'രാഹുൽ ഗാന്ധിക്ക് ആ ബോധം ഇല്ലല്ലോ, മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ';പരിഹസിച്ച് അഖിൽ മാരാർ
സ്ത്രീ സംവരണബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ബില്ല് ദക്ഷിണേന്ത്യയിൽ വർധിപ്പിക്കുന്ന സീറ്റുകൾ ബിജെപിയുടെ തോൽവി ഉറപ്പാക്കുമെന്നും അതേസമയം ഉത്തരേന്ത്യയിൽ ഒരുമിച്ചു നിന്ന് ബിജെപിയേ തോൽപ്പിക്കാൻ ഇന്ത്യ മുന്നണിയെ സഹായിക്കുമെന്നും അഖിൽ പറഞ്ഞു. സീറ്റ് കൂടിയാലും കോൺഗ്രസ് ഭയക്കണ്ട മറിച്ച് പണി ചിലപ്പോൾ ബിജെപിക്ക് കിട്ടിയേക്കാം. ബിജെപി അതിനെ അവരുടെ പ്രവർത്തന മികവ് കൊണ്ട് മറി കടന്നേക്കും എന്ന ആത്മ വിശ്വാസത്തിലാകും. എന്നാൽ ഇത് ചിന്തിക്കാൻ ഉള്ള ബോധം രാഹുൽ ഗാന്ധിക്ക് ഇല്ലാതെ പോയത് മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കും എന്നത് പോലെ മാത്രമേ കാണാൻ പറ്റുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ പരിഹസിച്ചു. അഖിലിൻ്റെ വാക്കുകൾ
'തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ FCRA ബില്ല് മാധ്യമങ്ങളും കോൺഗ്രസ്സും എടുത്തു ചവറ്റു കുട്ടയിൽ കളഞ്ഞു...
കഴിഞ്ഞോടാ നിന്റെയൊക്കെ സഭാ സ്നേഹം എന്ന് ചോദിക്കണമെന്നുണ്ട് തല്ക്കാലം കർത്താവ് അക്കാര്യത്തിൽ തീരുമാനം എടുക്കും എന്ന് കരുതുന്നു. അടുത്തത് മണ്ഡല പുനർ നിർണ്ണയ ബില്ലാണ്. സ്ത്രീകൾക്ക് 33% പ്രാധിനിത്യം ഉറപ്പ് വരുത്തുന്ന ബില്ലിനെ എതിർക്കുന്നത് പ്രതിപക്ഷം മാത്രമല്ല സോഷ്യൽ മീഡിയയിൽ തുണി അഴിക്കൽ കണ്ടന്റ്നേക്കാൾ റീച്ച് രാഷ്ട്രീയ കണ്ടന്റിന് കിട്ടുന്നു എന്ന് കണ്ട് അടുത്തിടെ ആയി അതിന്റെ പിന്നാലെ ഓടുന്ന കണ്ടന്റ് ക്രിയേറ്റർ ആയ വിവരം ഇല്ലായ്മ ഒരലങ്കാരം ആക്കിയ കുറച്ചു സ്ത്രീകളുമാണ്.

1.ബിജെപി ജയിക്കാൻ ആണ് ഈ ബില്ല് പാസാക്കുന്നത് എന്നാണ് ഒരു വാദം?
2014 മുതൽ 2024 വരെ ബിജെപി ലോകസഭയിലും ഉത്തരേന്ത്യൻ നിയമ സഭയിലും ഒക്കെ ജയിച്ചത് ഈ ബില്ല് ഉണ്ടായത് കൊണ്ടാണോ..? ഇനി ഉത്തരേന്ത്യയിൽ സീറ്റിന്റെ എണ്ണം കൂടിയാൽ കോൺഗ്രെസ്സിന് ജയിക്കാൻ പറ്റില്ല എന്നത് ആരുടേ കുഴപ്പം ആണ്.. ഏത് ബില്ല് വന്നത് കൊണ്ടാണ് രാഹുൽ ഗാന്ധി അമേതിയിൽ തോറ്റത്.. ബില്ലല്ല കൈയിലിരിപ്പ് ആണ് രാഹുൽ ഗാന്ധിയെ തോൽപ്പിച്ചത്. ബില്ലല്ല കൈയിലിരുപ്പ് ആണ് കോൺഗ്രസ്സിനെ തോൽപ്പിച്ചത്.
2. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ് കുറയും..? നിങ്ങൾ പറയും പോലെ ജന സംഖ്യ ആനുപാതികം ആയിട്ടാണ് അത് ചെയ്തതെങ്കിൽ തീർച്ചയായും കുറയും.. എന്നാലിവിടെ എല്ലാ സംസ്ഥാനത്തും 50% സീറ്റ് വർധിപ്പിക്കുകയാണ് മോദിജി ചെയ്യുന്നത്.. അതായത് നിലവിൽ ഉള്ള 23% പ്രാതിനിധ്യം അതെ പടി നില നിൽക്കും.
ഇനി ഉത്തരേന്ത്യയിൽ ബിജെപിക്കേതിരെ മറ്റുള്ളവർ ഒന്നിച്ചു മത്സരിച്ചാൽ ഒരു പക്ഷെ പല സീറ്റുകളിലും ജയിക്കാനുള്ള സാഹചര്യം ഉണ്ടെന്നിരിക്കെ കേരളം, തമിഴ് നാട്, ആന്ധ്ര ഇവിടെങ്ങളിൽ വർദ്ധിക്കുന്ന 59 സീറ്റുകളിൽ ബിജെപിയുടെ ജയ സാധ്യത വളരെ കുറവാണു എന്നത് മറ്റൊരു യാഥാർഥ്യം.അതായത് ദക്ഷിണേന്ത്യൻ സീറ്റുകളിൽ വർധിപ്പിക്കുന്ന സീറ്റുകൾ ബിജെപിയുടെ തോൽവി ഉറപ്പാക്കുമ്പോൾ ഉത്തരേന്ത്യയിൽ ഒരുമിച്ചു നിന്ന് ബിജെപിയേ തോൽപ്പിക്കാൻ INDI മുന്നണിക്ക് കഴിഞ്ഞേക്കാം..ചുരുക്കത്തിൽ സീറ്റ് കൂടിയാലും കോൺഗ്രസ് ഭയക്കണ്ട എന്നാൽ പണി ചിലപ്പോൾ ബിജെപിക്ക് കിട്ടിയേക്കാം എന്നാണ് എന്റെ ചിന്ത. ബിജെപി അതിനെ അവരുടെ പ്രവർത്തന മികവ് കൊണ്ട് മറി കടന്നേക്കും എന്ന ആത്മ വിശ്വാസത്തിലാകും ഇത് ചിന്തിക്കാൻ ഉള്ള ബോധം രാഹുൽ ഗാന്ധിക്ക് ഇല്ലാതെ പോയത് മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കും എന്നത് പോലെ മാത്രമേ കാണാൻ പറ്റു..
3.നിലവിലെ സീറ്റ് സ്ത്രീകൾക്ക് സംവരണം ചെയ്താൽ പോരെ...?
ആ തീരുമാനം എടുത്താൽ നിങ്ങളിൽ പലരും തമ്മിൽ തല്ലി ചാവും.. ഇപ്പോൾ തന്നെ നടക്കുന്ന അടി ആദ്യം പരിഹരിക്കാൻ നോക്ക്.. അത് പോട്ടെ 1950 മുതൽ 2014 വരെ ഭരിച്ചിട്ടു എന്താ നടപ്പിലാക്കാതെ പോയത്..?
ഇവിടെ വിപ്ലവ കരമായ ഈ തീരുമാനം ബിജെപി എടുത്താൽ രാജ്യത്തെ വനിതകൾ ബിജെപിയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടും അത് ഞങ്ങൾക്ക് പണിയാകും അത് കൊണ്ട് മറ്റെന്തെങ്കിലും കുത്തി തിരിപ്പ് ഉണ്ടാക്കണം എന്ന ചിന്തയാണ് രാഹുൽ ഗാന്ധിക്കും കൂട്ടർക്കും.ഈ ബില്ല് നേരത്തെ വന്നിരുന്നെങ്കിൽ എന്ന് കുറഞ്ഞ പക്ഷം കൊച്ചിയിൽ ദീപ്തി മേരി വർഗീസ് എങ്കിലും ചിന്തിക്കുന്നുണ്ടാകും.ഇനി സത്യങ്ങൾ. സെൻസസ് പ്രകാരം ആരുന്നു രാജ്യത്തു മണ്ഡല പുനർനിർണ്ണയം നടന്നിരുന്നത്... എന്നാലത് ജനസംഖ്യ നിയന്ത്രണം കൊണ്ട് വന്ന സംസ്ഥാനങ്ങളെ ബാധിച്ചപ്പോൾ 1971ഇൽ സെൻസസ് പ്രകാരം എന്ന് ഫ്രീസ് ചെയ്തു.. പിന്നീട് 84 ആം ഭരണ ഘടന ഭേദഗതി വാജ് പെയ് സർക്കാർ കൊണ്ട് വന്നപ്പോൾ ഭരണ പ്രതിപക്ഷ കക്ഷകൾ ചേർന്നു 2026 വരെ ഈ സ്ഥിതി തുടരാൻ പറഞ്ഞു..
അതിന് മാറ്റം വരണ്ട എന്നാണോ..
കേരളത്തിൽ 10 ലക്ഷം പേർക്ക് ഒരു എംപി ഉള്ളപ്പോൾ ഉത്തരേന്ത്യയിൽ 25 പേർക്കാണ് ഒരു എംപി..
അത് പോലെ വരും ഭാവിയിൽ സ്ത്രീകൾക്ക് എല്ലാ സഭയിലും ലഭിക്കുന്ന പ്രതിനിത്യം..
ബിജെപി എന്ത് ചെയ്താലും എതിർക്കണം എന്ന രീതി ശെരിയല്ല. ഈ രാജ്യത്തിനു വേണ്ടി വരും തലമുറയ്ക്ക് വേണ്ടി തീരുമാനങ്ങൾ ചർച്ച ചെയ്തു ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കാൻ ആണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്..
NB : വിവരക്കേട് പ്രചരിപ്പിക്കുന്ന വിഡ്ഢികൾക്ക് കാത് കൊടുക്കാതെ സത്യം തിരിച്ചറിയാൻ ശീലിക്കു'.












Click it and Unblock the Notifications