Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനൊരു വീട് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ 20 ലക്ഷം രൂപ അടയ്ക്കണമെന്ന്! പിരിച്ച 765 കോടി എവിടെയെന്ന് മാരാര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ഇരകളെ പുനരധിവസിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയമെന്ന് സംവിധായകനും ബിഗ് ബോസ് മലയാളം ജേതാവുമായ അഖില്‍ മാരാര്‍. പുനരധിവാസത്തിനായി പിരിച്ചുകിട്ടിയ തുകയെല്ലാം മുഖ്യമന്ത്രി പിണറായി പാര്‍ട്ടിയിലേക്ക് വകമാറ്റുന്നതിനായി ശ്രമിക്കുകയാണ് എന്ന് അഖില്‍ മാരാര്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വയനാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ മറ്റ് സംസ്ഥാനങ്ങളും നിരവധി സംഘടനകളും താനടക്കമുള്ള വ്യക്തികളും മുന്നോട്ട് വന്നപ്പോള്‍ അത് സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നും അഖില്‍ മാരാര്‍ ചോദിക്കുന്നു. വയനാട് ടൗണ്‍ഷിപ്പ് പദ്ധതി പോലും നാട്ടുകാരില്‍ നിന്ന് പണം പിരിക്കുന്നതിന് വേണ്ടിയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Akhil Marar

വയനാട് ദുരന്തവും പിണറായി വിജയന്‍ എന്ന മഹാദുരന്തവും...

കോവിഡ് ലോകത്തില്‍ ഏറ്റവും വലിയ ദുരന്തം സമ്മാനിച്ചത് കേരളത്തിലെ ജനങ്ങള്‍ക്ക് ആയിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ ഭരണം നല്‍കിയത് ഭരണത്തിന്റെ നേട്ടങ്ങള്‍ ആയിരുന്നില്ല. മറിച്ചു ഈ ദുരന്തം പിടിച്ച ഭരണത്തെ കോവിഡ് മറച്ചു പിടിച്ചു രക്ഷിച്ചത് കൊണ്ടായിരുന്നു. 2016 മുതല്‍ 2020 വരെ സര്‍ക്കാര്‍ ചെയ്ത എല്ലാ ചെയ്തികളും മറവി ഒരു രോഗമാക്കിയ മലയാളികള്‍ മറന്ന് പോയതാണ് പിണറായി വിജയന്റെ ഈ തുടര്‍ഭരണം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടായ സംസ്ഥാനം കേരളം ആണെന്ന യാഥാര്‍ഥ്യം മറച്ചു പിടിച്ചു പിണറായി ക്യാപ്റ്റനും ശൈലജ ടീച്ചര്‍ മാലാഖയും ഒക്കെ ആയി മാറി. മാലാഖ പണി തരും എന്ന ഘട്ടത്തില്‍ ക്യാപ്റ്റന്‍ ബുദ്ധിപരമായി മാലാഖയെ പാര്‍ലമെന്റില്‍ ഇട്ട് ഒതുക്കി. പോളിറ്റ് ബ്യുറോ മെമ്പറും മുഖ്യമന്ത്രി ആവാന്‍ സാധ്യത ഉണ്ടായിരുന്ന ബേബി സഖാവിനെ ഇത് പോലെ നേരത്തെ ഒതുക്കി.

വി എസിനെ ഒതുക്കി ഒരു മൂലയിലാക്കി പിന്നീട് ലാവലിന്‍ പൊങ്ങി വരാതിരിക്കാന്‍ ബിജെപിയുമായി രഹസ്യ ഡീല്‍ വെച്ച പിണറായി കമ്മ്യൂണിസ്‌റ് പാര്‍ട്ടിയെ ബിജെപിക്ക് വിറ്റ് തന്റെ സ്ഥാനം ഭംഗിയാക്കി മുന്നോട്ട് കൊണ്ട് പോകുന്നു. മാന്‍ഡ്രേക്ക് വന്ന ശേഷം പല വിധ ദുരന്തങ്ങള്‍ നമുക്ക് ഉണ്ടായപ്പോഴും ഈ ദുരന്തങ്ങള്‍ ഒക്കെ പിണറായിയെ രക്ഷിക്കുക ആയിരുന്നു. പ്രളയം പിരിഞ്ഞു കിട്ടിയത് 5000 കോടി രൂപയാണ്.

കോവിഡ് പിരിഞ്ഞു കിട്ടിയത് 2000 കോടി രൂപയാണ്. അതിനേക്കാള്‍ ഉപരി ചെകുത്താന്‍ രക്ഷകന്‍ ആകുന്ന മഹത്ഭുതവും. അത് കൊണ്ടാണ് വയനാട് ദുരന്തം വന്നപ്പോള്‍ പിറ്റേ ദിവസം പണം പിരിക്കാന്‍ മുഖ്യന്‍ വന്നത്. കാറ്റുള്ളപ്പോള്‍ തൂറ്റണം. ഇത് നന്നായി അറിയുന്ന പിണറായി ജനങ്ങളുടെ വൈകാരിക അവസ്ഥയെയും വയനാട് ദുരന്തത്തെയും മുതലാക്കുന്നു എന്ന് മനസ്സിലാക്കി തന്നെയാണ് ജനങ്ങളോട് ഞാന്‍ ദുരിതാശ്വാസ നിധി വിജയന്റെ ആശ്വാസത്തിനാണ് എന്ന് പറഞ്ഞത്...

765 കോടി പിരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ആണ് ലക്ഷ്യം. കര്‍ണാടക സര്‍ക്കാര്‍ 100 വീടും വസ്തുവും വാഗ്ദാനം ചെയ്തു. ആന്ത്രപ്രദേശ് 100 വീടും വസ്തുവും വാഗ്ദാനം ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ വീടും വസ്തുവും വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ 25 വീട് വാഗ്ദാനം ചെയ്തു. കെജി എബ്രഹാം 50 വീട് വാഗ്ദാനം ചെയ്തു.

ബോബി ചെമ്മന്നൂര്‍ 100 വീട് വാഗ്ദാനം ചെയ്തു. 1 മുതല്‍ 10 വീടുകള്‍ വരെ ഞാന്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ പലരും വാഗ്ദാനം ചെയ്തു. അവരുടെ ഒന്നും വാഗ്ദാനം സര്‍ക്കാര്‍ കേട്ടില്ല.. എന്താ കാരണം. നാട്ടുകാരും മറ്റ് സംസ്ഥാനവും സഹായിച്ചാല്‍ ചെകുത്താന്‍ എങ്ങനെ രക്ഷകന്‍ ചമയും. അവരോടൊക്കെ സര്‍ക്കാര്‍ പറഞ്ഞു നിങ്ങളാരും വീട് വെച്ചു കൊടുക്കണ്ട പകരം ഒരു വീടിന് 20 ലക്ഷം രൂപ വെച്ച് സര്‍ക്കാരില്‍ അടയ്ക്കാന്‍ പറഞ്ഞു.

പലരും പിന്മാറി. ജനങളുടെ ദുരിതത്തിന് പരിഹാരം ആയിരുന്നു പിണറായി ആഗ്രഹിച്ചതെങ്കില്‍ ഇപ്പോള്‍ തന്നെ 90% കുടുംബങ്ങളും സ്വന്തം വീട്ടില്‍ താമസം തുടങ്ങിയേനെ. ഇനി 450 പേരെ ലിസ്റ്റ് ചെയ്ത സര്‍ക്കാരില്‍ 105 കുടുബങ്ങള്‍ സര്‍ക്കാരിന്റെ വീട് വേണ്ട മുസ്ലിം ലീഗ് വെച്ചു കൊടുക്കുന്ന വീട് മതിയെന്ന് പറഞ്ഞു. ലീഗിനെ വെറുപ്പിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

അതിനു പിന്നിലെ കാരണങ്ങള്‍ വയനാട് ജനതക്ക് അറിയാം. ആ കുടുംബങ്ങള്‍ക്ക് 15 ലക്ഷം വീതം സര്‍ക്കാര്‍ നല്‍കി. സര്‍ക്കാരിന്റെ വീട് വേണ്ടാത്തവര്‍ക്ക് 15 ലക്ഷം വാങ്ങി ആഗ്രഹിക്കുന്ന സ്ഥലത്തു താമസിക്കാം. ഇതാണ് പുതിയ തീരുമാനം. അപ്പോള്‍ പിന്നെ എന്തിനായിരുന്നു ടൌണ്‍ ഷിപ്. നാട്ടുകാരുടെ പണം പിരിച്ചു പുട്ടടിക്കാന്‍ ഉള്ള ഒരു പദ്ധതി. 450 കുടുംബങ്ങള്‍ 15 ലക്ഷം വാങ്ങി പോയാല്‍ സര്‍ക്കാരിന് ആകെ ചിലവ് 67.5കോടി രൂപ.

അതായത് പിരിഞ്ഞു കിട്ടിയതിന്റെ പത്തിലൊന്ന്. ബാക്കി തുക ഊരാലുങ്കല്‍ വഴി പാര്‍ട്ടിക്ക് കിട്ടാനുള്ള പദ്ധതികള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. 195 കോടി ടെണ്ടര്‍ പോലും വിളിക്കാതെ ഊരാലുങ്കലിന് കൊടുത്തിട്ടുണ്ട്. പുഴയുടെ സൈഡ് കെട്ടാന്‍. എന്തിനാണ് അതും ഈ തുക കേന്ദ്രത്തിന്റെ കൈയില്‍ നിന്നും വായ്പ എടുത്തിട്ട്.. ഈ എടുക്കുന്ന വായ്പ ഒന്നും പിണറായിയുടെ കുടുംബത്തില്‍ നിന്നല്ലോ തിരിച്ചു അടയ്ക്കുന്നത്.

50% തുക കട്ട് തിന്നാന്‍ ആണെന്ന് വയനാട്ടിലെ അന്തം കമ്മികള്‍ അല്ലാത്ത ജനതക്ക് നന്നായി അറിയാം. 6 ലക്ഷം മരണപെട്ടവരുടെ ബന്ധുക്കള്‍ക്ക് കൊടുത്തു എന്ന് പറയുന്നുണ്ട് അതിലെ നാല് ലക്ഷം കേന്ദ്രം കൊടുത്തതാണ്. അല്ലെങ്കില്‍ തന്നെ ഈ പണമൊക്കെ ഞങ്ങള്‍ നാട്ടുകാര്‍ കൊടുത്തതാണ്. മര്യാദക്ക് അത് വയനാട്ടിലെ പാവങ്ങള്‍ക്ക് കൊടുക്കുക. നമ്മുടെ നാട്ടില്‍ അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ ആണ് സൂംമ്പയയും ഭാരതാമ്പയും..

പല ദുരന്തങ്ങളും അതിജീവിച്ച മലയാളിക്ക് ഈ ദുരന്തത്തെ അതി ജീവിക്കാനുള്ള ഓര്‍മ ശക്തി അടുത്ത തിരഞ്ഞെടുപ്പില്‍ കൊടുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+