ഗാന്ധിജി പോലും നിലപാട് മാറ്റിയെന്ന് അഖിൽ മാരാർ; എടുത്തിട്ട് അലക്കി ഹാഷ്മി, ജനകീയ കോടതിയിൽ വൻവാക്ക് പോര്

നിലപാട് മാറ്റത്തിൻ്റെ പേരിൽ നിരന്തരം പരിഹാസവും വിമർശനവും നേരിടുന്ന ആളാണ് മുൻ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ അഖിൽ മാരാർ. താൻ ബിജെപിക്കൊപ്പം ഇല്ലെന്ന് പറഞ്ഞ അഖിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എൻഡിഎ ഘടകക്ഷിയായ ട്വൻ്റി 20ക്കൊപ്പം ചേർന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ നേതൃത്വത്തെ വിമർശിച്ച് പാർട്ടി വിടുകയും ചെയ്തു. ഇപ്പോഴിതാ പാർട്ടി മാറ്റം ഉൾപ്പെടെയുള്ള നിലപാട് മാറ്റങ്ങളിൽ പ്രതികരിക്കുകയാണ് അഖിൽ. 24 ന്യൂസിലെ ജനകീയ കോടതി എന്ന പരിപാടിയിലാണ് അഖിലിൻ്റെ പ്രതികരണം. അതേസമയം പരിപാടിക്കിടയിലും നിലപാട് മാറ്റത്തെ ന്യായീകരിക്കാൻ അഖിൽ ശ്രമിച്ചതോടെ അവതാരകനായ ഹാഷ്മി ഇത് ചോദ്യം ചെയ്തു. ഇതോടെ ഉത്തരം പറയാൻ പോലും പാട്പെടുന്ന അഖിലിനെ വീഡിയോയിൽ കാണാം.

അഖിൽ പറഞ്ഞ് തുടങ്ങിയത് ഇങ്ങനെ' 'ഞാൻ 2020ൽ പോയപ്പോൾ എന്നോട് ആദ്യം ചൂടായത് സുരേഷ് ഗോപിയാണ്. നീ എന്ത് പരിപാടിയാണ് കാണിച്ചത്, ബിജെപിയുടെ പല നേതാക്കന്മാരും എന്നോട് ചോദിച്ചു അഖിൽ എന്തിനാണ് ട്വൻ്റി 20 യിൽ പോയതെന്ന്. കൊട്ടാരക്കരയിൽ മത്സരിക്കാനുള്ള ഒരു ആഗ്രഹം കൊണ്ടാണ് ഞാൻ പോയെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ള കാര്യമാണ്. എനിക്കൊരിക്കലും ഒരു ബിജെപിക്കാരൻ ആവാൻ പറ്റില്ല എന്നുകൊണ്ടാണ് ബിജെപിയിൽ ചേരാത്തത്.

akhil2-97

പിഷാരടി ഞാൻ നിലപാട് മാറുന്നയാൾ ആണെന്ന് പറയാൻ കാരൻ ആ തിരഞ്ഞെടുപ്പ് സമയത്ത് ഒരു മാധ്യമപ്രവർകൻ എന്നോട് ചോദിച്ചു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിൽ മാരാർക്ക് എന്താണ് യോഗ്യതയെന്ന്. ഞാൻ സർക്കാസ്റ്റിക്കലി തിരിച്ചു ചോദിക്കുന്നു എന്താണ് പിഷാരടിയുടെ യോഗ്യതയെന്ന്. എന്നാൽ മാധ്യമങ്ങൾ ഇത് കൊടുത്തത് പിഷാരടിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്താണ് യോഗ്യത, അഖിൽ മാരാർ എന്ന്. ഇദ്ദേഹത്തെ ഞാൻ പരിഹസിച്ചു എന്ന രീതിയിൽ ആക്കി.

മഹാത്മാ ഗാന്ധി വരെ നിലപാട് മാറ്റി',അഖിൽ പറഞ്ഞു. എന്നാൽ ഇതിനെ അവതാരകനായ ഹാഷ്മി ചോദ്യം ചെയ്തു. താത്കാലിക നേട്ടത്തിന് വേണ്ടി നിലപാട് മാറുന്ന അഖിൽ ഗാന്ധിയുമായി താരതമ്യപ്പെടുത്തുന്നത് അശ്ലീലമാണെന്ന് ഹാഷ്മി പറഞ്ഞു.

ഇതോടെ അഖിൽ വീണ്ടും വിശദീകരിച്ചു. ' ഞാൻ പറഞ്ഞത് ഗാന്ധി തന്നെ ഒരിക്കൽ പറഞ്ഞ കാര്യമാണ്, അതായത് നിങ്ങൾ എന്നോട് ഒരിക്കൽ ചോദിച്ച ചോദ്യത്തിന് ഞാൻ അന്ന് നൽകിയ ഉത്തരം തന്നെ ആയിരിക്കില്ല ഞാൻ പിന്നീട് നൽകുന്നത്. കാരണം ആ നിലപാടുകൾ മാറും, പക്ഷേ ആ നിലപാട് സത്യത്തിനൊപ്പമാണോ എന്റെ നിലപാട് സത്യത്തിനൊപ്പമാണോ എന്ന് മാത്രം നിങ്ങൾ പരിശോധിച്ചാൽ മതി എന്നാണ്. അമ്മ ചൂണ്ടി കാണിച്ച ആളാ നമ്മുടെ അച്ഛൻ. അമ്മ ഇതല്ല നിന്റെ അച്ഛൻ എന്ന് പറഞ്ഞാൽ മതി, അത് നമ്മൾ മാറ്റും.

ഞാൻ മത്സരിക്കാൻ ആഗ്രഹിച്ചത് എനിക്ക് വേണമെങ്കിൽ ബിഗ് ബോസ് വിന്നറായി 50 ലക്ഷവും കാറും ഒരു ഇന്റർവ്യൂവിനും ഉദ്ഘാടനത്തിനും അഞ് ലക്ഷം രൂപ മേടിച്ചുകൊണ്ട് സുഖമായി ജീവിക്കാം. എനിക്ക് പിണറായി വിജയനെ പറയേണ്ട ഒരു കാര്യവുമില്ല. മുഖ്യമന്ത്രി അധികാരത്തിൽ വന്നിട്ട് അഞ്ചു കള്ളത്തരം പറഞ്ഞ് ജനത്തെ പറ്റിച്ചു. ഞാൻ എന്റെ ജീവിതത്തിൽ ഒരുത്തനേയും പറ്റിച്ചിട്ടില്ല. ഞാൻ ബിഗ് ബോസിൽ പോയാലും പോയില്ലെങ്കിലും അത് എന്നെയും എന്റെ കുടുംബത്തെയും മാത്രം ബാധിക്കുന്ന കാര്യമാണ്. സീറ്റിനായി ഞാൻ കോണ്‍ഗ്രസുകാരുടെ പുറകെ ഒന്നും നടന്നിട്ടില്ല. ഞാൻ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് ആൾക്കാരുടെ ഇഷ്ടം അനുകൂലമായി വന്നപ്പോൾ കോൺഗ്രസ് അത് മുതലാക്കാൻ ശ്രമിച്ചതാണ്.

ഒരിക്കൽ എന്നെ തള്ളിപ്പറഞ്ഞ പ്രസ്ഥാനം, ഇതേ കൊടുക്കുന്നിൽ സുരേഷ് 50,000 രൂപ വെച്ച് തന്നെ മൂന്ന് പരിപാടിക്കും വിളിച്ചിട്ടുണ്ട് .ഞാൻ ഒരു പരിപാടിക്കും ഫ്രീ ആയിട്ടും പോയിട്ടില്ല. എല്ലാ പരിപാടിക്കും പറഞ്ഞ പൈസ നൽകി ഇവര എന്നെ വിളിച്ചത് ഇവർക്ക് വേണ്ടിയിട്ടാണ്. എന്റെ നിലപാട് എന്റെ നാട്ടിൽ എന്റെ ജനങ്ങൾക്ക് ഒപ്പം നിൽക്കുക എന്നുള്ളതാണ് അതാണ് നിലപാട്. ആരെന്നെ സഹായിക്കുന്നോ അവരോടൊപ്പം നിൽക്കുക.

എനിക്ക് ബിജെപിക്കൊപ്പം പോകാനാകില്ല. അവരുടെ വർഗീയവാദത്തെ പിന്തുണക്കാൻ എനിക്ക് സാധിക്കില്ല. കഴിഞ്ഞ മൂന്ന് വർഷമായി സംഘി വിളി കേട്ടൊണ്ടിരിക്കുകയാണ് ഞാൻ. എന്താണ് കാര്യം? സവർക്കറെ പിന്തുണച്ചു, എമ്പുരാൻ വിഷയത്തിൽ പൃഥവിരാജിനെ തള്ളി പറഞ്ഞു, സുരേഷ് ഗോപി ജയിക്കും എന്ന് മുൻകൂട്ടി പറഞ്ഞു', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+