കോട്ടാത്തല ബ്ലോക്കിലെ സ്ഥാനാർത്ഥി, പോസ്റ്ററുകളും ഫ്ളക്സും നശിപ്പിച്ചു, 1500ലധികം വോട്ട് കിട്ടിയെന്ന് അഖിൽ
തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ച അനുഭവം പങ്കുവെച്ച് ബിഗ് ബോസ് സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ. കോൺഗ്രസിലെ ചിലരോടുളള വിയോജിപ്പ് കാരണം കോട്ടാത്തല ബ്ലോക്ക് ഡിവിഷനിലാണ് അഖിൽ മാരാർ സ്വതന്ത്രനായി മത്സരിച്ചത്.
150 വോട്ട് പോലും നിനക്ക് കിട്ടില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ 1500 വോട്ടിലധികം നേടിയെടുക്കാൻ തനിക്ക് സാധിച്ചുവെന്ന് അഖിൽ മാരാർ പറയുന്നു. നിലവിൽ കോൺഗ്രസിനോട് ചേർന്ന് പ്രവർത്തിക്കുന്ന അഖിൽ മാരാർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ടിക്കറ്റ് ആണ് ലക്ഷ്യം വെയ്കക്കുന്നത് എന്നാണ് അഭ്യൂഹം.
അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം: ''മറ്റൊരു തിരഞ്ഞെടുപ്പ് കാലം വരുമ്പോൾ 10 വർഷം മുൻപ് കോൺഗ്രസ്സിലെ ചിലരുടെ തീരുമാനങ്ങളോട് യോജിക്കാൻ കഴിയാതെ സ്വതന്ത്രൻ ആയി ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു... വളരെ കുറച്ചു സമയം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്.. 150 വോട്ട് നിനക്ക് കിട്ടില്ല എന്ന് വെല്ലുവിളിച്ചവർക്ക് മുന്നിൽ ഞാൻ എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരാഘോഷമാക്കി.

ശിവകാശിയിൽ പോയി പോസ്റ്റർ അടിച്ചു...നൂറിലധികം ഫ്ളക്സ് അടിച്ചു.. ഫ്ലക്സുകൾ വെയ്ക്കാനുള്ള ഫ്രെയിം ഞാനും നമ്മുടെ പിള്ളേരും ചേർന്ന് അടിച്ചു.. രാവിലെ മുതൽ വോട്ട് പിടിക്കാൻ ഇറങ്ങും.. ഉച്ചയ്ക്ക് ശേഷം ഫ്ളക്സ് ബോർഡ് അടി.. രാത്രി പോസ്റ്റർ ഒട്ടിക്കലും ഫ്ലക്സ് വെയ്ക്കലും.
പല വാർഡുകളിലും ഞാൻ ചർച്ച ആയി.. ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രൻ ജയിക്കും എന്ന പ്രതീതി വരെ സൃഷ്ട്ടിച്ചു.. ആ പ്രതീതി പാർട്ടികൾക്കിടയിൽ ജാഗ്രത സൃഷ്ട്ടിച്ചു.. എനിക്ക് വോട്ട് നൽകും എന്ന് പറഞ്ഞ പലകുടുംബങ്ങളിലും അവർ കൃത്യമായി ഇടപെട്ടു.. എന്റെ പല പോസ്റ്ററുകളും, ഫ്ലക്സുകളും നശിക്കപ്പെട്ടു.. രണ്ടായാലും 150 വോട്ട് കിട്ടില്ല എന്ന് വെല്ലുവിളിച്ചവരുടെ മുന്നിൽ 1500 വോട്ടിലധികം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞു...
എന്ത് കൊണ്ടാണ് എനിക്ക് ഈ വോട്ട് കിട്ടാൻ കാരണം എന്ന് ചോദിച്ചാൽ നേരിട്ടു സംസാരിച്ച വോട്ടർമാർക്ക് ഞാൻ നൽകിയ വിശ്വാസം.. ജനങ്ങളെ വിശ്വാസത്തിൽ എടുക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും കഴിയുക എന്നത് മാത്രമാണ് ഓരോ പൊതു പ്രവർത്തകനും ഉയർത്തി പിടിക്കേണ്ട ആദർശം... ജനങ്ങളെ മനസ്സിലാക്കുക സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുക.. ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ''
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications