'സിപിഎം ഇനി കേരളത്തിൽ ജയിക്കില്ല'..കാരണം ഇതെന്ന് അഖിൽ മാരാർ'..എൻഡിഎ വളരും
കേരളത്തിലെ തിരിച്ചടിയോടെ സിപിഎം രാജ്യത്ത് ഇല്ലാതായെന്ന് അഖിൽ മാരാർ. പ്രതിപക്ഷനേതാവിന്റെ മിടുക്കോ കോൺഗ്രസ്സിന്റെ ചിട്ടയായ പ്രവർത്തനമോ പിണറായി വിരുദ്ധ വികാരമോ ഒന്നുമല്ല ഇത്തവണ യുഡിഎഫിൻ്റെ വിജയത്തിന് കാരണമെന്നും സിപിഎമ്മിനെ താഴെ ഇറക്കി 'മതം ഭരിക്കുന്ന നാട്' കോൺഗ്രസ്സിനെ മുൻ നിർത്തി ചെയ്യാൻ മത സംഘടനകൾ തീരുമാനിച്ചതിന്റെ ഫലമാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. അടുത്ത 10 വർഷത്തോടെ രാജ്യത്ത് സിപിഎമ്മിൻ്റെ പതനം പൂർണമാകും എന്ന് പറഞ്ഞ് 2013 ൽ പങ്കുവെച്ച കുറിപ്പ് വീണ്ടും പങ്കുവെച്ച് കൊണ്ടാണ് അഖിലിൻ്റെ പോസ്റ്റ്. ഇനി കേരളത്തിൽ സിപിഎം അധികാരത്തിൽ വരില്ലെന്നും അഖിൽ പോസ്റ്റിൽ പറഞ്ഞു. അതിൻ്റെ കാരണവും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. പൂർണരൂപം വായിക്കാം
'ഞാനിത് എഴുതുമ്പോൾ രാജ്യത്തു ബിജെപി ശക്തമായിരുന്നില്ല.. ത്രിപുരയിൽ സിപിഎം ഭരണത്തിലും ബംഗാളിൽ പ്രതിപക്ഷത്തും ആയിരുന്നു. കേരളത്തിൽ നിന്ന് കൂടി അധികാരം നഷ്ടപ്പെട്ട സിപിഎം പൂർണമായും രാജ്യത്തു നിന്ന് ഇല്ലാതായി. ഇനി കേരളത്തിൽ ഒരു തിരിച്ചു വരവ് സിപിഎം ന് സാധ്യമാണോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. സിപിഎം കേരളത്തിൽ മുൻപും തോറ്റിട്ടുണ്ട് വീണ്ടും ജയിച്ചിട്ടുണ്ട് എന്നാൽ എന്ത് കൊണ്ടാണ് ഇനി ജയിക്കില്ല എന്ന് പറയേണ്ടി വരുന്നത്.. തോൽക്കുമ്പോഴും ജയിക്കുമ്പോഴും അതിന്റെ കാരണം പഠിക്കുക. ഇത്ര നാളും സിപിഎം തോറ്റത് രാഷ്ട്രീയമായിട്ടായിരുന്നു എന്നാൽ ഇത്തവണ സിപിഎം തോറ്റത് ആര് ഭരിക്കണമെന്ന ന്യൂനപക്ഷ തീരുമാനമാണ്.

പ്രതിപക്ഷനേതാവിന്റെ മിടുക്കോ, കോൺഗ്രസ്സിന്റെ ചിട്ടയായ പ്രവർത്തനമോ, പിണറായി വിരുദ്ധ വികാരമോ ഒന്നുമല്ല UDF ന് ലഭിച്ച അധികാരം മറിച്ചു മതമാണ് മതമാണ് മതമാണ് ഞങ്ങളുടെ പ്രശ്നം എന്ന് പറഞ്ഞ ഷാജിയും, ജമാ അത് ഇസ്ലാമിയടെ പിന്തുണ സ്വീകരിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാടും ഈ തിരഞ്ഞെടുപ്പിൽ സിപിഎംനെ താഴെ ഇറക്കി മതം ഭരിക്കുന്ന നാട് കോൺഗ്രസ്സിനെ മുൻ നിർത്തി ചെയ്യാൻ മത സംഘടനകൾ തീരുമാനിച്ചതിന്റെ ഫലം.ഇത്രകാലവും പാർട്ടിയെ നയിച്ച ഇ.എം.എസ് മുതൽ പിണറായി വരെയുള്ള നേതാക്കൾ ഇനി പാർട്ടിയിൽ ഇല്ല.. തമ്മിലടിച്ചു പല ഇടത്തും പാർട്ടി തകരും.. ആ തകർച്ച NDA യെ ശക്തി പെടുത്തും.
പാലക്കാടും, മഞ്ചേശ്വരത്തും, തിരുവല്ലയിലും, ബിജെപി ജയിക്കാതിരിക്കാൻ സഖാക്കൾ കോൺഗ്രസ്സിനെ സഹായിച്ചപ്പോൾ കമ്മ്യൂണിസ്റ് പാർട്ടി ജയിക്കാതിരിക്കാൻ നേമം, കഴക്കൂട്ടം, ചാത്തന്നൂർ എന്നിവിടങ്ങളിൽ കോൺഗ്രസ് ബിജെപി യെ സഹായിച്ചു. അധികാരം കിട്ടാൻ ജയിച്ചാൽ മാത്രം പോര ഇടതിന്റെ സീറ്റ് കുറയ്ക്കുക കൂടി വേണമല്ലോ എന്ന ബുദ്ധിയാണ്..
രാജ്യം ഒട്ടാകെ ഉള്ള രാഷ്ട്രീയ സാഹചര്യം കോൺഗ്രെസ്സിനൊപ്പം ഉറച്ചു നിൽക്കാൻ ന്യൂന പക്ഷ സമുദായങ്ങളെ നിർബന്ധിതമാക്കും അതെ സമയം കേരളത്തിൽ മതേതര ബോധമുള്ള ഓരോ ഹിന്ദുവും ന്യൂനപക്ഷ ഐക്യത്തിന്റെ അപകടം തിരിച്ചറിയും പ്രത്യേകിച്ച് ഈഴവ സമുദായം അവർ ബിജെപിയോട് കൂടുതൽ അടുക്കും. ഈഴവ സമുദായം കൂടി അകലുന്നതോടെ പൂർണമായും കമ്മ്യൂണിസ്റ് പാർട്ടി രാഷ്ട്രീയ ചിത്രത്തിൽ നിന്നും മാഞ്ഞു തുടങ്ങും












Click it and Unblock the Notifications