Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ മാരാരുടെ മുള്ളൻകൊല്ലി സിനിമയിലെ പ്രതിഫലം പുറത്ത് വിട്ട് സഹതാരം; 'ഉദ്ഘാടനം ചെയ്ത് വീട് വെച്ചൂടെ'

'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി' സിനിമ വിവാദത്തിൽ പ്രതികരിച്ച് സിനിമയിലെ മറ്റൊരു നടനും മോഡലും കൊറിയോഗ്രാഫറുമായ അതുൽ സുരേഷ്. വയനാട്ടിൽ വീട് വെച്ച് കൊടുക്കണമെന്ന ആവശ്യം അഖിൽ മാരാർ തുടക്കത്തിൽ ഉന്നയിച്ചില്ലെന്നാണ് നിർമ്മാതാവും സിനിമയുടെ സംവിധായകനും തന്നോട് പറഞ്ഞതെന്ന് അതുൽ പറഞ്ഞു. ഉദ്ഘാടനങ്ങൾക്ക് വലിയ തുക പ്രതിഫലം വാങ്ങുന്ന അഖിൽ എന്തുകൊണ്ടാണ് ആ തുക കൊണ്ട് വീട് നിർമ്മിച്ച് നൽകാതിരുന്നതെന്നും കടം കയറി കഷ്ടപ്പെടുന്നുവെന്ന് അഖിൽ പറയുന്ന സിനിമയുടെ നിർമ്മാതാവിനോട് തന്നെ വീട് വെച്ച് നൽകാൻ ആവശ്യപ്പെട്ടതെന്നും അതുൽ ചോദിച്ചു. സിനിമ ക്യൂ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വായിക്കാം

' അഭിഷേകായിരുന്നു സിനിമയിലെ നായകൻ. അഖിൽ മാരാർ വന്നതിന് ശേഷം സ്ക്രിപ്റ്റിൽ കുറച്ച് തിരുത്തലുകൾ ഉണ്ടായി. പുള്ളിയുടെ പബ്ലിസിറ്റിയും കാര്യങ്ങളുമൊക്കെ ഉള്ളതുകൊണ്ട് ഗ്രാജ്വലി അഖിലേട്ടന്റെ സിനിമയായി അത് മാറുകയായിരുന്നു. അഖിലേട്ടന്റെ സമ്മതത്തോട് കൂടി തന്നെയായിരുന്നു അത്. ഈ സിനിമയിൽ അഖിലേട്ടൻ വന്നത് കൊണ്ട് ദോഷവും ഗുണവും ഉണ്ടായിട്ടുണ്ട്. ഈ സിനിമയ്ക്ക് ഇത്രയും റീച്ച് ലഭിച്ചത് അഖിൽ മാരാർ ഉള്ളത് കൊണ്ട് തന്നെയായിരുന്നു. ഒരു കോടിയൊന്നും ഇല്ലെങ്കിലും അത്യാവശ്യം നല്ല പ്രമോഷൻ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. 5 ലക്ഷം എന്ന പ്രതിഫലം ഒകെ പറഞ്ഞതിന് ശേഷമാണ് അഖിൽ മാരാർ ഈ സിനിമയിലേക്ക് വരുന്നത്. ഡബിങ്ങിന് മുൻപേ തന്നെ പുള്ളിക്ക് പറഞ്ഞ പൈസ കൊടുത്തിട്ടുണ്ട്. ആ പടത്തിൽ അഭിനയിച്ചാൽ പിന്നെ ആ പടം പ്രമോട്ട് ചെയ്യേണ്ട ഉത്തരവാദിത്തമുണ്ട്.

akhilmararmullankolly-

പടത്തിന്റെ പ്രിവ്യൂ കണ്ടതിന് ശേഷം അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് പുള്ളി പടം പ്രമോട്ട് ചെയ്ത്ത. അന്ന് ഞാൻ പടമെങ്ങനെ ഉണ്ടെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ നല്ല പടമാണ്, കയറാൻ ചാൻസ് ഉണ്ടെടാ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് റിലീസിന് ശേഷം ആളുകൾ തിരിഞ്ഞതോടെയാണ് അദ്ദേഹം മാറ്റി പറഞ്ഞത്. വലിയ പടമല്ല മുള്ളൻകൊല്ലി, ഒന്നരക്കോടി ചെലവിൽ തയ്യാറാക്കിയ പടമാണ്. ആ ചെലവിൽ ഈ പടം കുഴപ്പമില്ലാത്ത രീതിക്ക് വന്നിട്ടുണ്ട്.

ഈ പടം നല്ലതല്ലെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം ബിഗ് ബോസ് ഹൗസിനുള്ളിൽ പോയി പ്രമോട്ട് ചെയ്തത്. അവിടേക്ക് പോകാനുള്ള ഫ്ലൈറ്റ് ചാർജ് അടക്കം പ്രൊഡക്ഷൻ ടീമാണ് കൊടുത്തത്. ഈ കാശ് നിരന്തരം ആവശ്യപ്പെട്ടെന്നാണല്ലോ പറയുന്നത്. ബാഹ്യ താത്പര്യങ്ങൾ കൊണ്ടല്ല അഖിൽ മാരാർ സിനിമയിലേക്ക് വന്നത്, സ്വന്തം ഇഷ്ടപ്രകാരമാണ്. അഖിൽ മാരാർ പറഞ്ഞത് പോലെ വയനാട്ടിലെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൊടുക്കാനാണ് സിനിമ ചെയ്തത് എന്നത് സംബന്ധിച്ചൊന്നും പ്രൊഡ്യൂസർക്കോ ഡയറക്ടർക്കോ യാതൊരു അറിവും ഇല്ല. വീട് വെച്ച് കൊടുക്കാം എന്ന് പുള്ളി പറഞ്ഞെങ്കിലും ഈ സിനിമയിൽ നിന്നുള്ള പൈസ കൊണ്ടാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. ഞാനും അറിഞ്ഞിട്ടില്ല.

ഉദ്ഘാടനങ്ങൾക്ക് 4 ലക്ഷമൊക്കെ വാങ്ങിക്കുന്ന ആൾക്ക് നാല് ഉദ്ഘാടനം ചെയ്തിട്ട് വീട് വെച്ച് കൊടുത്താൽ പോരെ. ഈ സിനിമ ചെയ്യേണ്ട ആവശ്യമുണ്ടോ? സിനിമയടെ പ്രൊഡ്യൂസർ നല്ല ഫിനാൻഷ്യൽ ബാക്കപ്പ് ഉള്ളയാളാണ്. ഡയറക്ടറോ പ്രൊഡ്യൂസറോ 4 ലക്ഷത്തിന് പുറമെ വയനാടിന് വീട് വെച്ച് നൽകാമെന്നൊരു വാഗ്ദാനം കൊടുത്തിട്ടില്ല.

പടം തുടങ്ങിയത് നല്ല ബാക്കപ്പുമായിട്ടാണ്. പടം തുടങ്ങി അഞ്ചാം ദിവസം പ്രൊഡ്യൂസർ കടക്കെണിയിൽ ആകുമോ? പടം തുടങ്ങി അഞ്ചാമത്തെ ദിവസം പടണം പൂർത്തിയാക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന ഒരു പ്രൊഡ്യൂസറുടെ സിനിമയിലേക്ക് എന്തിനാണ് അഖിൽ 4 ലക്ഷം രൂപയ്ക്ക് കമ്മിറ്റ് ചെയ്തത്. അദ്ദേഹം പറയുന്നത് പോലെ പണമില്ലാതെ കഷ്ടപ്പെടുന്ന പ്രൊഡ്യൂസർ ആയിരുന്നുവെങ്കിൽ നാല് ലക്ഷം രൂപയ്ക്ക് പടം കമ്മിറ്റ് ചെയ്യണമായിരുന്നോ?

റിവ്യൂ മോശമായി തുടങ്ങിയപ്പോഴാണ് അഖിൽ മാരാർ ബാക്ക് ഓഫ് ആയത്. തുടക്കത്തിൽ അദ്ദേഹും നല്ല കോൺഫിഡന്റ് ആയിരുന്നു. പടം തുടങ്ങിയതിന് ശേഷം നെഗറ്റീവ് വന്നപ്പോഴാണ് അദ്ദേഹം പ്രതികരിച്ച് തുടങ്ങിയത്. പടം പരാജയപ്പെട്ടെന്ന് കരുതി ഡയറക്ടറെ കുറ്റപ്പെടുത്തുകയോ ഫണ്ടില്ലാത്തത് കാരണമാണെന്ന് പറയുകയോ ചെയ്യരുത്. ആ പരാജയം ആക്സപ്റ്റ് ചെയ്ത്, അടുത്ത പടത്തിന് വേണ്ടി പ്രയത്സിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+