വിഷയം പഠിച്ച് പോസ്റ്റിട്ടതായി എന്റെ അറിവിൽ ഇല്ല, പൃഥിരാജിന്റേത് ഒഴുക്കിന് അനുസരിച്ചുള്ള നീന്തൽ: അഖിൽ മാരാർ
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ നിലപാട് അറിയിച്ച പൃഥിരാജ് അടക്കമുള്ള താരങ്ങളെ പരിഹസിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്ത്. കഴിഞ്ഞ ദിവസമാണ് പൃഥിരാജ് ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുനീക്കണമെന്നാണ് നടന്‍ പൃഥിരാജ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.
വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള ഡാം നിലനില്‍ക്കുന്നത് ഒരു കാരണമോ, ഒഴിവുകഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവച്ച് ശരിയായത് ചെയ്യേണ്ട സമയമാണിതെന്ന് പൃഥിരാജ് പറഞ്ഞിരുന്നു. എന്നാല്‍ പൃഥിരാജ് അടക്കമുല്‌ള താരങ്ങളുടെ പ്രതികരണം ഒഴുക്കിന് അനുസരിച്ചുള്ള നീന്തലായി കണ്ടാല്‍ മതിയെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. അദ്ദേഹം പോസ്റ്റ് ഇങ്ങനെ,

മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ചു അഖിലേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ പൃഥ്വിരാജ് ഉള്‍പ്പെടെ എല്ലാവരും ക്യാമ്പയിന്‍ ചെയ്യുന്നല്ലോ...?
കഴിഞ്ഞ2 ദിവസമായി എന്റെ ഭാര്യ ഉള്‍പ്പെടെ പലരും എന്നോട് ചോദിച്ച ചോദ്യമാണ്..മറുപടി..പൃഥ്വിരാജ് ഉള്‍പ്പെടെ ഈ സിനിമ നടന്മാര്‍ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവില്‍ ഇല്ല.
ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അത് കൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തല്‍ ആയി കണ്ടാല്‍ മതി.. മുല്ലപ്പെരിയാറിന്റെ ബലത്തെ കുറിച്ചോ അതിന്റെ പ്ലാനിനെ കുറിച്ചോ എനിക്ക് യാതൊരു അറിവും ഇല്ല..ഒന്നറിയാം 2006 മുതല്‍ ഡാം തകരും എന്ന് പി ജെ ജോസഫ് വിളിച്ചു കൂവി നടന്നപ്പോള്‍ ഡാം നിര്‍മ്മിക്കാന്‍ 666 കോടി ആണ് എസ്റ്റിമേറ്റ് ഇട്ടതെങ്കില്‍ ഇന്നത് 1000 കോടി ആയി...

പിന്നെ എന്റെ സിനിമയില്‍ ജോജു ജോര്‍ജ് പറയുന്ന 2 ഡയലോഗുകള്‍ ഞാന്‍ മുന്‍കൂട്ടി എഴുതുന്നു..
നിരഞ്ജന്‍ : ചേട്ടാ ചുമ്മാതെ വലിയ നേതാവ് കളിക്കല്ലേ..?
ചിരിക്കുന്ന ജോജു: നേതാവോ ഞാനോ..?
എടാ മോനെ ഈ നാട്ടില്‍ നേതാവ് ആവാന്‍ എന്ത് ചെയ്യണം..?
സംശയത്തോടെ നിരഞ്ജന്‍: എന്ത് ചെയ്യണം..?
ജോജു: ഒന്നും ചെയ്യരുത്...ഒന്നും ചെയ്യിക്കാന്‍ സമ്മതിക്കരുത്..

മുല്ലപ്പെരിയാര്‍ പണിതത് ബ്രിട്ടീഷുകാരന്‍ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം. ഏനാത് പാലം...പലാരിവട്ടം പാലം..
കെഎസ്ആര്‍ടിസി കോഴിക്കോട് ടെര്‍മിനല്‍ കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും പണിത ശേഷമുള്ള അവസ്ഥ ഓര്‍മ ഉണ്ടെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമം- അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, അഖിലിന്റെ പോസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തും കമന്റുകള്‍ വരുന്നുണ്ട്. ചില കമന്റുകള്‍ ഇങ്ങനെയാണ്. പൃത്വിരാജ് ഒരു വിഷയം പഠിക്കാതെ ആണ് സംസാരിക്കുന്നത് എന്നൊക്കെ ഒരു രസത്തിന് പറയാം. അദ്ദേഹത്തിന്റെ വായനയും അറിവും അപാരമാണ്. വെറുതെ വായില്‍ തോന്നിയ കാര്യങ്ങല്‍ പൃഥ്വി പറയില്ല. മറ്റു നടന്മാരുടെ കാര്യം അറിയില്ല. പിന്നെ മുല്ലപ്പെരിയാര്‍ വിഷയത്തെ പറ്റി പഠിക്കാന്‍ പ്രത്യേകിച്ച് ഒരു അറിവും വേണ്ട. അതിന്റെ പഴക്കം തന്നെ ഉദാഹരണം. ഇപ്പോളും ബ്രിട്ടീഷുകാരുടെ ഉറപ്പില്‍ വിശ്വസിച്ച് ഇരുന്നാല്‍ നഷ്ട്ടം നമുക്ക് മാത്രം- മുനീര്‍ എന്നയാള്‍ കമന്റായി കുറിച്ചു.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ മുല്ലപെരിയാര്‍ പൊട്ടിയാലും വേണ്ടൂല അണ്ണന്റ പടം തിയേറ്ററില്‍ പോയി എല്ലാരും കാണണം. പൃഥ്വിരാജോക്കെ പഠിക്കാതെ ആണ് എഴുതാറുള്ളത് ലക്ഷ്വദീപ് ഒക്കെ ആവും ഉള്ളില്‍ വന്നത് അല്ലിയോ.. അണ്ണന്‍ എല്ലാം പഠിച്ചിട്ടു എഴുതുന്നത് കൊണ്ട് ഒരു ലോജിക് ഇണ്ട്. ഒരു ഡാമിന്റ ആയുസ് എത്ര ആണെന്നു ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. അതും അറിയില്ലേല്‍ ഇന്ത്യന്‍ റുപ്പിയില്‍ പൃത്വിരാജ് പറയും പോലെ സഹായിച്ചില്ലേലും ഉപദ്രവിക്കരുത്- മറ്റൊരാള്‍ കമന്റായി കുറിച്ചു.












Click it and Unblock the Notifications