ഭൂരിഭാഗവും കൊട്ടത്തല എന്നാണ് ഉച്ചരിച്ചിരുന്നത്: അഖില്‍ കോട്ടാത്തല, അഖില്‍ മാരാർ ആയത് എങ്ങനെ?
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തില്‍ പ്രതികരണവുമായി അഖില്‍ മാരാർ. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ഒരു സമൂഹത്തെ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിനു വേണ്ടി ഉപയോഗിച്ചപ്പോൾ ജാതി ഭ്രാന്ത് വർധിച്ചുവന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്.
'1957യിൽ ജാതീയത ഇല്ലാതാക്കും എന്നൊക്കെ പറഞ്ഞു അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ് പാർട്ടി മാറിയും തിരിഞ്ഞും ഭരിച്ച നാട്ടിൽ, പ്രബുദ്ധ മലയാളിയുടെ കേരളത്തിൽ, പിണറായി വിജയന്റെ കേരളത്തിൽ, കമ്മ്യൂണിസ്റ് സഖാക്കളുടെ കണ്ണൂരിൽ ഒരു കുട്ടിക്ക് ജാതി വിവേചനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു' അഖില്‍ മാരാർ കുറിച്ചു. അതോടൊപ്പം തന്നെ തന്റെ പേര് മാറ്റത്തിന് പിന്നിലുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

അഖില്‍ മാരാരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
1957യിൽ ജാതീയത ഇല്ലാതാക്കും എന്നൊക്കെ പറഞ്ഞു അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ് പാർട്ടി മാറിയും തിരിഞ്ഞും ഭരിച്ച നാട്ടിൽ, പ്രബുദ്ധ മലയാളിയുടെ കേരളത്തിൽ, പിണറായി വിജയന്റെ കേരളത്തിൽ, കമ്മ്യൂണിസ്റ് സഖാക്കളുടെ കണ്ണൂരിൽ ഒരു കുട്ടിക്ക് ജാതി വിവേചനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ആരോട് പറയാൻ ആര് കേൾക്കാൻ.
മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ഒരു സമൂഹത്തെ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിനു വേണ്ടി ഉപയോഗിച്ചപ്പോൾ ജാതി ഭ്രാന്ത് വർധിച്ചു. തെറ്റ് ചെയ്തവർ ശിക്ഷിക്കപെടണം നിതിൻ രാജിന് നീതി കിട്ടണം. ഇനിയൊരു മനുഷ്യനും ഇത്തരത്തിൽ അനുഭവം ഉണ്ടാവാതെ ഇരിക്കാനുള്ള അവസ്ഥ സൃഷ്ടിക്കപെടണം. ജാതി ഭാവിയിൽ ഇല്ലാതെ ആവാൻ മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണം.
അതിന് സർക്കാർ സബ്‌സിഡി നൽകണം.വിവിധ ജാതിയിൽ പെട്ടവർ വിവാഹം ചെയ്താൽ അവർക്ക് ഉണ്ടാകുന്ന കുട്ടികൾ ജാതി ഇല്ലാത്തവർ ആയി മാറും. ആ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകണം. അങ്ങനെ വരും ഭാവിയിൽ എങ്കിലും ഈ വിപത്തു നമുക്ക് ഒഴിവാക്കാം. രോഗത്തിന്റെ കാരണം കണ്ടെത്തി അത് വരാതെ നോക്കാൻ ആണ് ചികിത്സ. അല്ലാതെ രോഗിക്ക് ആപ്പിൾ വാങ്ങി കൊടുക്കുന്ന പണി അല്ല ചികിത്സ. നാളിത് വരെ രാഷ്ട്രീയ നേതാക്കൾ ചെയ്തു കൂട്ടിയിട്ടുള്ളത് ഈ ആപ്പിൾ വാങ്ങി കൊടുത്തു തല്ക്കാലം സന്തോഷിപ്പിക്കുന്ന പണിയാണ് - അഖില്‍ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നു.
ഈ പോസ്റ്റിന് പിന്നാലെയാണ് അഖില്‍ കോട്ടാത്തല, എന്ന തന്റെ പേര് അഖില്‍ മാരാർ എന്നാക്കാനുള്ള കാരണവും അദ്ദേഹം കമന്റ് ബോക്സില്‍ കുറിക്കുന്നുണ്ട്. '2020 ഇൽ ഞാൻ പേര് മാറ്റാൻ ഉണ്ടായ കാരണവും ഇതിൽ സമൂഹത്തോട് അഭിപ്രായം ചോദിച്ചതും അവർ നിർദേശിച്ച പേര് നൂമറോളജി പ്രകാരം ഏറ്റവും മികച്ചത് എന്ന അഭിപ്രായവും കിട്ടിയപ്പോൾ ഞാൻ മാറ്റിയതാണ്.. എന്റെ പേരിന്റെ വാലിൽ മാത്രമേ ജാതിയുള്ളു എന്റെ പ്രവർത്തിയിൽ ജാതിയില്ല മതമില്ല എന്നത് എന്നെ അറിയുന്ന മനുഷ്യർക്ക് അറിയാം' - അദ്ദേഹം അവകാശപ്പെടുന്നു.
കുറഞ്ഞ പക്ഷം ബ്ലോക്ക് പഞ്ചായത്തിൽ ഞാൻ സ്വാതന്ത്രൻ ആയി മത്സരിച്ചപ്പോൾ ബാലഗോപാൽ സഖാവിനെ തോൽപ്പിക്കാൻ ഒന്നിച്ച കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയൻ എന്തിനാണ് അന്നത്തെ ഒരു സ്വാതന്ത്രനെ തോൽപ്പിക്കാൻ ഇറങ്ങിയതെന്ന് അന്വോഷിക്കുക. അപ്പോൾ അറിയാം പറ്റും കെപിഎംസ് ന്റെ ഒപ്പം നിന്ന് എന്‍എസ്എസിനെതിരെ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കോൺഗ്രസ്സ് ഇൽ നിന്നും പുറത്ത് പോകേണ്ടി വന്ന അഖിലിനെ.
എനിക്ക് അന്നും ഇന്നും ആരുടേ ഭാഗത്താണോ ശെരി അവർക്കൊപ്പം നിൽക്കുന്ന നിലപാട് ആണ്. ഈ ശരി എന്‍എസ്എസിന്റെ ഭാഗത്താണ് എങ്കിൽ ഞാൻ അവർക്കൊപ്പം നിക്കും. അപ്പൊ നീയൊക്കെ കൂട്ടം ചേർന്ന് എന്നെ സവർണ്ണ ഫാസിസ്റ്റു ആക്കും.ഞാൻ ഇതൊക്കേ കണ്ട് അങ്ങ് പേടിച്ചു ഓടും എന്നൊന്നും കരുതല്ലേ.ചില മറുപടികൾ പോലും തെറ്റിദ്ധാരണ ഉള്ളവർക്ക് മാറ്റാൻ മാത്രമാണ് അല്ലാതെ പിണറായിയുടെ അപ്പി സ്വർണ്ണം ആണെന്ന് കരുതി ചുമക്കുന്ന കഴുതകളെ പറഞ്ഞു മനസ്സിലാക്കാൻ അല്ല- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications