ധോണിയെപ്പോലെ വിഡി സതീശൻ, കോൺഗ്രസിൽ ഇന്നൊരു തീ കൊളുത്തിയിട്ടു, വീഴാൻ തയ്യാറല്ല, തോറ്റ് കൊടുക്കരുതെന്ന് മാരാർ
യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്താണ് വിഡി സതീശന്റെ നിലപാട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ സ്ഥാനം ഒഴിയുമെന്നും രാഷ്ട്രീയ വനവാസത്തിന് പോകാന്‍ വിഡി സതീശന്‍ തയ്യാറാണോ എന്നും വെള്ളാപ്പളളി വെല്ലുവിളിച്ചിരുന്നു.
വെല്ലുവിളി ഏറ്റെടുത്ത വിഡി സതീശനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് മലയാളം വിജയിയുമായ അഖിൽ മാരാർ. ക്രിക്കറ്റ് താരം ധോണിയുമായാണ് വിഡി സതീശനെ അഖിൽ മാരാർ താരതമ്യം ചെയ്യുന്നത്. തോറ്റ് കൊടുക്കാൻ തയ്യാറല്ലാതിരുന്ന ധോണിയെ പോലെയാണ് വിഡി സതീശനെന്നാണ് ഫേസ്ബുക്കിൽ അഖിൽ മാരാർ കുറിക്കുന്നത്. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ തീ പടരുന്ന വാക്കുകളാണ് സതീശന്റേത് എന്നും അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാരുടെ പ്രതികരണം: '' കോൺഗ്രസ്സിനെ തിരികെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ ശ്രീ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് പോലെ രാഷ്ട്രീയ വനവാസത്തിനു താൻ തയ്യാറാണ് എന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ആർജ്ജവമുള്ള ഒരു പോരാളിയുടെ ആത്മവിശ്വാസമാണ്... ധോണിയെ ഞാൻ ആരാധിച്ചു തുടങ്ങിയത് എല്ലാം നഷ്ടപ്പെട്ടു എന്ന് നമ്മൾ കരുതുന്ന നിമിഷം.. ഇനിയൊരു തിരിച്ചു വരവ് അസാധ്യം എന്ന് രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമിയും ചിന്തിച്ച സമയം..

സിരകളിൽ അഗ്നി പടർത്തി അയാൾ ജയിപ്പിച്ചു കയറിയ നിരവധി മത്സരങ്ങൾ.. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത അയാളെ ലോകം അത്ഭുതത്തോടെ ആരാധനയോടെ ക്യാപ്റ്റൻമാരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചു.. കമന്ററി ബോക്സിൽ "nothing is impossible when dhoni is in the Crees" എന്ന് ആഘോഷിക്കപ്പെട്ടു..
പലവിധ കാരണങ്ങൾ കൊണ്ട് പ്രതിസന്ധികൾ നേരിടുന്ന കോൺഗ്രസിൽ വി ഡി സതീശൻ ഇന്നൊരു തീ കൊളുത്തി ഇട്ടു.. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ തീ പടരുന്ന വാക്കുകൾ.. വീഴാൻ തയ്യാറല്ല എന്ന് നേതാവ് പറയുന്നു.. അയാളെ വീഴ്ത്താൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് എത്ര കോൺഗ്രസ് പ്രവർത്തകർക്ക് പറയാൻ കഴിയും.. വീഴുന്നത് സതീശൻ അല്ല നിങ്ങളാണ് നിങ്ങളുടെ പ്രസ്ഥാനമാണ്... തോറ്റു കൊടുക്കാൻ നിൽക്കാതെ പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്കുകൾ നിങ്ങൾ ഏറ്റെടുക്കു..
നിങ്ങളെ നിങ്ങൾക്കല്ലാതെ മറ്റാർക്കും തോൽപ്പിക്കാൻ കഴിയില്ല എന്ന് എന്ന് നിങ്ങൾ തിരിച്ചറിയുന്നോ അന്ന് വിടരുന്ന കൈപ്പത്തി ആര് വിചാരിച്ചാലും മടക്കാൻ കഴിയില്ല.. പ്രതിപക്ഷ നേതാവിന്റെ നിലപാടിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ''.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications