Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നശിച്ചത് പിടിപ്പുകേടുകൊണ്ട്, രാജ്യത്തെ ഇല്ലാതാക്കാൻ നോക്കിയിട്ട് മഹത്വം വിളമ്പുന്നു';അഖിൽ മാരാർ

വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിൽ കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ.കോൺഗ്രസ്സിന്റെ വെപ്രാളം കണ്ടാൽ കൂട്ടുന്ന സീറ്റൊക്കെ ബിജെപിക്ക് എഴുതി കൊടുക്കുന്ന പോലെയാണെന്നും അവിടെ ജനാധിപത്യപരമായി മത്സരം നടക്കുമ്പോൾ ജയിക്കാൻ ഉള്ള പണി എടുക്കാൻ കോണ്‍ഗ്രസിന് കഴിയില്ല എന്നവർ ഉറപ്പിച്ചു പറയുകയാണെന്നും അഖിൽ മാരാർ വിമർശിച്ചു. എന്ത് കൊണ്ടാണ് സീറ്റ് വർധിപ്പിക്കേണ്ട സാഹചര്യം എന്നത് ചർച്ച പോലും ചെയ്യാത്ത കോൺഗ്രസ്സ് ഈ രാജ്യത്തെ നശിപ്പിക്കാൻ മുൻ പന്തിയിൽ നിൽക്കുക ആണെന്ന് പറയാതെ വയ്യെന്നും അഖിൽ കുറ്റപ്പെടുത്തി.

'രാജ്യമാണ് വലുത് രാഷ്ട്രീയമല്ല. തീരുമാനം ആരെടുക്കുന്നു എന്നതിലല്ല എപ്രകാരം അത് ഗുണപ്പെടുന്നു എന്നതിനാണ് പ്രാധാന്യം..വിമർശനം ക്രിയാത്മകമാകുമ്പോൾ തീരുമാനം ഫലപ്രദമാകും. ബിജെപി ലോകസഭയിൽ അവതരിപ്പിച്ച സ്ത്രീ പ്രാധിനിത്യ ബില്ല് പ്രതിപക്ഷം പരാജയപ്പെടുത്തി എന്നത് വലിയൊരു കാര്യമായി കൊട്ടിഘോഷിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങൾ..വലിയ പുരോഗമനവും സ്ത്രീ പക്ഷ മുന്നേറ്റവും പറയുന്നവർ ആണ് നിലവിലെ ആഘോഷ കമ്മിറ്റിയുടെ ഭാരവാഹികൾ. എന്റെ സംശയം ഉത്തരേന്ത്യയിൽ സീറ്റ് കൂടിയ ശേഷം തിരഞ്ഞെടുപ്പ് ഇല്ലേ എന്നതാണ്.

akhil2-177

കോൺഗ്രസ്സിന്റെ വെപ്രാളം കണ്ടാൽ തോന്നും ഈ കൂട്ടുന്ന സീറ്റൊക്കെ ബിജെപിക്ക് എഴുതി കൊടുക്കുന്ന പോലെയാണ്.. അവിടെ ജനാധിപത്യപരമായി മത്സരം നടക്കുമ്പോൾ ജയിക്കാൻ ഉള്ള പണി എടുക്കാൻ കൊണ്ഗ്രെസ്സ്ന് കഴിയില്ല എന്നവർ ഉറപ്പിച്ചു പറയുകയാണ്. എന്ത് കൊണ്ടാണ് സീറ്റ് വർധിപ്പിക്കേണ്ട സാഹചര്യം എന്നത് ചർച്ച പോലും ചെയ്യാത്ത കോൺഗ്രസ്സ് ഈ രാജ്യത്തെ നശിപ്പിക്കാൻ മുൻ പന്തിയിൽ നിൽക്കുക ആണെന്ന് പറയാതെ വയ്യ.. 1952 ഇൽ 38 കോടി ജനങ്ങൾക്ക് 489 ലോകസഭ സീറ്റ്.. ജന സഖ്യ വർദ്ധനവിന് അനുസരിച്ചു 1973 എത്തിയപ്പോൾ 543 ആയി.. അതായത് 58 കോടി ജനസംഖ്യയിൽ എത്തിയപ്പോൾ 543.. ഇപ്പോൾ രാജ്യത്തു ഏകദേശം 145 കോടി ജനങ്ങൾ ഉണ്ട്. സീറ്റ് പുനർ നിർണയം കഴിഞ്ഞിട്ട് 52 വർഷങ്ങൾ കഴിഞ്ഞു.. ഒരു സ്വാഭാവിക മാറ്റം കണക്കു കൂട്ടിയാൽ തന്നെ 1400 സീറ്റുകൾ നിലവിൽ വേണ്ടി വരും..എന്നാൽ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അത് മൂലം നഷ്ടം വരാതിരിക്കാൻ ആണ് മോദിജി വ്യക്തമായ ഒരു ഫോർമുല വെച്ചത്. 50% എല്ലാവർക്കും അധികമായി വർധിപ്പിക്കുക..
ഉത്തരേന്ത്യയിൽ ഒന്നിച്ചു മത്സരിച്ചാൽ ബിജെപിയേ തോൽപ്പിക്കാൻ കഴിയുന്ന സാഹചര്യമുണ്ട്.
എന്നാൽ സൗത്തിലോ.. ഒട്ടുമിക്ക എല്ലാ സീറ്റും ഇവർക്ക് തൂത്തു വാരാം.

അവിടെയാണ് സീറ്റല്ല ഇവരുടെ പ്രശ്നം.സ്ത്രീ പ്രാധിനിത്യ ബില്ല് ഇവരെ ഭയപ്പെടുത്തുന്നു.. സ്ത്രീകൾ ചാക്കിനുള്ളിൽ ജീവിച്ചു ആണുങ്ങളുടെ അടിമ ആയി കഴിയണം എന്ന ചിട്ട ആരാണോ നടപ്പിലാക്കിയത് അവരുടെ താല്പര്യത്തെ സംരക്ഷിക്കുക ആണ് കോൺഗ്രസ്സ്..1967 ഇൽ സ്ത്രീ പ്രാധിനിത്യം 6.7% ആയിരുന്നു എങ്കിൽ 1973ഇൽ 4.2% ആയി കുറഞ്ഞു അതായത് ഇന്ദിരാ ഗാന്ധി ഭരിക്കുമ്പോൾ..അത് കൊണ്ട് നെഹ്‌റു കുടുംബത്തിലെ പെണ്ണുങ്ങളുടെ കഥ പറഞ്ഞും അവരുടെ അധികാരം കസേരയുടെ പ്രാധാന്യം പറഞ്ഞു രാജ്യത്തെ സ്ത്രീകളുടെ കുത്തക ഏറ്റെടുക്കാൻ ആരും വരരുത്..

ഉത്തരേന്ത്യയിൽ ബിജെപിക്ക് ഗുണം ഉണ്ടാകും എന്ന് കരുതി രാജ്യത്തെ ജനങ്ങളോട് ഈ ചതി പ്രതിപക്ഷം ചെയ്യുന്നത് ബോധമുള്ള ജനങ്ങൾ എങ്കിലും തിരിച്ചറിയണം.. അതായത് ഇത്രയും ജനങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വാഭാവികമായും സീറ്റുകൾ വർദ്ധിപ്പിക്കണം അവിടെ വർധിപ്പിക്കുന്ന സീറ്റുകൾ വനിതകൾക്ക് നൽകാം എന്ന മഹത്തായ ആശയം കൂടി ബിജെപി മുന്നോട്ട് വെയ്ക്കുമ്പോൾ ഒരേ സമയം രാജ്യ താല്പര്യത്തോടൊപ്പം വിപ്ലവകരമായ മുന്നേറ്റം കൂടി മുന്നോട്ട് വെയ്ക്കുന്നു.

ഡൽഹിയിൽ 15 വർഷം ഭരിച്ചിട്ടു അവിടെ ഇല്ലാതെ പോയത് ബിജെപി എന്തെങ്കിലും ചെയ്തിട്ടാണോ..
1989 വരെ ഉത്തർ പ്രദേശ് ഭരിച്ചിട്ടു അവിടെ നിന്നും ഇല്ലാതെ പോയത് ബിജെപി എന്തെങ്കിലും ചെയ്തിട്ടാണോ..
1977 ന് ശേഷം ബംഗാളിൽ പച്ച തൊടാതെ പോയത് ബിജെപി എന്തെങ്കിലും ചെയ്തിട്ടാണോ.1967 ന് ശേഷം തമിഴ് നാട്ടിൽ നിന്നും ഇല്ലാതെ പോയത് ബിജെപി എന്തെങ്കിലും ചെയ്തിട്ടാണോ.ബീഹാറിൽ ഇല്ലാതെ പോയത് ബിജെപി എന്തെങ്കിലും ചെയ്തിട്ടാണോ. നിങ്ങളെ ഇല്ലാതാക്കിയത് ഈ രാജ്യത്തു മുളച്ചു വന്ന ബിജെപി അല്ലാത്ത മറ്റ് ആശയങ്ങൾ ആണ്... നശിച്ചു പോയത് നിങ്ങളുടെ പിടിപ്പ് കേട് കൊണ്ടാണ്.

ആ കഴിവ് കേട് മറക്കാൻ ഏതൊക്കെ തീവ്രവാദ ശക്തികളുടെ കൂടെ ചേർന്ന് രാജ്യത്തെ ഇല്ലാതാക്കാൻ നോക്കിയാലും ഈ രാജ്യത്തെ ജനത ശക്തമായി തിരിച്ചടിക്കും.543 സീറ്റ് ഉള്ളപ്പോൾ ആണ് 2014 ഇൽ NDA അധികാരത്തിൽ എത്തിയത്. 2019ലും 2024 ലും 543 സീറ്റ് തന്നെയാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് അധികാരം കിട്ടാൻ സീറ്റ് കൂട്ടണ്ട കാര്യമില്ല എന്നാൽ ഈ നാറിയ പണി എടുത്ത നിങ്ങളെ ഉത്തരേന്ത്യയിൽ നിന്നും തൂത്തെറിയാൻ ബിജെപിക്ക് അധിക പണി ഒന്നും എടുക്കേണ്ടി വരില്ല അതിനുള്ള പണി കഴിഞ ദിവസത്തെ ചർച്ചയിൽ രാഹുൽ ഗാന്ധി എടുത്തിട്ടുണ്ട്. രാജ്യത്തെ ഇല്ലാതാക്കാൻ ഒന്നിച്ചിട്ട് ജനാധിപത്യ മഹത്വം വിളമ്പുന്ന കോമാളികൾ',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+