Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഏത് പാർട്ടിയാണ് വിട്ടത്? കോൺഗ്രസ് പരിപാടിയിൽ പോയത് പണം വാങ്ങി', ന്യായീകരിച്ച് ക്ഷീണിച്ച് അഖിൽ മാരാർ

സമീപകാലത്ത് കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളേയും പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ബിഗ് ബോസ് താരം അഖിൽ മാരാർ ഇരുട്ടി വെളുക്കും മുൻപാണ് ബിജെപി ക്യാമ്പിലെത്തിയത്. അഖിൽ മാരാർക്ക് കയ്യടിച്ച കോൺഗ്രസ് അനുകൂലികൾക്ക് ഈ നീക്കം വലിയ ക്ഷീണമായി.

പിന്നാലെ അഖിൽ മാരാർക്കെതിരെ നിലപാട് മാറ്റത്തിന്റെ പേരിൽ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയയിൽ. ഇതോടെ അഖിൽ മാരാരുടെ സോഷ്യൽ മീഡിയാ അക്കൌണ്ടിൽ ട്വന്റി 20യിൽ ചേരാനുളള ന്യായീകരണ പോസ്റ്റുകൾ നിറഞ്ഞു. ഇപ്പോൾ താനെത്തിച്ചേർന്നിരിക്കുന്ന രാഷ്ട്രീയത്തോട് ചേർന്ന കാഴ്ചപ്പാടുകൾ തന്നെയാണ് തനിക്ക് എക്കാലത്തും ഉണ്ടായിരുന്നത് എന്ന് വ്യക്തമാക്കി അഖിൽ മാരാർ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' യൂടൂബിലും ഫേസ്ബുക്കിലും പലർക്കും ഞാൻ ഒരു വരുമാന മാർഗം ആവുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ... പക്ഷെ നിങ്ങളിൽ പലരും എന്നെക്കുറിച്ചോ എന്റെ രാഷ്ട്രീയ കാഴ്ചപാടുകളെ കുറിച്ചോ യാതൊരു ബോധവും ഇല്ലാത്തവരായി പോയത് കൊണ്ട് നിങ്ങളോട് എനിക്ക് കുറച്ചു ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്...

Akhil Marar

1. ഞാൻ ഏത് പാർട്ടിയാണ് വിട്ടത്...?
2. എന്തായിരുന്നു എന്റെ രാഷ്ട്രീയ നിലപാട്..? എന്താണ് 20/20 യിൽ ചേർന്ന ശേഷം ഞാൻ മാറ്റി പറഞ്ഞത്...
ഈ വിഷയത്തിൽ യാതൊരു ബോധ്യവുമില്ലാത്തവരോട്...
A.പണം നൽകി സെലിബ്രിറ്റി എന്ന നിലയിൽ പാർട്ടി വേദികളിൽ എന്നെ വിളിച്ചത് ഞാൻ പറഞ്ഞിട്ടാണോ..?
B. പറഞ്ഞ തുക വാങ്ങി ഞാൻ ഒരു പരുപാടിയിൽ പങ്കെടുത്താൽ ഞാൻ കോൺഗ്രസ്സ്കാരൻ ആയി മാറുമോ..?
C. കഴിഞ്ഞ 5 വർഷം അതായത് മുഖ്യ ധാരയിൽ വന്ന ശേഷം ഒരു തവണ എങ്കിലും രാഹുൽ ഗാന്ധിയെ അനുകൂലിച്ചു ഒരു വരി ഞാൻ എഴുതി കണ്ടിട്ടുണ്ടോ..?
D. സുരേഷ് ഗോപി തൃശൂരിൽ ജയിക്കും എന്ന് പറഞ്ഞ ഞാൻ കോൺഗ്രസ്സ് ആണോ..?
E.സവർക്കറേ തള്ളി പറയില്ല എന്ന് പറഞ്ഞ ഞാൻ കോൺഗ്രസ്സ് ആണോ..?
F.ഗാന്ധിയോട് ഒരു കാലത്തും ആരാധന തോന്നിയിട്ടില്ല എന്ന് പറഞ്ഞ ഞാൻ കോൺഗ്രസ്സ് ആണോ..?
G.പൗരത്വ ഭേദഗതി, നോട്ട് നിരോധനം ഇവ അനുകൂലിച്ച ഞാൻ കോൺഗ്രസ്സ്കാരൻ ആണോ..?

ഇനി മതേതര മൂല്യവും കമ്മ്യൂണിസ്റ് വിരുദ്ധതയും പിണറായി വിരുദ്ധതയും ഒക്കെ ഉള്ളത് കൊണ്ടും കോൺഗ്രസ്സ് നേതാക്കളുടെ ഒപ്പം വേദി പങ്കിട്ടത് കൊണ്ടും മാത്രം ഞാൻ കോൺഗ്രെസ്സുകാരൻ ആകുമോ... 20/20 എന്ന മതേതര പാർട്ടിയിൽ ആണ് ഞാൻ ചേർന്നത്.. ചേർന്ന ഉടനെ മറ്റുള്ള രാഷ്ട്രീയക്കാർ ആക്ഷേപിക്കും പോലെ കോൺഗ്രസിനെയോ നേതാക്കളെയോ ഞാൻ ഒരക്ഷരം മോശമായി പറഞ്ഞിട്ടില്ല..

എനിക്ക് പ്രവർത്തിക്കാൻ കൂടുതൽ സൗകര്യമായ ഒരു രാഷ്ട്രീയ ആശയം ഞാൻ സ്വീകരിച്ചു എന്നാണ് പറഞ്ഞത്.. ഇതിൽ എന്ത് നിലപാട് ആണ് ഞാൻ മാറ്റിയത്.. മാധ്യമങ്ങൾ ഇന്ന് പിണറായിയെ കുറ്റം പറയും.. നാളെ പൊക്കി പറയും.. കോൺഗ്രസ്സിനെ ചിലപ്പോൾ അനുകൂലിക്കും.. ചിലപ്പോൾ ആക്ഷേപിക്കും.. ബിജെപിയെ ആക്രമിക്കും ചില വിഷയങ്ങളിൽ പൊക്കി പറയും.. അവർക്ക് നിലപാട് ഇല്ലാത്തത് കൊണ്ടാണോ..? അതോ അവരെല്ലാം നിങ്ങളുടെ ഭാഷയിൽ പല തന്തയ്ക്ക് പിറന്നവർ ആയത് കൊണ്ടാണോ..?

കാരണം മാധ്യമ പ്രവർത്തകർ നിക്ഷ്പക്ഷരാണ്.. അവർക്ക് ഒരു വിശയത്തിലെ ശെരി മറ്റൊരു വിഷയത്തിൽ തെറ്റ് ആകും.. അതല്ലെങ്കിൽ സത്യം ചിലപ്പോൾ സിപിഎംനൊപ്പമാകും.. ചിലപ്പോൾ കോൺഗ്രെസ്സിനൊപ്പം.. ചിലപ്പോൾ ബിജെപിയ്ക്ക് ഒപ്പം.. ഒരു പാർട്ടിയിലും അംഗം അല്ലാതിരുന്ന ഞാൻ പ്രതിപക്ഷ സ്വരമായി സംസാരിച്ചത് വിഷയങ്ങളുടെ ശെരികൾ നോക്കിയാണ്.. അത്‌ കോൺഗ്രസ്സിന് ഗുണം ചെയ്തപ്പോൾ അവർ അത്‌ പ്രചരിപ്പിച്ചു..

ഞാൻ 3 ദിവസം മുൻപ് ഒരു പാർട്ടിയിൽ അംഗമായി.. NDA മുന്നണിയുടെ ഭാഗമായി ഇനി മുതൽ പാർട്ടിയുടെയും മുന്നണിയുടെയും ആശയം പറയും.. രാജ്യം പരമാധികാരത്തോടെ 12 വർഷമായി മോദി ഭരിച്ചിട്ടും ഒരു മുസൽമാന് പോലും രാജ്യം വിട്ട് ഓടി പോകേണ്ടി വന്നിട്ടില്ല എങ്കിൽ 20/20യിൽ ചേർന്ന ഞാൻ എന്ത് ഭീഷണിയാണ്.. തീവ്രവാദികളെ തുടച്ചു നീക്കും.. ആട്ടിൻ തോലണിഞ്ഞു എത്രയൊക്കെ മതേതരത്വം പറഞ്ഞു കോൺഗ്രസ്സിന്റെ കൂടെ കൂടിയാലും രാജ്യത്തെ ഇല്ലാതാക്കാൻ നോക്കുന്നു ഒരുത്തനെയും വെറുതെ വിടില്ല... കൂട്ടമായി ആക്രമിച്ചു ഭയപ്പെടുത്തി കാര്യം സാധിച്ചെടുക്കുന്ന പാകിസ്ഥാൻ തന്ത്രം കേരളത്തിൽ അധിക നാൾ വാഴില്ല..

NB : മുന്നോട്ട് നയിക്കാൻ മഹാ ഗണപതി കൂടെ ഉള്ളവനോട് തടസങ്ങളുടെ പേര് പറഞ്ഞു വിരട്ടാൻ നിക്കണ്ട.. തീരുമാനം എടുക്കുന്നത് ഞാനല്ല.. ഞാൻ വെറും ഉപകരണം മാത്രം..''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+