'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല'
ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ തെറ്റൊന്നുമില്ലെന്ന് അഖിൽ മാരാർ. തങ്ങളുടെ രാജ്യത്തെ ജനങളുടെ സുരക്ഷയെ കരുതിയാണ് ഇസ്രായേലും യുഎസും ഖംനഇയിയെ വധിച്ചത്.അതിന് കേരളത്തിൽ കിടക്കുന്ന കമ്മ്യൂണിസ്റ്റുകാരും സുഡാപ്പികളും കിടന്ന് കരയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഫേസ്ബുക്കിൽ അഖിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'ഞങ്ങൾ ആണവായുധ ശക്തി ആയാൽ "അമേരിക്കയുടെ മരണം " "ഇസ്രയേലിന്റെ മരണം "
1979 ഇൽ ഇസ്ലാമിക വിപ്ലവം നടന്ന നാളിൽ ഈ ഖമനേയി പറഞ്ഞ കാര്യങ്ങളാണ്..
തങ്ങളുടെ രാജ്യത്തെ ജനങളുടെ സുരക്ഷയെ കരുതി അമേരിക്കയും ഇസ്രായേലും ഖമനെയിയെ തീർത്തു..
"തൂക്കിയിട്ട് നടക്കാൻ ആണോ സാറേ തോക്ക് "എന്ന് മൂസ ഡിജിപി യോട് ചോദിക്കും പോലെ...
ഒരു വിധം എല്ലാ കാര്യങ്ങളും 20% സംമ്പുഷ്‌ടീകരിച്ച യുറേനിയം കൊണ്ട് ചെയ്യാൻ പറ്റും എന്നിരിക്കെ ഇവന്മാർ 90% വരെ സമ്പുഷ്ടരീകരിച്ചത് വൈദ്യുതി ഉണ്ടാക്കാനോ.. മെഡിക്കൽ ആവശ്യത്തിനോ ഒന്നുമല്ല..
ലോക ജനതയെ കൊന്നൊടുക്കി ഇസ്ലാമിക ശരിഅത് നടപ്പിലാക്കി ആഘോഷിക്കാൻ തന്നെയാണ്.
അമേരിക്കയും ഇസ്രായേലും ചെയ്തതിൽ യാതൊരു തെറ്റുമില്ല. അതിന് കേരളത്തിൽ കിടക്കുന്ന കമ്മ്യൂണിസ്റ്റുകാരും സുഡാപ്പികളും കിടന്ന് കരയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

ഇന്നിപ്പോൾ സോണിയ ഗാന്ധിക്കും ഇരിക്ക പൊറുതിയില്ല. കമ്മ്യൂണിസ്റ്കാർക്ക് ബോധമില്ല എന്ന് കരുതി ആശ്വസിക്കാം അല്ലെങ്കിൽ ഇറാനിൽ ഉള്ള കമ്മ്യൂണിസ്റ് പാർട്ടിയെ ഇല്ലാതാക്കിയ കമ്മ്യൂണിസ്റ് നേതാക്കളെ കൊന്നൊടുക്കിയ ഖമനേയിയെ ആരെങ്കിലും തീർത്താൽ ഇവറ്റകൾ സന്തോഷിക്കുകയല്ലേ വേണ്ടത്..
കമ്മ്യൂണിസ്റ്കാരെ മുഴുവൻ ഇല്ലാതാക്കിയ സദ്ദാം ഹുസൈന് വേണ്ടിയും ഇവന്മാർ തെരുവിൽ ഇറങ്ങിയത് നമുക്കറിയാം.
ഇനി മലയാളികളും ഇന്ത്യക്കാരും ധാരാളം ഉള്ള ഗൾഫ് മേഖലയിൽ ഇറാൻ അഴിച്ചു വിടുന്ന അക്രമണങ്ങൾ മാത്രം മതി എത്രത്തോളം ബോധമില്ലാത്ത മനുഷ്യത്വം ഇല്ലാത്ത ഒരു ജനതയാണ് ഇറാനിൽ എന്ന്. ഗൾഫിൽ ഇറാൻ ആക്രമിച്ചാലും അതിനെ ന്യായീകരിക്കുന്ന മലയാളികൾ ആണ് നമുക്കിടയിൽ.അവർ പറയുന്നത് അതിന്റെയും കാരണം ഇസ്രായേൽ ആണ് എന്നതാണ്. അതെ ഇവർ പലസ്തീനിൽ ഇസ്രായേൽ കുഞ്ഞുങ്ങളെ കൊന്നേ എന്ന് കരയുമ്പോൾ അതിനുള്ള യഥാർത്ഥ കാരണം ഹമാസ് ആണെന്ന് പറയില്ല.അമേരിക്കയ്ക്കും ഇസ്രായേലിനും ആണവായുധം ഉണ്ടാക്കാമെങ്കിൽ എന്താ ഇറാന് ഉണ്ടാക്കിയാൽ എന്നാണ് ചിലരുടെ സംശയം..
അജിത് ഡോവലിന്റെ കൈയിലും തോക്കുണ്ട് അജ്മൽ കസബിന്റെ കൈയിലും തോക്കുണ്ട്.ഉസാമ ബിൻ ലാദനും ദൈവം ബുദ്ധി കൊടുത്തു അബ്ദുൽ കലാമിനും ദൈവം ബുദ്ധി കൊടുത്തു.സംശയം മാറി കാണും എന്ന് കരുതുന്നു...
പറയാൻ ഒരു മതം ഉണ്ടെന്ന് കരുതി ആ മതത്തെ അനുകൂലിച്ചാൽ മതേതര വാദികൾ ആകും എന്ന് കരുതി കേരളത്തിൽ ഇരുന്ന് വിവരക്കേട് വിളമ്പുന്ന ബുദ്ധി ജീവികൾ ഈ നാടിന്റെ കൂടി സമാധാനം കളയരുത്..
നമുക്ക് ഒന്നും ചെയ്യാൻ ശേഷി ഇല്ലാത്ത ഇടങ്ങളിൽ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല.പോരാട്ട വീര്യം ഉള്ള ജനത പോരാടി മരിക്കട്ടെ. നഷ്ടം ഭയന്ന് ഓടി ഒളിക്കാതെ മരണം വരെ പോരാടാൻ ഇറാൻ തീരുമാനിച്ചെങ്കിൽ അക്കാര്യത്തിൽ എനിക്കവരോട് ബഹുമാനമാണ്..അതിനർത്ഥം അവർ പുണ്യളന്മാർ ആണെന്നല്ല'












Click it and Unblock the Notifications