതിയില്‍ വ്യക്തമാക്കി.

അഖില്‍ മാരാരുടെ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു. ഓപറേഷന്‍ സിന്തൂറിന് ശേഷം പാകിസ്ഥാനുമായി ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ആ തീരുമാനത്തെ വിമര്‍ശിച്ച് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. വെടിനിര്‍ത്തല്‍ തീരുമാനം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിലൂടെ ഇന്ത്യ അമേരിക്കയ്ക്ക് മുന്നില്‍ ആത്മാഭിമാനം പണയം വെച്ചു എന്ന നിലയ്ക്കായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം. ബലൂചിസ്ഥാനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.
എന്നാല്‍ വിവാദമായ പോസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനകം തന്നെ അത് തന്റെ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നുവെന്ന് അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ അഖിൽ മാരാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിലൊന്ന് ഇങ്ങനെയാണ്:
''യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തർക്കവും വേണ്ട..എന്നാലത് ആത്മാഭിമാനം അമേരിക്കയ്ക് പണയം വെച്ചിട്ടാവരുത്...
എന്ത് കൊണ്ടും പവർ ഫുൾ തീരുമാനം എടുക്കാൻ മോദിയെക്കാൾ മികവ് ഇന്ദിരാ ഗാന്ധിക്ക് തന്നെയായിരുന്നു എന്നതിന് രണ്ട് ഉദാഹരണം...
1971ഇൽ അമേരിക്ക പാകിസ്താനെ പിന്തുണച്ചപ്പോൾ അമേരിക്കൻ നാവിക സേന ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിച്ചു ഇതറിഞ്ഞ ഇന്ദിര ഗാന്ധി അമേരിക്കയ്ക്ക് ഒരു സന്ദേശം അയച്ചു...
"നിങ്ങളുടെ നാവിക പടയെ സ്വീകരിക്കാൻ ഞങ്ങൾ അറബി കടലിൽ ഉണ്ടാകും.. സ്വാഗതം... "
അന്നത്തെ അമേരിക്കൻ പ്രസിഡന്റിന് അവർ അയച്ച സന്ദേശം ചുവടെ ചേർക്കുന്നു..
"India regards America as a friend. Not a boss. India is capable of writing its own destiny. We know and are aware how to deal with each one according to circumstances."
- Indira Gandhi to Richard Nixon in 1971.
This is muscular approach - refusing to cower before a super power.
ഒരുത്തൻ നമ്മളെ നിരന്തരം കയറി അടിക്കുമ്പോൾ അല്ല നമ്മൾ പവർ ഫുൾ ആവുന്നത് അടിക്കണം എന്ന ചിന്ത വരുമ്പോൾ വേണ്ട എന്ന് അവന്റെ മനസ് പറയണം...
പാകിസ്ഥാൻ നമ്മുടെ സൈനികരെ കൊന്നു.. നമ്മുടെ സിവിലയൻസിനെ കൊന്നു... നമ്മൾ ആദ്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് അവൻ പേടിച്ചില്ല.. അവൻ നമ്മുടെ മണ്ണിൽ കയറി ഒന്നുമറിയാത്ത പാവങ്ങളെ മതം ചോദിച്ചു കൊന്നു.. നമ്മൾ മാന്യത കാണിച്ചു ഭീകരരുടെ താവളം നോക്കി അടിച്ചു.. അവൻ പേടിച്ചോ.. ഇല്ല..
അവൻ വീണ്ടും നമ്മുടെ 15 സാധാരക്കാരെ കൊന്നു... നമ്മൾ ഒരു പൂടയും ചെയ്തില്ല.. അവൻ വീണ്ടും നമ്മളെ അടിച്ചു കൊണ്ടേയിരുന്നു.. നമ്മുടെ ജവാനും.ഉന്നത ഉദ്യോഗസ്ഥാനും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മരണപ്പെട്ടു.. എന്നിട്ടും നമ്മൾ വല്ലോം ചെയ്തോ..
അതിർത്തിയിൽ സമാധാനത്തോടെ ജീവിച്ച പാവങ്ങൾക്ക് അവരുടെ വീട് വിട്ട് ഓടേണ്ടി വന്നു.. ഐ പി ൽ ഉൾപ്പെടെ നമ്മൾ നിർത്തി വെച്ചു...
എന്നിട്ട് അമേരിക്കൻ പ്രസിഡന്റ് വിളിച്ചു മാധ്യസ്ഥത ഉണ്ടാക്കിയപ്പോൾ നിങ്ങൾ നിർത്തിയാൽ ഞങ്ങളും നിർത്തിയെന്ന്...
ഉക്രൈൻ പോലൊരു രാജ്യം പോലും അമേരിക്ക പറഞ്ഞത് കേട്ടില്ല.. ഇവിടെ ഇപ്പോഴും സായിപ്പിന്റെ ഓശാന കേട്ട് ജീവിക്കുന്ന ഭരണാധികാരി ആയിപോയി...
"മര്യാദക്ക് ഇരുന്നില്ലെങ്കിൽ നിന്നെയൊക്കെ തീർത്തു കളയും " ആ ഭീഷണിയിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയണം...
ഇല്ലെങ്കിൽ ഇനിയൊരുത്തനും ഇവിടെ 55 നെഞ്ചളവിന്റെ പേരിൽ ഊറ്റം കൊള്ളരുത്...
അമേരിക്കയല്ല ലോകം മുഴുവൻ എതിർത്താലും ബംഗ്ലാദേശ്നെ മോചിപ്പിക്കും എന്ന് പറഞ്ഞു യുദ്ധം ചെയ്തു പാകിസ്താനെ പരാജയപെടുത്തിയ പെണ്ണൊരുത്തി ഭരിച്ച നാടാ സാറേ ഇന്ത്യ എന്ന് രാജ്യത്തെ ഏതൊരു കോൺഗ്രെസ്സുകാരനും.....അല്ല... ദേശ സ്നേഹമുള്ള ഏതൊരു ഭാരതീയനും അഭിമാനത്തോടെ പറയാം...''












Click it and Unblock the Notifications