Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ പോലെ ചിന്തിക്കുന്നയാൾക്ക് ചേരാൻ ഇതല്ലാതെ വേറെ രാഷ്ട്രീയ ആശയമില്ല';അഖിൽ മാരാർ ട്വിൻ്റി-20യിൽ

ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ എൻഡിഎ സഖ്യകക്ഷിയായ ട്വൻ്റി-20 യിൽ ചേർന്നു. പാർട്ടി ചെയർമാൻ സാബു എം ജേക്കബിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. അഖിൽ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് സാബു എം ജേക്കബ് അറിയിച്ചു. തന്നെപോലുള്ളവർക്ക് ചേർന്ന് പ്രവർത്തിക്കാൻ തല്ലാതെ വേറെ രാഷ്ട്രീയ ആശയമില്ലെന്ന് അഖിൽ പറഞ്ഞു.

'വ്യക്തിപരമായിട്ട് ഞാൻ കുറച്ച് സ്വതന്ത്ര ചിന്താഗതി പിന്തുടരുന്ന ആളാണ്. അപ്പോ എന്റെ ചില ചിന്തകളും ചില അഭിപ്രായങ്ങളും ഒക്കെ ചിലപ്പോൾ അത് ബിജെപിക്ക് അനുകൂലമായിരിക്കും ചിലപ്പോൾ യുഡിഎഫിന് അനുകൂലമായിരിക്കും ചില സമയങ്ങളിൽ അത് ഇടതുപക്ഷത്തിന് അനുകൂലമായിരിക്കും. അടിസ്ഥാനപരമായിട്ട് എന്റെ ചിന്തയിൽ കൂടുതൽ ഒരു സ്വതന്ത്ര ചിന്താഗതിയാണ് ഉണ്ടായിരുന്നത്. ഞാൻ മുൻപ് തന്നെ താത്വിക അവലോകനം എന്ന് പറയുന്ന സിനിമ എടുത്ത സമയത്ത് ,അത് കണ്ടിട്ടുള്ള എല്ലാവർക്കും അറിയാം രാഷ്ട്രീയ പാർട്ടിക്കാരാൽ തകർന്ന ഒരു ബിസിനസുകാരൻ തന്റെ പോരാട്ടം മൂന്ന് രാഷ്ട്രീയ പാർട്ടികൾക്കെതിരെ നയിക്കുന്ന രീതിയിൽ ഒരു സിനിമയായിരുന്നു. അന്ന് ആ സമയത്ത് ഞാൻ സാബു ജോക്കേബുമായിട്ട് ബന്ധപ്പെട്ടിരുന്നു.

twenty20main-1

ട്വൻ്റി-20യില്‍ എന്ന് പറയുന്ന ഒരു പൊളിറ്റിക്കൽ പ്രസ്ഥാനം എന്ത് ആശയമാണോ ഈ നാട്ടിൽ കൊണ്ടുവരാൻ ആഗ്രഹിച്ചത് ഇത് മനസ്സിൽ തന്നെ സൂക്ഷിച്ചുകൊണ്ടിരുന്ന ഒരാളാണ് ഞാൻ മുൻപേ. പക്ഷേ എറണാകുളം ജില്ലക്ക് അപ്പുറത്തേക്ക് ട്വൻ്റി-20യുടെ ഒരു വലിയ വ്യാപനം ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുണ്ടെങ്കിൽ ഒരുപക്ഷേ എത്രയോ നാളുകൾക്ക് മുമ്പ് തന്നെ ഇതുപോലെ ഒരു പത്രസമ്മേളനം ഉണ്ടായാനേ.

പിന്നീട് രാജ്യത്ത് പ്രതിപക്ഷ നിരക്ക് ശക്തി പകരത്തക്ക രീതിയിലുള്ള അഭിപ്രായങ്ങൾ ഞാൻ പലപ്പോഴായിട്ട് നടത്തി. എപ്പോഴും ഭരണം മാറണമെന്നുള്ള ഒരു ആഗ്രഹം പങ്കുവയക്കുന്ന ,പ്രതിപക്ഷ നിരക്ക് കരുത്തു വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളായതുകൊണ്ട് തന്നെ പലപ്പോഴായിട്ട് എന്റെ പ്രതികരണങ്ങളിൽ പലതും യുഡിഎഫിന് അനുകൂലമായിട്ടുണ്ടായിരുന്നു. യുഡിഎഫിന് വേണ്ടിയിട്ട് പലപ്പോഴായിട്ടും സംസാരിക്കേണ്ട സാഹചര്യം വന്നതും അത്തരം ഒരു പ്രതിപക്ഷ നിരക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു.

നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വികസനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. അതേസമയം തന്നെ നമ്മുടെ കേരളം പലപ്പോഴും ചിന്തകൾ കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും പിന്നോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. ഒരു പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയം എത്രയോ നാളുകൾക്ക് മുൻപേ പറയുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ഒരു പ്രസ്ഥാനമാണ് ട്വൻ്റി-20 . ഒരാൾ പറയുകയും പറഞ്ഞത് പ്രവർത്തിക്കുകയും ചെയ്ത് കാണിക്കുകയുമാണ് ചെയ്തത്.

സാബു ജേക്കബിന്റെ വിഷനും ട്വൻ്റി-20യുടെ കാഴ്ചപ്പാടും ഈ രീതിയിൽ വരുമ്പോൾ എന്നെപോലെ ചിന്തിക്കുന്ന ഒരാൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാനും ചേരാനും ഇതല്ലാതെ മറ്റൊരു രാഷ്ട്രീയ ആശയം നിലവിൽ കേരളത്തിൽ ഇല്ല', അഖിൽ മാരാർ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+