2 വർഷം കൊണ്ട് 13 കേസുകൾ, തലയിൽ 12 തുന്നി കെട്ടുകൾ, തിരിഞ്ഞ് നോക്കാതെ നേതാക്കൾ, കോൺഗ്രസിനെതിരെ അഖിൽ മാരാർ
കൊട്ടാരക്കര സിപിഎം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ബിഗ് ബോസ് താരം അഖില്‍ മാരാര്‍ അടക്കമുളളവരെ വെറുതെ വിട്ട് കോടതി. 2014ലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ഓഫീസ് ആക്രമണത്തിന് കേസെടുത്തത്. അഖില്‍ മാരാരെ കൂടാതെ കേസില്‍ പ്രതികളായിരുന്ന കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്‌മദാസ് അജോ എന്നിവരേയും കോടതി വെറുതെ വിട്ടു.
കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. കോടതി വിധിയിൽ പ്രതികരിച്ച് അഖിൽ മാരാർ രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസിൽ പ്രവർത്തിച്ച കാലത്ത് 2 വർഷം കൊണ്ട് 13 കേസുകളും തലയിൽ 12 തുന്നിക്കെട്ടുകളും കിട്ടിയിട്ടുണ്ടെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. മാത്രമല്ല കേസിൽ പ്രതികളായവരെ നേതാക്കൾ തിരിഞ്ഞ് നോക്കാതെ ഉപേക്ഷിച്ചുവെന്നും അഖിൽ മാരാർ ആരോപിക്കുന്നു.
അഖിൽ മാരാരുടെ പ്രതികരണം: '' 2 വർഷം കൊണ്ട് 13 കേസുകൾ.. തലയിൽ 12 തുന്നി കെട്ടുകൾ.. കോൺഗ്രസ്സ് പാർട്ടിയിൽ പ്രവർത്തിച്ച കാലം.. അന്നത്തെ എംഎൽഎയുടെ പേര് അയിഷ പോറ്റി.. ഞാൻ ഉൾപ്പെടെ 7 പ്രതികൾ.. കൊട്ടാരക്കര പാർട്ടി ഓഫീസ് ആക്രമിച്ച കേസ്.. കാരണം ശാലു മേനോൻ വിഷയത്തിൽ പെട്ട എംപിയ്ക്ക് ഐക്യ ദാർഢ്യ ജാഥ നടത്തിയപ്പോൾ ആ ജാഥ ആക്രമിച്ച സിപിഎം നേതാക്കളെ തിരിച്ചു നേരിട്ടത്.. എല്ലാത്തിനും കാരണമായ എംപിയുടെ സെക്രട്ടറി കേസിൽ പ്രതീയല്ല.. ആ പരിസരത്തു പോലും ഇല്ലാതിരുന്ന ബ്രഹ്മദാസ് എന്ന പാവം കേസിൽ പ്രതിയും.

തിരിഞ്ഞു നോക്കാതെ നേതാക്കൾ പലരേയും ഉപേക്ഷിച്ചു.. രാഷ്ട്രീയം വിട്ട് പലരും പല വഴിക്ക് പോയി.. ഞാൻ എന്റെ ജീവിതം മെച്ചപ്പെടുത്തി.. പക്ഷെ കേസുകൾ കാരണം പാസ്സ് പോർട്ട് കിട്ടിയില്ല.. പിന്നീട് സിനിമ ചെയ്ത കാലം മുതൽ ഓരോ വർഷം കാലാവധി ഉള്ള പാസ് പോർട്ട് കോടതി വഴി എടുത്തു യാത്ര തുടങ്ങി.. ദുബായ് ഗോൾഡൻ വിസ ലഭിക്കാതെ പോയതും പാസ്പോർട്ട് കാലാവധി ഇല്ലാത്തത് കൊണ്ടായിരുന്നു..
പലരേയും ജീവിതം തകർത്ത എംപിയുടെ ഓഫീസ് അന്ന് ഞാൻ ഉൾപ്പെടെ പലരേയും പിന്നിൽ നിന്നും തള്ളി വിട്ട കേസ്.. 13 വർഷങ്ങൾക്ക് ശേഷം വിധി വന്നിരിക്കുന്നു.. ജീവിതം നശിപ്പിച്ചു കളയാൻ തയ്യാറായി ഇന്നും കൊട്ടാരക്കരയിൽ യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിലെയും നിരവധി ചെറുപ്പിക്കാർ.. സ്വന്തം കാര്യം നോക്കി അധികാര കസേരയുടെ നേട്ടം മാത്രം നോക്കി പിന്നിൽ നിന്നും പലതും പറഞ്ഞു പലരേയും നശിപ്പിക്കാൻ എംപിയും ശിങ്കിടികളും തന്ത്രങ്ങൾ മിനയുന്നു.. രാഷ്ട്രീയം സ്വയം നശിക്കാൻ അല്ല.. നാട് നന്നാവാൻ ചിന്തകളും കാഴ്ചപ്പാടുകളും വേണം.. മാറ്റം അനിവാര്യമാണ്.. വിരൽ തുമ്പിന്റെ അധികാരം കൃത്യമായി ഉപയോഗിക്കു..''












Click it and Unblock the Notifications