ഉമ തോമസിന് അധികമായി കിട്ടിയ 24,000 വോട്ട് എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചു'; അഖിൽ മാരാർ പറയുന്നു
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. മുൻപത്തേക്കാൾ കൂടുതൽ വോട്ടുകൾ തങ്ങൾക്ക് കിട്ടിയെന്നും ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് അധികമായി ലഭിച്ച 24,000ത്തോളം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അഖിൽ പറഞ്ഞു. ന്യൂസ് മലയാളം ചാനലിനോടാണ് പ്രതികരണം.
തൃക്കാക്കര മാത്രമല്ല കേരളം ഒട്ടാകെ വലിയ ന്യൂനപക്ഷ ഏകീകരണം നടന്നിട്ടുണ്ട്. 60% വോട്ടാണ് ഇവിടത്തെ മണ്ഡലത്തിലെ എംഎൽഎക്ക് ലഭിച്ചത്. മ്മളെ സംബന്ധിച്ച് നമുക്ക് സത്യത്തിൽ വ്യക്തിപരമായിട്ട് വലിയ സന്തോഷമുള്ള കാര്യമാണ്. കാരണം മുൻപത്തേക്കാളും കൂടുതൽ നമുക്ക് വോട്ട് കൂടി. കോൺഗ്രസ് അവർക്ക് പ്രതീക്ഷിച്ചിരുന്ന വോട്ട് ഒരു 55,000 ആയിരുന്നു. പക്ഷേ പിടി തോമസിന് കിട്ടിയ 60,000 എന്ന് പറയുന്ന പീക്ക് വോട്ടിനേക്കാൾ 24000 വോട്ട് അവർക്ക് അധികമായി വന്നു. ആ വോട്ടുകൾ ഒരുപക്ഷേ നമ്മളിലേക്ക് വരാൻ കഴിയും എന്നുള്ളതായിരുന്നു എന്റെ പ്രതീക്ഷ.

30000 നും 35000 നും ഇടയ്ക്കായിരിക്കും ഇടതുപക്ഷ വോട്ടുകൾ എന്ന് പറയുന്നത്. ഇവിടെ അവരുടെ പ്രവർത്തനം മോശമായിരുന്നു. ഓൾ കേരള പിണറായി വിരുദ്ധത ഉണ്ടായിട്ടുണ്ട്. നമ്മുടെ മുസ്ലിം സമൂഹത്തിന്റെ വോട്ടുകൾ ഒന്നടങ്കം പിണറായിക്ക് എതിരായി മാറാൻ എന്തോ ഒരു കാരണം ഉണ്ടായിട്ടുണ്ട്. ആ കാരണങ്ങൾ ഇടതുപക്ഷം പഠിക്കണം. ഇല്ലെങ്കിൽ അത് അപകടമാണ്. അങ്ങനെ വൺ സൈഡഡ് ആയിട്ട് ഒരു രാഷ്ട്രീയ പാർട്ടിയെ തള്ളിപ്പറയുന്ന ഒരു അന്തരീക്ഷത്തിലേക്ക് ഒരു സമൂഹം മാറുക എന്ന് പറയുന്നത് ശരിയല്ല. പിണറായിയുടെ പരാജയമായിട്ടാണോ കാണുന്നത് ,പിണറായി വിരുദ്ധതയാണോ ഇതൊക്കെ നമുക്ക് ചർച്ചയാക്കേണ്ട കാര്യങ്ങളാണ്.
ഓരോ മണ്ഡലങ്ങളിലെയും വോട്ടിന്റെ പാറ്റേൺ നോക്കുയായിരുന്നു. ഇടതുപക്ഷം ആറോ ഏഴോ മണ്ഡലങ്ങൾ ജയിച്ചത് 2000 വോട്ടിന് താഴെയാണ്. കഷ്ടിച്ച് 2000, കൊട്ടാരക്കര 1000 വോട്ടിന് ,അതേപോലെ വർക്കലയിൽ 2000 വോട്ടിന്, രവീന്ദ്രനാഥിന് കഷ്ടിച്ച് 148,അങ്ങനെ ഇവർ ജയിച്ച സ്ഥലത്തെല്ലാം വളരെ ചുരുങ്ങിയ രീതിയിൽ കഷ്ടിച്ചു രക്ഷപ്പെട്ടപ്പോൾ പരാജയപ്പെട്ട സ്ഥലത്ത് പ്രത്യേകിച്ച് മലപ്പുറം തൊട്ട് ഇങ്ങോട്ട് നമ്മൾ എടുത്ത് പരിശോധിച്ചു കഴിഞ്ഞാൽ 85000 വോട്ടിന് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് തൊട്ട് ഏതാണ്ട് മഹാഭൂരിപക്ഷം വരുന്ന ലീഡിലേക്ക് അതായത് ഇടതുപക്ഷം പിടിച്ചതിനേക്കാട്ടും കൂടുതൽ ലീഡിലേക്ക് വന്നു.
തൃക്കാക്കരയിൽ അവരെ സംബന്ധിച്ച് 12% വോട്ടാണ് കുറഞ്ഞത്. 36%ത്തിൽ നിന്നും 23%ത്തിലേക്ക്. ഏകദേശം 13%ത്തോളം അവരുടെ വോട്ട് കുറയുകയാണ് ചെയ്തത്. ട്വൻ്റി 20യുടെ കാര്യം എടുത്താൽ ട്വൻ്റി-20യുടേയും ബിജെപിയുടേയും ഒരു ഫോർമേഷൻ വളരെ റീസന്റ് ആയിട്ടാണ് വന്നത്. ബിജെപിയുമായിട്ട് സിങ്ക് ആവാൻ പറ്റുമോ എന്നുള്ള ഒരു ഹീലിങ്് പീരിയഡ് ഒന്ന് മാറ്റി വെച്ചു കഴിഞ്ഞാൽ നമ്മുടെ വോട്ടുകളെല്ലാം കൃത്യമായി നമുക്ക് കിട്ടിയിട്ടുണ്ട് എന്നുള്ളതാണ് സന്തോഷം', അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications