Get Updates
Get notified of breaking news, exclusive insights, and must-see stories!

''ഒന്നര ലക്ഷം രൂപ നൽകിയാണ് എന്നെ സ്പീക്കർ ആയി വിളിച്ചത്, ട്വന്റി 20യിൽ ചേർന്നപ്പോൾ വിവരം ഇല്ലാത്തവൻ ആയി..''

ട്വന്റി 20 യിൽ ചേർന്നപ്പോൾ മുതൽ പലർക്കും താൻ വിഡ്ഢിയും വിവരം ഇല്ലാത്തവനും ആയെന്ന് അഖിൽ മാരാർ. സ്ത്രീകളുടെ പ്രസവം സംബന്ധിച്ച പ്രസ്താവനയുടെ പേരിൽ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ അഖിൽ മാരാർ ഏറ്റുവാങ്ങുന്നത്. അതിന് പിന്നാലെയാണ് അഖിൽ മാരാരുടെ പ്രതികരണം.

തന്റേതിന് സമാനമായ അവസ്ഥയാണ് ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയ്ക്കെന്നും അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആരാധിച്ചവർ തന്നെ അദ്ദേഹത്തെ ഇപ്പോൾ കൂട്ടത്തോടെ ആക്രമിക്കുകയാണെന്നും അഖിൽ പറയുന്നു.

പുതിയ ഫ്ളാറ്റ് വാങ്ങും, പ്രണയത്തിൽ ആഗ്രഹിക്കുന്നത് നടക്കും, തൊഴിലില്‍ വലിയ പുരോഗതി, വാരഫലം
പുതിയ ഫ്ളാറ്റ് വാങ്ങും, പ്രണയത്തിൽ ആഗ്രഹിക്കുന്നത് നടക്കും, തൊഴിലില്‍ വലിയ പുരോഗതി, വാരഫലം

'' എന്റെ എഴുത്തുകൾ ഒരു കാലത്തു ഏറ്റവും കൂടുതൽ ഉപയോഗിച്ചത് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ആയിരുന്നു.. എംഎൽഎമാർ ഉൾപ്പെടെ കെപിസിസി ഭാരവാഹികൾ ഉൾപ്പെടെ നിരവധി നേതാക്കൾ ഷെയർ ചെയ്തിരുന്നു എന്തിനേറെ പറയുന്നു തൃക്കാക്കരയിൽ എംഎൽഎ ആയ ഉമ തോമസ് തൃക്കാക്കര മുൻ എംഎൽഎ യും യുഡിഎഫിൻറെ കൺവീറും ആയിരുന്ന ബെന്നി ബഹനാൻ ഉൾപ്പെടെ കമന്റുകൾ രേഖപെടുത്തിയിട്ടും ഉണ്ട്..

Akhil Marar

പ്രതിപക്ഷ നേതാവിന്റെയും, രമേശ്‌ ചെന്നിത്തലയുടെയും ഉൾപ്പെടെ നിരവധി കോൺഗ്രസ്സ് പരിപാടികളിൽ പണം നൽകിയും അല്ലാതെയും ഞാൻ മുഖ്യ അതിഥി ആയി പങ്കെടുത്തിട്ടുണ്ട്.. ഒന്നര ലക്ഷം രൂപ നൽകിയാണ് ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഫ്യൂച്ചർ സമ്മിറ്റിൽ എന്നെ സ്പീക്കർ ആയി വിളിച്ചത്..

എന്റെ ഇന്നലെകളിലെ എല്ലാ അഭിമുഖങ്ങളിലും ഗംഭീരമായ അഭിപ്രായങ്ങൾ രേഖപെടുത്തിയ പതിനായിരകണക്കിന് കമന്റുകൾ ഇന്നും അതെ പടി യൂ ടൂബിൽ കാണാം.. അന്ന് കമ്മ്യൂണിസ്റ് പാർട്ടി എന്റെ വിശ്വാസ്യത തകർക്കാൻ എനിക്കെതിരെ സംഘിയാക്കൾ തുടർന്നു.. അന്നും ഇന്നും ഞാൻ പറയുന്നു നാളിത് വരെ എന്റെ വായിൽ നിന്ന് മറ്റ് മതങ്ങളെയോ വിശ്വാസത്തെയോ ആക്ഷേപിച്ച ഒരു വാക്കോ വരിയോ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ..

ജനകീയ വിഷയങ്ങളിൽ അല്ലാതെ മതപരമായ വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറഞ്ഞു നിങ്ങൾ കണ്ടിട്ടുണ്ടോ..? 8 വർഷത്തെ സ്വതന്ത്ര പൗരനിൽ നിന്നും ട്വന്റി 20 യിൽ ചേർന്നപ്പോൾ മുതൽ പലർക്കും ഞാൻ വിഡ്ഢിയായി, വിവരം ഇല്ലാത്തവൻ ആയി.. തനിയാവർത്തനം സിനിമയിൽ ഭ്രാന്ത്‌ ഇല്ലാത്തവനെ ഭ്രാന്തനാക്കി കൊല്ലുന്നത് പോലെ.. ഇല്ലാത്തതിനെ ഉണ്ടാക്കി എടുക്കാൻ വാക്കുകൾ അടർത്തി സമൂഹത്തിൽ പ്രചരണം തുടങ്ങി.. ബോധമുള്ള ജനത ഇത് ശ്രദ്ധിക്കില്ല എന്നത് കൊണ്ട് ഞാനിത് കാര്യമാക്കിയില്ല എന്നാൽ ഇതിന്റെ പിന്നിലുള്ള അപകടം കാണാതെ പോകാനും പാടില്ലല്ലോ എന്നത് കൊണ്ട് മാത്രം പ്രതികരിച്ചു...

ഏതാണ്ട് സമാനമാണ് രാഘവ് ചദ്ധയുടെ കാര്യവും.. അദ്ദേഹത്തെ ആരാധിച്ചവർ കൂട്ടത്തോടെ ഇന്ന് ആക്രമിക്കുകയാണ്.. 7 എംപി മാർ ഒരുമിച്ചു പാർട്ടി വിടുമ്പോൾ അതിനൊരു കാരണം ഉണ്ടെന്ന് ഇവർ മനസ്സിലാക്കുന്നില്ല. പകരം റാഘവിനെ കൂട്ടമായി ആക്രമിച്ചു ആക്ഷേപിക്കാൻ നോക്കുകയാണ്... വിവരവും അറിവും ഉണ്ടെന്ന് നിങ്ങൾ തന്നെ പറഞ്ഞ ആളുകൾ ബിജെപിയിൽ പോകുന്നെങ്കിൽ അതവരുടെ വിവരക്കേട് ആണോ.. ഏറ്റവും മികച്ച തീരുമാനം ആണോ.. ഭരിച്ച ഇടങ്ങളിൽ ഒക്കെ മുടിച്ച കമ്മ്യൂണിസ്റ് പാർട്ടിയിൽ ചേരണോ.. അതോ സ്വാർത്ഥത കൊണ്ട് തമ്മിലടിച്ചു സ്വയം നശിച്ച കോൺഗ്രസ്സിൽ ചേരണോ..?

എന്ത് കൊണ്ടാണ് രാഹുൽ ഗാന്ധിക്ക് ബംഗാളിൽ മമതയുടെ ഭരണം ബിജെപിക്ക് ഗുണം ചെയ്യും എന്ന് പറയേണ്ടി വന്നത്.. എന്ത് കൊണ്ട് ഇന്ത്യയിൽ മറ്റ് പാർട്ടികൾ പല സംസ്ഥാനങ്ങളിൽ വളർന്നു വന്നു.. എന്ത് കൊണ്ടാണ് കോൺഗ്രസ്സിൽ നിന്നും ജനങ്ങൾ അകന്ന് പോയത്. അതിനുള്ള ഉത്തരം കണ്ടെത്തിയാൽ ബിജെപിയിലേക്ക് എന്ത് കൊണ്ട് ആളുകൾ പോകുന്നു എന്ന് മനസ്സിലാക്കാൻ പറ്റും.. ഞാൻ എന്ത് കൊണ്ട് ട്വന്റി /20 യിൽ ചേർന്നു എന്ന് മനസിലാക്കാം.. ജനങ്ങൾ സത്യം തിരിച്ചറിയണം.. ആരുടെ വർഗീയതയാണ് ഫലത്തിൽ പുറത്തു വരുന്നതെന്ന് ജനങ്ങൾ തിരിച്ചറിയട്ടെ..

ഒരു കുഞ്ഞു ഉദാഹരണം.. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട "ഈ പരദേവനഹോ." എന്ന ഗാനം യേശു ദേവനെ സ്തുതിച്ചു എഴുതിയതാണ്.. എന്നാൽ ഇതിന്റെ ഇടയ്ക്ക് ഉള്ള രണ്ട് വരി
"വൻ തലയെ തകർക്കും
പിഴച്ചു നടക്കും "
എന്നാണ്..

യേശുദേവനെ പിഴച്ചു നടക്കുന്ന ഒരു ഒരു ഗുണ്ടയെ പോലെ എഴുത്തുകാരൻ ചിത്രീകരിച്ചു എന്ന് ഈ രണ്ട് വരി എടുത്തു വ്യാഖ്യാനിച്ചാൽ എങ്ങനെ ഇരിക്കും.. അത് പോലെ ഇത്തരത്തിൽ ഉള്ള പ്രവർത്തി ചെയ്തു വ്യക്തികളെ ഇല്ലായ്മ ചെയ്യുന്ന പരുപാടി ബോധമുള്ള ജനത എങ്കിലും തിരിച്ചറിയട്ടെ.. രാഘവ് ഛദ്ദ അദ്ദേഹത്തിന്റെ അറിവുകൾ രാജ്യത്തിന് വേണ്ടി കൂടുതൽ ഉപയോഗിക്കാനുള്ള അവസരം ബിജെപി നൽകട്ടെ..''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+