മമ്മൂക്കയ്ക്ക് എന്തേ പദ്മ ഭൂഷൺ നൽകിയില്ല? കുറിപ്പുമായി അഖിൽ മാരാർ; 'ഇങ്ങനെ സത്യങ്ങൾ വിളിച്ചുപറയണം'
കൊച്ചി: മമ്മൂട്ടിക്ക് എന്തുകൊണ്ട് പത്മഭൂഷൺ നൽകിയില്ലെന്ന് അഖിൽ മാരാർ. മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ സിനിമയിൽ അത്ഭുതമായി ഈ പ്രായത്തിലും നടന വൈഭവം സൃഷ്ടിക്കുന്ന മമൂക്കയ്ക്ക് എന്തേ പദ്മ ഭൂഷണ് നൽകിയില്ലെന്നും ഏത് അളവ് കോലെടുത്തു അളന്നാലും ലഭിച്ച മറ്റുള്ളവരേക്കാൾ ഒരു പടി മമ്മൂക്ക മുന്നിലായിരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ പറഞ്ഞു.
ഭരണഘടനയും ജനാധിപത്യവും ഏറ്റവും മഹത്തരമാകുന്ന മഹാ ദിനത്തിൽ രാജ്യത്തെ പൗരനെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ വേർ തിരിച്ചു ആദരിക്കേണ്ട ഗതി കേടിലേക്ക് രാജ്യം പോകുന്നതിൽ വിഷമം ഉണ്ടെന്നും എത്രയൊക്കെ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കിയിട്ടും മാറ്റി നിർത്താൻ മമ്മൂക്കയുടെ മതവും രാഷ്ട്രീയവുമല്ലാതെ മറ്റൊരു അയോഗ്യതയും ആ മഹാ പ്രതിഭയ്ക്ക് ഉള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു.

അഖിൽ മാരാർ പങ്കുവെച്ച കുറിപ്പ്:
റിപബ്ലിക് ദിനത്തിൽ രാജ്യം നൽകുന്ന ആദരവ് ഏതൊരു ഭാരതീയ പൗരന്റെയും അഭിമാന നിമിഷങ്ങളിൽ ഒന്നാണ്..
നിരവധി പ്രാഞ്ചിയേട്ടൻമാർ പണം ഉപയോഗിച്ച് മുൻകാലങ്ങളിൽ പദ്മശ്രീ പട്ടം നേടി എടുത്തിരുന്നു എന്നതിൽ നിന്നും വ്യത്യസ്തമായി അർഹത ഉള്ള സാധാരണക്കാരന് പദ്മശ്രീ ലഭിച്ചതായി കണ്ടത് മോദി സർക്കാർ വന്ന ശേഷമാണ്..
എന്നാൽ കഴിഞ്ഞ ദിവസം പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിചപ്പോൾ സന്തോഷവും വിഷമവും തോന്നി.... PR ശ്രീജേഷ് എന്ന രാജ്യത്തിന്റെ പോരാളിക്ക് പദ്മ ഭൂഷണ് ലഭിച്ചതിൽ വലിയ സന്തോഷം തോന്നി.. എന്നാൽ മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ സിനിമയിൽ അത്ഭുതമായി ഈ പ്രായത്തിലും നടന വൈഭവം സൃഷ്ടിക്കുന്ന മമൂക്കയ്ക്ക് എന്തേ പദ്മ ഭൂഷണ് നൽകിയില്ല..
ഏത് അളവ് കോലെടുത്തു അളന്നാലും ലഭിച്ച മറ്റുള്ളവരേക്കാൾ ഒരു പടി മമ്മൂക്ക മുന്നിലായിരിക്കും..
ഭരണഘടനയും ജനാധിപത്യവും ഏറ്റവും മഹത്തരമാകുന്ന മഹാ ദിനത്തിൽ രാജ്യത്തെ പൗരനെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ വേർ തിരിച്ചു ആദരിക്കേണ്ട ഗതി കേടിലേക്ക് എന്റെ രാജ്യം പോകുന്നതിൽ വിഷമം ഉണ്ട്.. എത്രയൊക്കെ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കിയിട്ടും മാറ്റി നിർത്താൻ മമ്മൂക്കയുടെ മതവും രാഷ്ട്രീയവുമല്ലാതെ മറ്റൊരു അയോഗ്യതയും ആ മഹാ പ്രതിഭയ്ക്ക് ഉള്ളതായി എനിക്ക് തോന്നുന്നില്ല. NB :പ്രതിഷേധ കുറിപ്പല്ല അല്ലു അർജുനന് നഷ്ണൽ അവാർഡ് കൊടുത്തും ബാലയ്യ്ക്ക് പദ്മ ഭൂഷണ് കൊടുത്തും ആദരിച്ചപ്പോൾ ഒഴിവാക്കിയത് ആണ് മമൂക്കയ്ക്ക് ലഭിച്ച വലിയ പുരസ്‌കാരം എന്ന് ഓർമപ്പെടുത്താൻ വേണ്ടി എഴുതിയതാണ്...


Click it and Unblock the Notifications