'മോഹൻലാലിന് അയച്ചു, അങ്ങ് ഇടപെടണമെന്ന് പറഞ്ഞു..ചാണകസംഘി എന്ന വിളിയാണ് കൂടുതൽ കേട്ടത്'; അഖിൽ മാരാർ
താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ചാണകസംഘി എന്ന വിളികളാണെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. പിണറായി വിരുദ്ധൻ ആയതുകൊണ്ടാണ് അത്തരത്തിലുള്ള വിളികൾ കേൾക്കേണ്ടി വരുന്നത്. ബോധതലത്തിൽ സംസാരിക്കുന്നവരെ സംഘിയാക്കുന്നതാണ് ഇവിടുത്തെ സിപിഎം രീതിയെന്നും അഖിൽ മാരാർ വിമർശിച്ചു. നാഷൻ ഫസ്റ്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ഗണപതി മിത്താണ് എന്ന് ഷംസീർ സംസാരിച്ചപ്പോൾ അതിനെ പിന്തുണച്ച ആളാണ് ഞാൻ. എമ്പുരാൻ വിവാദത്തിൽ ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരു കാലത്ത് കലാപം കൊണ്ട് ചിലർ നേട്ടമുണ്ടാക്കി കഴിഞ്ഞതാണ്. ആ കലാപം കൊണ്ട് മോദിക്ക് കോട്ടമാണ് ഉണ്ടായതെങ്കിൽ ആ കലാപത്തെ കുറിച്ച് നിങ്ങൾക്ക് സംസാരിക്കാം. എന്നാൽ ആ കലാപം കൊണ്ട് കരുത്താർജ്ജിച്ചൊരു നേതാവാണ്, ആ സംഭവത്തെ വീണ്ടും ഓർമ്മിപ്പിച്ച് കൊണ്ട് മനുഷ്യനെ വീണ്ടും തമ്മിലടിപ്പിക്കാൻ പാടില്ലെന്നാണ് ഞാൻ എഴുതിയത്. മുരളി ഗോപിയുടെ എഴുത്തിനെ വിവരക്കേടിന്റെ വികലമായ എഴുത്ത് എന്ന് എഴുതിയ ആളാണ് ഞാൻ. ആ സമയത്ത് ഞാൻ സംഘി വിളി കേട്ടു.

ഞാൻ ലാലേട്ടന് മെസേജ് അയച്ചിരുന്നു. ഇത്രയും കാലം കാമ്പസുകളിൽ കുട്ടികൾ തമ്മിലടിച്ചത് മമ്മൂട്ടിയും മോഹൻലാലും എന്ന് പറഞ്ഞുകൊണ്ടാണ്. ഇന്ന് അതുമാറി.മതത്തിന്റെ പേരിൽ തമ്മിലടിക്ക് കാരണമായിരിക്കുകയാണ് അങ്ങ് അഭിനയിച്ച സിനിമ എന്നും അദ്ദേഹം ഇടപെടണമെന്നും ഞാൻ ഫേസ്ബുക്കിൽ എഴുതി.
ഞാൻ എമ്പുരാൻ ആദ്യം കണ്ടിരുന്നില്ല. എന്റെ മനസിൽ സ്റ്റീഫനോട് തോന്നിയ താത്പര്യം ഖുറോഷിയോട് ഇല്ലായിരുന്നു. അദ്ദേഹം കോട്ടിട്ട് വന്ന പടങ്ങളെല്ലാം പരാജയമാണ്. ബിനീഷ് കോടിയേരിയുടെ പോസ്റ്റാണ് ഞാൻ ആദ്യം കണ്ടത്. സംഘികളെ തേച്ചൊട്ടിച്ചിട്ടുണ്ടെന്നാണ് എഴുതിയത്. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ ഇത് പറഞ്ഞുള്ള തമ്മിലടിയായിരുന്നു സോഷ്യൽ മീഡിയ നിറയെ.
ബിജെപിയെ എതിർത്ത് പറയുന്ന സിനിമകൾക്ക് കേരളത്തിൽ നല്ല മാർക്കറ്റ് കിട്ടിയിട്ടുണ്ട്. ബിജെപി സിനിമക്ക് എതിരാണെന്നത് ഇവിടെ മാർക്കറ്റിംഗ് സ്ട്രാറ്റജിയാണ്. ഈ സ്ട്രാറ്റജി എമ്പുരാനിൽ ഉപയോഗിച്ചു, പക്ഷെ കണ്ടന്റ് അപകടം പിടിച്ചതാണ്', അഖിൽ പറഞ്ഞു.
മുൻപ് പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി മൈന്റാക്കിയില്ലെന്ന് പറഞ്ഞ് അഖിൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടിരുന്നു. ഇതിന് കടുത്ത പരിഹാസമാണ് അഖിലിന് നേരിടേണ്ടി വന്നത്. ഇത് സംബന്ധിച്ച വിവാദത്തിൽ അഖിലിന്റെ മറുപടി ഇങ്ങനെ- 'ഞാൻ അങ്ങനെയൊരു പോസ്റ്റിട്ടാൽ ഇവൻമാർക്ക് കുരപൊട്ടുമെന്ന് എനിക്ക് അറിയാം. നാല് കമന്റിടട്ടെ എന്ന് ഓർത്ത് തന്നെയാണ് അങ്ങനെ പോസ്റ്റിട്ടത്. ഇദ്ദേഹം എന്നെ എവിടെ ഓർക്കാനാണ്. എന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയതാണ്. ഞാൻ അങ്ങനെയാണ് ചിന്തിച്ചത്. മുഖ്യമന്ത്രി കുറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാത്തിനും കൈയ്യടിക്കൽ അല്ലല്ലോ നമ്മുടെ ജോലി. തെറ്റുകൾ ചൂണ്ടിക്കാട്ടും.
2016 ൽ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നെ എത്രയോ പേർ ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ ബിഗ് ബോസിൽ പോകുമ്പോൾ എത്രപേർ വിമർശിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ ഞാൻ മത്സരിക്കുമെന്ന് ചിലർ വീഡിയോ ചെയ്യുന്നു, അതെന്താണ് മറ്റ് മണ്ഡലങ്ങളിൽ മത്സരിച്ചൂടെ എനിക്ക്. യുട്യബിൽ കൂടുതൽ മാർക്കറ്റിംഗ് വാല്യു ഉള്ളയാളാണ് ഞാൻ. എന്റെ വീഡിയോ ചെയ്താൽ കുറെ കാശ് കിട്ടും. എവിടെയെങ്കിലും മത്സരിക്കുമെന്ന ്ഞാൻ സംസാരിച്ചിട്ടില്ല. എനിക്ക് എന്റെ ഭാവി എന്താകുമെന്ന് പോലും മനസിലായിട്ടില്ല', അഖിൽ പറഞ്ഞു.












Click it and Unblock the Notifications