വാക്ക് മാറ്റുന്നവനെന്ന് പരിഹാസം; രാഷ്ട്രീയത്തിൽ ആരെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോയെന്ന് അഖിൽ മാരാർ
തൃക്കാക്കരയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ കടുത്ത പരിഹാസമാണ് ബിഗ് ബോസ് താരം അഖിൽ മാരാർ നേരിടുന്നത്. നിന്ന നിൽപ്പിൽ വാക്ക് മാറ്റുന്നയാൾക്ക് എന്തിന് ജനം വോട്ട് നൽകണമെന്നാണ് ചിലരുടെ വിമർശനം. ബിഗ് ബോസിൽ പോകുന്നില്ലെന്ന് പറഞ്ഞതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപങ്ങൾ ഉയരുന്നത്. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിൽ. ഓരോ വിഷയങ്ങളിലും ആ വിഷയത്തിന്റെ സത്യം ആരുടെ പക്ഷത്താണോ അവർക്കൊപ്പമാണ് താൻ നിൽക്കുകയെന്നുംസത്യത്തിനൊപ്പം നിൽക്കുക എന്നതാണ് അന്നും ഇന്നും തൻ്റെ നിലപാടെന്നും അഖിൽ മാരാർ പറഞ്ഞു. അതൊരിക്കലും മാറില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ പ്രതികരിച്ചു. അഖിലിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

'കേരള രാഷ്ട്രീയത്തിൽ ആരെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല.. പറഞ്ഞത് എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന കള്ളന്മാരെ നിരന്തരം കണ്ട സമൂഹം ഒരിക്കൽ പോലും ഒരാളോടും ചോദിക്കില്ല നിങൾ ഇന്നലെ പറഞ്ഞതല്ലല്ലോ ഇന്ന് ചെയ്യുന്നതെന്ന്..
ബിഗ് ബോസിൽ പോകില്ല എന്ന് പറഞ്ഞിട്ട് നീ എന്തിന് പോയി എന്ന വിഡ്ഢി ചോദ്യം മാധ്യമങ്ങൾ ഉൾപ്പെടെ എന്നോട് ചോദിക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതമാണ്..
ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ പല വിഷയങ്ങളിൽ ഞാൻ പറഞ്ഞ അഭിപ്രായങ്ങൾ നിങ്ങൾ എന്നോട് ഇന്ന് ചോദിച്ചാലും ആ വിഷയത്തിന്റെ സത്യം തന്നെയാണ് ഞാൻ ഇന്നും പറയുക.അത് കൊണ്ടാണ് നിങ്ങളിൽ ചിലർക്ക് ഞാൻ കോൺഗ്രെസ്സ്കാരനായി തോന്നിയപ്പോഴും സവർക്കറെ ഞാൻ അനുകൂലിച്ചു സംസാരിച്ചത്..
ഇസ്രയെലിനെ ഞാൻ തള്ളി പറയാത്തത്..
രാജ്യ വിരുദ്ധ ശക്തികളെ ശക്തമായി എതിർക്കുന്നത്. ഞാൻ ഒരാളെ പോലും നാളിതുവരെ പറഞ്ഞു പറ്റിച്ചിട്ടില്ല.. കൊടുത്ത വാക്ക് ഞാൻ പാലിക്കും.എന്റെ ഇഷ്ടങ്ങൾ മാറിയേക്കും.. ഓരോ വിഷയങ്ങളിലും ആ വിഷയത്തിന്റെ സത്യം ആരുടെ പക്ഷത്താണോ അവർക്കൊപ്പം നിക്കും.സത്യത്തിനൊപ്പം നിൽക്കുക എന്നതാണ് നിലപാട് അത് അന്നും മാറിയിട്ടില്ല ഇന്നും മാറിയിട്ടില്ല ഇനിയൊട്ട് മാറാൻ പോകുന്നതുമില്ല. ഞാൻ ജനങ്ങൾക്ക് പിന്നാലെ പോകുന്നവനല്ല... സത്യത്തിന് പിന്നാലെ പോകുന്നവനാണ്." സത്യം തിരിച്ചറിഞ്ഞ ജനം എന്നെ തിരിച്ചറിഞ്ഞത് കൊണ്ടാണ് ജനം തിരഞ്ഞെടുക്കുന്ന ഒരു ഷോയിൽ ജയിച്ചത്.. തൃക്കാക്കരയിലെ ജനങ്ങൾക്ക് എന്നെ വിശ്വസിക്കാം' അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.


Click it and Unblock the Notifications